ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള ഫണ്ട്‌ പിരിവിനെ ചൊല്ലി യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി; പിരിച്ച പണം മുക്കാൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ആരോപണം

വയനാട് ദുരന്ത ബാധിതർക്കായി വീട് നിർമിക്കാനുള്ള ഫണ്ട്‌ പിരിവിനെ ചൊല്ലി ആലപ്പുഴ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നു . അമ്പലപ്പുഴയിൽ നിന്ന് പിരിച്ച പണം മുക്കിയെന്ന് ഒരു വിഭാഗം ആരോപിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വാട്സപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. പിരിച്ച പണം മുക്കാൻ ജില്ലാ പ്രസിഡന്റും കൂട്ട് നിന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വറ്റക്കാരനാണ് പണം മുക്കിയതതെന്നാണ് ശബ്ദസന്ദേശം വന്നത്. റഹീം…

Read More

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള് രംഗത്ത് എത്തിയിരിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മാസം രണ്ടു തവണയായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് നൂറു രൂപ ഉയർത്തിയിരുന്നു. ഇതനുസരിച്ച് ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 694 രൂപ തുടരുന്നതാണ്. പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1349 രൂപ, കൊല്‍ക്കത്തയില്‍ 1410 രൂപ, ചെന്നൈയില്‍ 1463.50…

Read More

ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്ന കെട്ടിടമാണെന്നും അതിനകത്ത് ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അവരത് പറഞ്ഞതിന്റെ പേരിലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെ കൂടി ഉപോഗിക്കപ്പെട്ടിരുന്ന…

Read More

‘വി ഡി സതീശനും ഞങ്ങളും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എന്തും തീരുമാനിക്കാം എന്ന് അദാനി കരുതുന്നു, വിഴിഞ്ഞം തുറമുഖം കുത്തകവത്കരിക്കപ്പെടുന്ന സാഹചര്യം’; എം.വി. ഗോവിന്ദൻ

  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുടെ ഷെയർ എം എസ് സിക്ക് കൈമാറാനുള്ള തീരുമാനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയാവാൻ ഇടയില്ല. ഞങ്ങളും വി ഡി സതീശനും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എന്തും തീരുമാനിക്കാം എന്ന് അദാനി കരുതുന്നു.     25% ൽ അധികം ഷെയർ വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം. ഇത് നൽകുമോ എന്ന്…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യല്‍. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.     2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയില്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന്…

Read More

ഇരട്ടഗോളുകളുമായി റോണോ; മെസ്സിയും സംഘവും മുട്ടുകുത്തി, യുവന്റസിന് തകർപ്പൻ ജയം

ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസി-ക്രിസ്റ്റിയാനോ റൊണാൾഡോ പോരാട്ടത്തിൽ ജയം റൊണാൾഡോയ്ക്ക്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ യുവന്റസ് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തുവിട്ടു. ഇതിൽ രണ്ട് ഗോളുകൾ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നതാണ്. പതിമൂന്നാം മിനിറ്റിൽ തന്നെ യുവന്റസ് മുന്നിലെത്തി. റൊണാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം കൃത്യമായി തന്നെ വലയിൽ എത്തിച്ചു. 20ാം മിനിറ്റിൽ മക് കന്നിയുടെ ഗോളിൽ യുവന്റസ് 2-0ന് മുന്നിലെത്തി. അമ്പത്തിരണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റോണോ പാഴാക്കിയില്ല. യുവന്റസ് 3-0ന് മുന്നിൽ.  …

Read More

സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലവയൽ ഗോവിന്ദൻ മൂല മണിമല മനോരാജൻ്റെ മകൾ ശ്രീഷ്ണ പ്രകൃതി(19) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് വീടിനികത്ത് മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത് . പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.അമ്പലവയൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.അമ്മ: ശ്രിജ സഹോദരി: രേഷ്മ

Read More

മുല്ലപ്പെരിയാറിലെ മരം മുറിക്കാനുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് സർക്കാർ

റിപ്പോർട്ട് ലഭിക്കും മുമ്പ് തന്നെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥതലത്തിൽ യോഗം ചേർന്നാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, തൃശൂർ, കൊല്ലം, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിന് പുറമേ കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ…

Read More

‘സാധാരണ ജനങ്ങളെ അക്രമിക്കുന്നു’; ഹമാസിന് മുന്നറിയിപ്പുമായി അമേരിക്ക, ആവര്‍ത്തിച്ചാൽ നടപടി

ഗാസ: ഗാസയിലെ സാധാരണ ജനങ്ങളെ ആക്രമിക്കുന്നുവെന്നുകാട്ടി ഹമാസിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകും എന്നുമാണ് മുന്നറിയിപ്പ്. ഇത്തരം അക്രമണങ്ങൾ വെടിനിർത്താൽ കരാർ ലംഘനമായി കണക്കാക്കും. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടും എന്നും അറിയിപ്പിലുണ്ട്. ഇസ്രായേൽ പിൻവാങ്ങിയ ഇടങ്ങളിൽ ഗാസയിൽ വിവിധ ഗാങ്ങുകളും ഹമാസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇസ്രയേലിന് വേണ്ടി പ്രവർത്തിച്ചവരെന്നു കാട്ടി ഒരുകൂട്ടം ആളുകളെ വെടിവെച്ചു കൊന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലില്‍ ഗാസയിലെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര സുരക്ഷാ സേന വരാന്‍…

Read More