Headlines

രാഹുലും പ്രിയങ്കയും വീണ്ടും ഹാത്രാസിലേക്ക്; ഒപ്പം 40 എംപിമാരും

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയും 40 കോൺഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാത്രാസിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പമുണ്ടാകും   വ്യാഴാഴ്ചയും രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പോയിരുന്നു. എന്നാൽ നോയ്ഡക്ക് സമീപത്ത് വെച്ച് പോലീസ് ഇവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിലടക്കം എല്ലാ വഴികളും പോലീസ് അടച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ആരെയും ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. യുവതിയുടെ കുടുംബാംഗങ്ങളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇവരുടെ ഫോൺ പിടിച്ചെടുത്തതായും പിതാവിനെ മർദിച്ചതായും ആരോപണമുണ്ട്.

Read More

സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു; പ്രമേയത്തിന് നോട്ടീസ് നൽകി വി ഡി സതീശൻ

സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. ചട്ടം 63 പ്രകാരം വി ഡി സതീശനാണ് മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റ വരി പ്രമേയാണ് നിയമസഭാ സെക്രട്ടറിക്ക് നൽകിയത്. നിയമസഭാ സമ്മേളനം ഈ മാസം 27ന് ചേരുമെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യ ബിൽ പാസാക്കുന്നതിനായാണ് നിയമസഭ സമ്മേളിക്കുന്നത്. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യ ബിൽ ഈ മാസം 30ന് അസാധുവാകും. ബിൽ പാസാക്കി ഈ…

Read More

Jumeirah Group Careers Jobs- New Recruitment 2022

Dubai is known for its sky scrapers and wonderful architecture. A major contributor to Dubai’s awe inspiring skyline is the Jumeirah Group. The group has announced multiple vacancies that you should definitely explore. For details about Jumeirah Group Careers read below and apply using the link. Hotel Name Jumeirah Group Job Location Dubai, UAE Education…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു

കല്‍പ്പറ്റ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവായി. എഡിഎം ടി ജനില്‍ കുമാര്‍ (എംസിസി), ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ വിജയലക്ഷ്മി (മാന്‍പവര്‍ മാനേജ്‌മെന്റ്), എല്‍ ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ പി ജെ സെബാസ്റ്റ്യന്‍ (ഇവിഎം), അസിസ്റ്റന്റ് കലക്ടര്‍ ഡോ.ബല്‍പ്രീത് സിങ് (സ്വീപ്പ്), ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ (ക്രമസമാധാനം), ഫിനാന്‍സ് ഓഫിസര്‍ എ കെ ദിനേശന്‍ (എക്‌സ്‌പെന്റിച്ചര്‍), പ്രൊജക്ട് ഡയറക്ടര്‍ പി സി മജീദ്…

Read More

ക്ഷാമമുള്ള സമയത്താണ് ഇരട്ടി വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയത്: വിശദീകരണവുമായി കെ കെ ശൈലജ

  കൊവിഡ് മറയാക്കി അഴിമതി നടന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മാർക്കറ്റിൽ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില നൽകി പിപിഇ കിറ്റുകൾ വാങ്ങിയത്. അന്വേഷിച്ചപ്പോൾ 1500 രൂപക്ക് നൽകാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രിയാണ് നിർദേശം നൽകിയത്. ദുരന്തസമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെ സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് 500 രൂപക്ക് പിപിഇ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു….

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉളളത്. യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ മാസം 31 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ…

Read More

24 മണിക്കൂറിനിടെ 1.68 ലക്ഷം പേർക്ക് കൂടി കൊവിഡ്; 277 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 277 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമായി ഉയർന്നു. നിലവിൽ 8,21,466 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലും യുപിയിലും ഡൽഹിയിലുമൊക്കെ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഡൽഹിയിൽ ഹോട്ടലുകളും ബാറുകളും…

Read More

സ്വർണക്കടത്ത്: കാലി അസ്സേ സർട്ടിഫിക്കറ്റ് വാങ്ങി എഴുതിച്ചേർക്കാറുണ്ടെന്ന് പൊലീസുകാരന്റെ മൊഴി

  കോഴിക്കോട് ∙ ചില സ്വർണക്കടത്തു കേസുകളിൽ ഗോൾഡ് അസ്സേയറുടെ കാലി അസ്സേ സർട്ടിഫിക്കറ്റ് വാങ്ങിവച്ച ശേഷം പൊലീസ് അതിൽ വിശദാംശങ്ങൾ എഴുതിച്ചേർക്കാറുണ്ടെന്നും കേസിനെ ബാധിക്കുന്ന തരത്തിൽ നടപടിക്രമങ്ങളിലെ വീഴ്ചകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി. നേരത്തെ മലപ്പുറം ജില്ലയിൽ എസ്ഐ ആയിരുന്ന എൻ.ശ്രീജിത്ത് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. നിലവിൽ സസ്പെൻഷനിലാണ് ഇദ്ദേഹം. കോഴിക്കോട് വിമാനത്താവള പരിസരത്തു വച്ച് മലപ്പുറം സ്വദേശി അബ്ദുൽ ഫറൂഖ് പറമ്പിൽ 935.2 ഗ്രാം സ്വർണവുമായി പൊലീസ് പിടിയിലായ…

Read More

വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചളവറ പഴയ വില്ലേജിനടുത്ത് വെള്ളം എടുക്കുന്നതിനിടെ  വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് അജിത. സഹോദരി ആദിത്യ. മലമ്പുഴ ഐടിഐ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും

Read More

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ

മരട് അനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ് നാട് പൊലീസ് കൊച്ചിയിൽ എത്തി. സ്വർണ്ണ കവർച്ച കേസിൽ ഒളിവിലാണ് അനീഷ്. തമിഴ് നാട് ചാവടി പൊലീസാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിയത്. ഇന്ന് രാവിലേയാണ് അനീഷിനെ മുളവുക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത്. നിലവിൽ അനീഷിന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഒരു വാറന്റ് ഉണ്ട്.അനീഷിനെ കോടതിയിൽ ഹാജരാക്കും. അനീഷ് കരുതൽ തടങ്കലിലാണുള്ളതെന്നും ഏതെങ്കിലും കേസിൽ ഇയാൾക്കെതിരേ വാറന്‍റ് ഉണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്.കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്….

Read More