Headlines

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിണറായിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് നിന്നും 12.45ഓടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് റോഡിൽ കാത്തിരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്. സ്വർണക്കടത്ത് വിഷയത്തിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വൈകുന്നേരം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും.  

Read More

അഞ്ഞൂറിലധികം പേർ ഇനിയും അഫ്ഗാനിസ്ഥാനിൽ; കൂടുതൽ ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിക്കും

അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി ഇന്ന് ഡൽഹിയിലെത്തിക്കും. കാബൂളിൽ നിന്ന് ഖത്തറിലെത്തിച്ച 146 പേരുമായി വിമാനം ഡൽഹിയിലേക്ക് തിരിക്കും. മലയാളികൾ അടക്കം 392 പേരെയാണ് ഇന്നലെ ഡൽഹിയിൽ എത്തിച്ചത് അഞ്ഞൂറിലധികം പേർ കൂടി ഇനിയും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അഫ്ഗാനിൽ താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച് ഷീർ പ്രവിശ്യയിൽ ആക്രമണം ശക്തമാക്കി. പഞ്ച് ഷീർ വളഞ്ഞതായും ഉടനെ കീഴടക്കുമെന്നും താലിബാൻ വാക്താവ് അറിയിച്ചു അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് പഞ്ച്…

Read More

‘പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ടെവിടെ? അതില്ലാതെ എങ്ങനെ കേസ് പരിഗണിക്കും?’ ഗണ്‍മാന്‍മാരുടെ മര്‍ദനം അന്വേഷിക്കുന്ന എസ്‌ഐടിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

  ആലപ്പുഴയിലെ നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്‌ഐടിയെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. റിപ്പോര്‍ട്ട് എവിടെ എന്ന് ചോദിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. കേസ് പരിഗണിക്കുന്ന കാര്യം മുന്‍കൂട്ടി പറഞ്ഞിട്ടും കൃത്യസമയത്ത് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിയുടെ യോഗം ഒരു ന്യായമായി കോടതിയില്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. (Court criticizes SIT investigating alappuzha gunman…

Read More

‘കേരള കോൺഗ്രസ് എം LDF വിടില്ല; ജോസഫ് വിഭാഗത്തിന് പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥ’; ജോസ് കെ മാണി

എൽഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് ‌എൽഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു. പാലായിൽ സിംഗിൾ മെജോറിറ്റി ഉള്ളത് കേരള കോൺഗ്രസ് എം തന്നെയാണ്. പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫിനാണ് ലീഡ്. സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും കുറച്ച് വോട്ടുകൾ…

Read More

ക​ണ്ണൂ​ർ വി​സി നി​യ​മ​നം; താ​ൻ ചാ​ൻ​സ​ല​ർ അ​ല്ല: ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് കൈ​പ്പ​റ്റി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ

കണ്ണൂർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​സി പു​ന​ർ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് കൈ​പ്പ​റ്റാ​തെ ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് ചാ​ൻ​സ​ല​ർ​ക്കാ​ണെ​ന്നും താ​ൻ ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ ചാ​ൻ​സ​ല​ർ അ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി അ​യ​ച്ച നോ​ട്ടീ​സ് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ഇ​നി കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​ർ വി​സി​യാ​യി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ർ​നി​യ​മ​നം ചോ​ദ്യം​ചെ​യ്ത് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ഒ​ന്നാം എ​തി​ർ​ക​ക്ഷി​യും…

Read More

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യു. എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗമാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുക. എൻ സി പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വന്നതോടെ തങ്ങളെ തഴയുകയാണെന്ന തോന്നൽ എൻസിപിക്കുണ്ട്. കൂടാതെ…

Read More

ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരിൽ വ്യാപക റൈഡുമായി പൊലീസ്

ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം ഭീകരതയ്‌ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ് തീരുമാനം. വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി…

Read More

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്

നിലമ്പൂർ എംഎൽഎ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 11,077 വോട്ടുകൾക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. ‌2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. നിലമ്പൂർ വിധിയെഴുതിയതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ…

Read More

തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ‌ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ…

Read More

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ഗുരുതരമായി പരുക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ ര്കഷിക്കാനായില്ല.

Read More