15 ഇ​ട​ത്ത് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് 11 വാ​ർ​ഡു​ക​ളി​ൽ: ഇ​ട​മ​ല​ക്കു​ടി​യി​ൽ ബി​ജെ​പി

  സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ​ഭ​ര​ണ വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രു​മ്പോ​ൾ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ൾ എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ ഗാ​ന്ധി​ന​ഗ​ർ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു ശി​വ​ൻ യു​ഡി​എ​ഫി​ലെ പി.​ഡി. മാ​ർ​ട്ടി​നെ 687 വോ​ട്ടി​നാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. എ​ൽ​ഡി​എ​ഫി​ലെ കെ.​കെ. ശി​വ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. പി​റ​വം മു​ൻ​സി​പ്പാ​ലി​റ്റി​യും എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി. 14-ാം വാ​ർ​ഡ് ഇ​ട​ച്ചി​റ ഡി​വി​ഷ​നാ​ണ് എ​ൽ​ഡി​എ​ഫ് 20 വോ​ട്ടി​ന് നി​ല​നി​ർ​ത്തി​യ​ത്. കോ​ട്ട​യം…

Read More

മുഖ്യമന്ത്രിയുടെ ഉത്തരവ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്; കമ്മീഷനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാൻ: ആരോപണങ്ങളുമായി ഇഡി

  കൊച്ചി: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കമ്മീഷന്റെ നിയമനം അസാധുവാക്കണമെന്നുമാണ് ഇഡിയുടെ വാദം. അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെ നിയമിച്ചു എന്ന് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതർക്കെതിരെ സ്വർണ്ണക്കടത്ത് കേസിൽ മൊഴിനൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്ന് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് അസാധാരണ…

Read More

ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നാല് മണിക്ക് സംസ്‌കാരം

കാനഡയില്‍ വിമാന അപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്‌കാര…

Read More

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്,…

Read More

കാസർകോട് പടന്നയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് ചൊവ്വാഴ്ച മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പടന്ന സ്വദേശി എൻ ബി അബ്ദുൽ റൗഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കൊല്ലം കോയിവിളയിൽ ഇന്നലെ കുഴഞ്ഞുവീണ് മരിച്ച രുഗ്മിണി എന്ന സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണശേഷം നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു രുഗ്മിണി.

Read More

ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടുമൊരു ക്രിസ്തുമസ് എത്തിയിരിക്കുന്നു. പരസ്പരസ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്, ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനും, അപരവിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിപ്പിക്കാനും…

Read More

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടി; പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി….

Read More

മൂവാറ്റുപുഴ കടാതി പള്ളിയിലെ വെടിക്കെട്ട് അപകടം ; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാകോബായ സുറിയാനി പള്ളിയിൽ വെടിമരുന്നിന് തീപിടിച്ച് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘന പ്രകാരവുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പള്ളിയിൽ പെരുന്നാൾ…

Read More

അമിതമായാല്‍ ഗ്രീന്‍ ടീയും

ഗ്രീന്‍ ടീ കുടിച്ചാല്‍ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അമിത ഗ്രീന്‍ ടീ കുടി ശരീരത്തെ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ നെഞ്ചെരിച്ചിലിനും ഉദര പ്രശ്‌നത്തിനും ഇടയാക്കും. ഗര്‍ഭിണികള്‍ ഒരുപാട് ഗ്രീന്‍ ടീ കുടിക്കുന്നത് വയറിനെ ബാധിക്കും. ആഹാരത്തില്‍ നിന്നുള്ള ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നത് കുറയുന്നതിന് ഗ്രീന്‍ ടീയുടെ അമിത ഉപയോഗം കാരണമാകും. ഗ്രീന്‍ ടീ കൂടുതലായി കുടിക്കുന്നതിലൂടെ വര്‍ധിച്ച തോതില്‍ കഫീന്‍ ശരീരത്തിലെത്തും. ഇത് ഉറക്കത്തെ ബാധിക്കുകയും…

Read More

ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ് നിലവില്‍ 71 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കൊവിഡ് വര്‍ഷം എന്നതിനുപ്പുറം 2020 ശാസ്ത്രത്തിന്‍രെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടും. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെടുന്നുണ്ട്. കാനഡ, ബ്രസീല്‍ തുടങ്ങി നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിനുകള്‍…

Read More