Headlines

ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി; ബേസ് ക്യാമ്പിലെത്തിച്ചു

വടക്കേ അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ മലയിറങ്ങി. ഷെയ്ക് ഹസൻ ഖാനെയും ,ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. മകൻ സുരക്ഷിതാണ് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ ട്വന്റിഫോറിനോട് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത…

Read More

24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ്; 607 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ ഇന്നലെ 31,445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 607 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,25,58,530 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,17,88,440 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 34,159 പേർ രോഗമുക്തി നേടിയിരുന്നു നിലവിൽ 3,33,725 പേരാണ് ചികിത്സയിൽ…

Read More

യൂത്ത് കോൺഗ്രസ് പരിപാടി ഞാൻ ഏറ്റിരുന്നില്ല, രമ്യാ ഹരിദാസാണ് പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്: ചാണ്ടി ഉമ്മൻ

കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി താൻ ഏറ്റിരുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രമ്യാ ഹരിദാസ് ആണ് പരിപാടിയിൽ പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയത്. സാഹചര്യം ഉണ്ടെങ്കിൽ പങ്കെടുക്കാം എന്ന് മാത്രമാണ് അറിയിച്ചത്. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട് വിദേശത്താണ് ഉണ്ടായിരുന്നത്. പുലർച്ചെയാണ് കോഴിക്കോട് എത്തിയത്. രാവിലെ മണ്ഡലം പ്രസിഡന്റിനെ വിളിച്ചപ്പോൾ പരിപാടി കഴിഞ്ഞെന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളിലും വിവാദം ഉണ്ടാക്കുന്നത് ശരിയായ നിലപാടല്ല. സാഹചര്യം ഉണ്ടെങ്കിൽ മാത്രമെ പങ്കെടുക്കു അറിയിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി. എന്നാൽ…

Read More

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക. സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ ഇയാളെ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്ന് പൊലീസ് പിടികൂടിയത്. കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയും ഇതോടെ ചർച്ചയായിരുന്നു. ഇതോടെ ഗോവിന്ദചാമിയുടെ കണ്ണൂർ ജയിൽ ചാട്ടത്തിൽ സമഗ്ര…

Read More

സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും; ഒരു വർഷം കരുതൽ തടങ്കൽ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മേൽ കോഫെപോസ നിയമം ചുമത്തും. ഇതിന്റെ നടപടിക്രമങ്ങൾക്ക് തുടക്കമായി. കൊച്ചി കസ്റ്റംസ് പ്രിവന്റീവാണ് നടപടികൾ ആരംഭിച്ചത്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ അടക്കമുള്ള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കുന്നതിനായാണ് കോഫെപോസ ചുമത്തുന്നത്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് സാധാരണ ഈ നിയമം ചുമത്താറുള്ളത്. കോഫെപോസ ബോർഡിന് മുന്നിൽ ഇതിനായി അപേക്ഷ സമർപ്പിക്കും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ സമിതിയാണ് ഇതിനായുള്ള അനുമതി നൽകേണ്ടത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്ന്…

Read More

നാല്‍പത് ദിവസത്തിന് ശേഷം; ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണമുണ്ടായില്ല

നാല്‍പത് ദിവസത്തിന് ശേഷം ആക്രമണ ശബ്ദങ്ങളില്ലാത്തതിന്റെ ആശ്വാസത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണമുണ്ടായില്ല. മേഖലയിലെ സുരക്ഷവര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം യുഎഇയില്‍ അലര്‍ട്ട് നല്‍കിയിട്ടില്ല. ഇന്ന് യാതൊരു ആക്രമണമുണ്ടായിട്ടില്ലെന്ന് യുഎഇ പ്രതിരേധമന്ത്രാലയം വ്യക്തമാക്കി. അഞ്ഞൂറ്റി മുപ്പതോളം ബലിസ്റ്റിക് മിസൈലുകളും, രണ്ടായിരത്തിമുന്നൂറോളം ഡ്രോണുകളുമാണ് ഈ കാലയളവില്‍ യുഎഇ നേരിട്ടത്. നൂറ്റി തൊണ്ണൂറ്റിനാല് മിസൈലുകളും അഞ്ഞൂറ്റി പതിനഞ്ച് ഡ്രോണുകളും ചെറുത്തതായി ബഹ്‌റൈനും സ്ഥിരീകരിക്കുന്നു. ഇന്നലെ…

Read More

വണ്ണില്‍ മമ്മൂട്ടി  ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു; മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുമ്പോ എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിക്കണ്ട’; റോള്‍ ആദ്യം നിരസിച്ചുവെന്ന് അസീസ് നെടുമങ്ങാട്

വണ്ണില്‍ മമ്മൂട്ടി  ഓട്ടോയില്‍ പോകുന്ന സീന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അസീസ് നെടുമങ്ങാടാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തത്. ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്ന് പേടിച്ചാണ് സീന്‍ വേണ്ടെന്ന് വെച്ചതെന്ന് അസീസ് പറഞ്ഞു.  റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖ  പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ . ഓട്ടോ ഓടിക്കാന്‍ അറിയാത്തതിനാല്‍ മമ്മൂക്കയെ എവിയെങ്കിലും കൊണ്ട് പോയി വീഴ്ത്തിയാലോ എന്ന് ഭയന്ന് അത് വേണ്ടെന്ന് വെച്ചു. പക്ഷെ അവസാനം മമ്മൂക്ക തന്നെ അസീസ് ചെയ്താല്‍ മതിയെന്ന് പറയുകയായിരുന്നു. തുടർന്ന്…

Read More

ഫീസ് കുത്തനെ ഉയര്‍ത്തി കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു

തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780 എന്നത് 49990 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. പി.ജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 49500 ആയും ഉയര്‍ത്തി. ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസ് നിലവില്‍ 12000 ആണ്. ഇത് 48000 രൂപ ആയാണ് ഉയര്‍ത്താന്‍ പോകുന്നത്. വിദ്യാര്‍ഥി സമരത്തെ…

Read More

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2795 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്കിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 2,55,287 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 2795 പേർ മരിക്കുകയും ചെയ്തു. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന മരണനിരക്ക് മൂവായിരത്തിൽ താഴെയെത്തുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 3,31,895 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക്…

Read More

ഇക്കാര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ വ്യാഴാഴ്ച്ച മുതൽ അനിശ്ചിതകാല സമരം: വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്തെ കടകളെല്ലാം തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടാനാണ് വ്യാപാര സമിതിയുടെ തീരുമാനം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വലിയ സാമ്പത്തിക നഷ്ടവും കടബാധ്യതയും ഉണ്ടാക്കിയതായാണ് വ്യാപാരികൾ പറയുന്നത്. ഒന്നരമാസമായി…

Read More