കാടാമ്പുഴ കൊലപാതകം; പ്രതിക്ക് ഇരട്ടജീവപര്യന്തം

  മലപ്പുറം കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും 7 വയസുകാരനായ മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. 15 വർഷം തടവും 2.75 ലക്ഷം പിഴയുമാണ് ശിക്ഷ. വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിനാണ് കോടതി ശിക്ഷ വിധിച്ചത്. കാടാമ്പുഴ സ്വദേശി ഉമ്മുസൽമയും മകൻ ദിൽഷാദുമാണ് കൊല്ലപ്പെട്ടത്. ഗർഭിണിയെ കൊലപ്പെടുത്തുന്നതിനിടെ നവജാത ശിശുവും കൊല്ലപ്പെട്ടിരുന്നു. പ്രതി ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും…

Read More

24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ്; 520 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 87,73,479 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 520 പേർ ഒരു ദിവസത്തിനിടെ മരിച്ചു. 1,29,188 പേരാണ് രാജ്യത്തെ ആകെ കൊവിഡ് മരണം. 4,80,719 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 3828 പേരുടെ കുറവുണ്ട് നിലവിൽ ഡൽഹിയിലാണ് കൊവിഡ് കേസുകൾ രൂക്ഷമായി വർധിക്കുന്നത്. ഇന്നലെ 7802 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. 91 പേർ മരിച്ചു….

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമായി. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴ കനക്കാൻ കാരണം. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

ഹിമാചൽ പ്രദേശിൽ കോളജ് വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം

ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 തുകാരിയായ കോളജ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 18 ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തെന്നും, പിന്നീട് അധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടു എന്നുമാണ് മരിച്ച 19 കാരിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതി. അധ്യാപകന്റ മോശം പെരുമാറ്റത്തെ കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാനസികമായി തകർന്നെന്നും…

Read More

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യക്കടലെന്ന് എം സ്വരാജ്; ചരിത്രം വിജയം നേടുമെന്ന് ആവർത്തിച്ച് ആര്യാടൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യ കടൽ. നിലമ്പൂരിന് ഇതൊരു പുതിയ അനുഭവമാണ്. മനുഷ്യക്കടലാണ് നിലമ്പൂരിൽ. നിലമ്പൂരിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ്. ജന്മനാട്ടിലെ ആവേശം…

Read More

സമ്പർക്ക രോഗികൾ ദിനംപ്രതി വർധിക്കുന്നു; ഇന്ന് 798 കേസുകൾ

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്. 1078 കേസുകളിൽ 798 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതിൽ 65 കേസുകളും ഉറവിടം വ്യക്തമല്ലാത്തതാണ്. ഇന്നലെ ഉറവിടമറിയാത്തതായി 57 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 222 കേസുകളിൽ 100 എണ്ണവും സമ്പർക്ക രോഗികളാണ്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലത്ത് ഇന്ന് സ്ഥിരീകരിച്ച 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഉറവിടമറിയാത്ത 9 കേസുകളുണ്ട്. ആലപ്പുഴയിൽ 82 ൽ 40 എണ്ണം സമ്പർക്ക രോഗികളാണ്. തിരുവനന്തപുരത്ത്…

Read More

82 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 45,230 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു   ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനെ അപേക്ഷിച്ച് ഞായറാഴ്ച റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണത്തിൽ 8550ന്റെ കുറവുണ്ടായിട്ടുണ്ട്. 496 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,22,607 ആയി ഉയർന്നു 82,29,313 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരികരിച്ചത്. ഇതിൽ 5,61,908 പേർ ചികിത്സയിൽ കഴിയുന്നു. 53,285 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി…

Read More

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി പരമ്പര; അഹ്മദാബാദില്‍ ഇന്ന് മുതല്‍ വെടിക്കെട്ട്

അഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു മുതല്‍ തുടക്കം. അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര അഹ്മദാബാദിലാണ് നടക്കുന്നത്. ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയ ഇന്ത്യ ട്വന്റി പരമ്പരയും വരുതിയിലാക്കാനാണ് ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പര കൈവിട്ട ക്ഷീണം മാറ്റാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. കോഹ്‌ലി, രോഹിത്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദ്ദിക്ക് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍, നവദീപ് സെയ്‌നി, ശ്രാദ്ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്നത്തെ സാധ്യത ഇലവനില്‍…

Read More

‘എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു’; പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി. എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നെന്ന് ഹൈക്കോടതി ചോദിച്ചു. 12-ാം പ്രതി ജ്യോതിബാബുവാണ് പരോള്‍ അപേക്ഷ നല്‍കിയത്.Logo live TV Advertisement Headlines Kerala News ‘എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു’; പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി 24 Web Desk 9 hours ago Google News 2…

Read More

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന ഹർജി പിഴ സഹിതം ഹൈക്കോടതി തള്ളി

  കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ഹർജി ഹൈക്കോടതി പിഴ സഹിതം തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ കോടതി പിഴ ചുമത്തി. പിഴത്തുക ആറാഴ്ചക്കുള്ളിൽ കേരളാ ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്ക്കണം. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിനെടുക്കുമ്പോൾ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ ഹർജിക്ക് പിന്നിൽ രാഷ്ട്രീയതാത്പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു തീർത്തും…

Read More