പബ്ബിലെ അടി റോഡിലേക്കും; പിന്തുടര്‍ന്ന കാറിന് കല്ലെറിഞ്ഞ് 18കാരി; സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു, യുവതിക്ക് ദാരുണാന്ത്യം

  ബാറിൽ വെച്ച് നടന്ന തർക്കത്തിന് ശേഷം ഒരു കൂട്ടം യുവാക്കൾ കാർ സ്കൂട്ടറിൽ ഇടിപ്പിച്ച് 18കാരിയെ കൊലപ്പെടുത്തി.   ചെന്നൈയിലെ തിരുമംഗലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ തമിഴ് യുവതിയായ യാൻസിയെയാണ് യുവാക്കൾ കൊല്പപെടുത്തിയത്. സ്കൂട്ടറിൽ യാൻസിക്ക് ഒപ്പം യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള സുഹൃത്ത് ഗുരുതരമായി പരുക്കേറ്റ് ഗവൺമെന്റ് കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ബാലമുരുകൻ (21), ജോഷ്വാ (19), കിഷോർകുമാർ (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  …

Read More

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി…

Read More

സനു മോഹനെ കാക്കനാട്ടെ ഫ്‌ളാറ്റിൽ എത്തിച്ച് തെളിവെടുത്തു

എറണാകുളം വൈഗ കൊലക്കേസിൽ പ്രതി സനു മോഹനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. കാക്കനാട് കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്‌ളാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ്. ഇതിന് ശേഷം മുട്ടാർ പുഴയ്ക്ക് സമീപത്തേക്ക് പ്രതിയെ എത്തിച്ച് തെളിവെടുക്കും ഫ്‌ളാറ്റിൽ വെച്ചാണ് വൈഗയെ സനു മോഹൻ ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയത്. തുടർന്ന് മുട്ടാർ പുഴയിൽ എറിയുകയായിരുന്നു. ഫ്‌ളാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ഇത് സനുവിന്റേതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. സനു മോഹൻ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നതും മൊഴിയിലെ…

Read More

മാലിക്കായി ആദ്യം മനസ്സിൽ കണ്ടത് മമ്മൂട്ടിയെയാണ് ; മഹേഷ് നാരായണൻ

ഫഹദ് ഫാസിൽ നായകനായെത്തി ഓടിടിയിൽ റിലീസ് ചിത് മികച്ച അഭിപ്രായം നേടിയ മാലിക്കെന്ന ചിത്രത്തിലെ അഹ്മദ് അലി സുലൈമാൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം താൻ മനസ്സിൽ കണ്ടത് മമ്മൂട്ടിയെയായിരുന്നുവെന്ന് ചിത്രത്തിന്റ സംവിധായകൻ മഹേഷ് നാരായണൻ. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിയത് മമ്മൂട്ടിയെ മനസ്സിൽ കണ്ടാണെന്നും പിന്നീട ഫഹദിലേയ്ക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.“2011 ൽ എഴുതിയ മാലിക്കിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് മമ്മൂക്കയെ മനസ്സിൽ കണ്ടാണെന്ന് മമ്മൂക്കയ്ക്കും അറിയാം. ഫഹദ് അഭിനയിക്കേണ്ടിയിരുന്നത് ഫ്രെഡി എന്ന കഥാപാത്രത്തെയായിരുന്നു, സുലൈമാന്റെ വളർച്ച കാണിക്കുന്ന…

Read More

കോപയിൽ അർജന്റീനക്ക് ആദ്യ ജയം; കരുത്തരായ ഉറൂഗ്വെയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

  കോപ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ വിജയം. കരുത്തരായ ഉറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ന് അവർ ഇറങ്ങിയത്. 4-3-3 എന്ന ശൈലിയായിരുന്നു മെസ്സി പട സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയെന്ന നയമാണ് അർജന്റീന സ്വീകരിച്ചത്. കളിയുടെ പതിമൂന്നാം മിനിറ്റിൽ തന്നെ റോഡ്രഗസിലൂടെ അർജന്റീന ലീഡ് നേടി. മെസ്സിയുടെ ക്രോസിൽ…

Read More

ഭരണഘടന സംരക്ഷിക്കപ്പെടണം, രാജ്യത്ത് സുതാര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കണം: വിജയ്

ഡൽഹിയിൽ വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ എം പി മാരുടെ അറസ്റ്റിൽ അപലപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. രാജ്യത്ത് വികസനം ഉണ്ടാകണം എങ്കിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടന സംരക്ഷിക്കപ്പെടണം. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണം എന്നാണ് ടിവികെയുടെ ആവശ്യമെന്നും വിജയ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയപ്പോഴാണ് തടങ്കലിൽ വച്ചതെന്ന് വിജയ് പറഞ്ഞു.ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം…

Read More

മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വില വര്‍ധനയെന്ന് നിര്‍ദേശമാണിപ്പോള്‍ കിട്ടിയിട്ടുളളതെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു. മദ്യവിലയുടെ കാര്യത്തില്‍ ബെവ്‌കോയുടെ തീരുമാനം ഉടന്‍ അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം…

Read More

ബിഹാർ സർക്കാർ രൂപീകരണം; എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ

ബിഹാറിൽ സർക്കാർ രൂപീകരണത്തിനായി എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിതിഷ് കുമാർ തുടരും.പട്നയിലെ ചർച്ചകൾ നിലവിൽ മന്ത്രി സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിലാണ്. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി പദവും ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകളും ആവിശ്യപ്പെട്ടേക്കും. പുതിയ മന്ത്രിസഭയിൽ ജെഡിയുവിന്റെ 10-14 മന്ത്രിമാരും ബിജെപി വനിതാ പ്രാതിനിധ്യം ഉറപ്പാക്കി 15 മന്ത്രിമാരും എൽജെപിയ്‌ക്ക് മൂന്നും എച്ച് എ എമ്മിന്റെയും ഉപേന്ദ്ര കുഷ്വാഹയുടെയും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വിവരം. നാളെ എൻഡിഎ നിയമസഭാ കക്ഷി യോഗം ചേർന്ന ശേഷം…

Read More

ടൂറിസ്റ്റ് വിസക്കാർക്കും തിങ്കളാഴ്ച മുതൽ യുഎഇയിൽ നേരിട്ട് പ്രവേശിക്കാം; വാക്‌സിനേഷൻ പൂർത്തിയാക്കണം​​​​​​​

  ടൂറിസ്റ്റ് വിസക്കാർക്കും യുഎഇയിലേക്ക് തിങ്കളാഴ്ച മുതൽ നേരിട്ട് പ്രവേശനം അനുവദിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക. വരുന്നവർ വിമാനത്താവളത്തിൽ റാപിഡ് പരിശോധനകൾക്ക് വിധേയമാകണം യാത്ര ചെയ്യുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും യുഎഇ ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. യാത്രവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും. മൊഡേണ, ഫൈസർ-ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്രനെക, കൊവിഷീൽഡ്(ഓക്‌സ്‌ഫോർഡ്, ആസ്ട്രനെക…

Read More

കെ റെയിലിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ്

  കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ കോൺഗ്രസിന്റെ തീരുമാനം. താഴെ തട്ടിൽ പദ്ധതിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനും മധ്യകേരളത്തിലെ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമായി. സമരത്തിന്റെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് തീരുമാനിക്കാനായി കൊച്ചിയിൽ പ്രത്യേക കൺവെൻഷൻ വിളിച്ചിരുന്നു നാല് ജില്ലകളിലെ മണ്ഡലം പ്രസിഡന്റുമാർ മുതൽ ഡിസിസി പ്രസിഡന്റുമാർ വരെയുള്ള ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുത്തത്. കെ റെയിലിനെ എതിർക്കുന്ന എല്ലാവരും യോജിപ്പിച്ച് പദ്ധതി ഏതുവിധേനയും തടസ്സപ്പെടുത്താനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. കെ റെയിൽ വന്നാൽ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന്…

Read More