മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നത് എവിടുത്തെ ന്യായമെന്ന് ഹൈക്കോടതി
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സന്ദേശം ഷെയർ ചെയ്തെന്ന പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കണ്ണൂർ സ്വദേശി പി.വി. രതീഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രസ്താവന. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ…