പിഴുതെറിഞ്ഞ ഇടങ്ങളില്‍ വീണ്ടും കല്ലിടും; വശങ്ങളില്‍ ബഫര്‍ സോണ്‍ ഉണ്ടെന്നും കെ റെയില്‍ എംഡി വി അജിത്ത് കുമാർ

  സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടലുമായി മുന്നോട്ടു പോകുമെന്ന് കെ റെയില്‍ എംഡി .വി അജിത് കുമാര്‍. ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തും. സാമൂഹിക ആഘാത പഠനത്തിനായാണ് കല്ലിടുന്നതെന്നും അല്ലാതെ ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. കെ റെയിലിന്റെ പത്ത് മീറ്ററില്‍ ബഫര്‍ സോണ്‍ ആണ്. ഈ ബഫര്‍ സോണിന്റെ അഞ്ച് മീറ്ററില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. അടുത്ത അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണങ്ങളാകാം നഷ്ടപരിഹാരം…

Read More

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞു, ജാമ്യത്തിൽ പുറത്തിറങ്ങി അഭിഭാഷക ജീവനൊടുക്കി

ആലപ്പുഴ ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എംഡിഎംഎ കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ സത്യമോളുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടർന്ന് ഇവരെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ…

Read More

കാസർകോട് 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

  കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

Read More

‘വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു; താത്പര്യമില്ലെങ്കിൽ വരേണ്ട’; വി ഡി സതീശൻ

വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരൻ വന്ന് കണ്ടിരുന്നു. ഇന്നലെ അദേഹം രണ്ട് തവണ തന്നെ വിളിച്ചിരുന്നെന്നും വിവരം പറയുകയും ചെയ്‌തെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും യുഡിഎഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദേഹത്തിന്റെ ആവശ്യമെന്നും വിഡി സതീശൻ പറഞ്ഞു. അസോസിയേറ്റ് മെമ്പറാകാൻ താത്പര്യമില്ലെങ്കിൽ വേണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി. അദേഹം നിരവധി തവണ…

Read More

കോട്ടയത്ത് പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ​​​​​​​

  കോട്ടയം അയർകുന്നത്ത് പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മാലം ചെറുകരയിൽ അനന്തുവിനെയാണ് മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് ഡിസംബറിൽ ഇയാൾ അറസ്റ്റിലായത്. ഈ ദൃശ്യങ്ങൾ ഇയാൾ കുട്ടിയുടെ പിതാവിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

Read More

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ച. ബംഗളൂരു സെഷൻസ് കോടതിയിൽ ശനിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുറ്റപത്രം കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ സെക്ഷൻ 19 എ, സെക്ഷൻ 69 എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്ന കാര്യമാണ് കുറ്റപത്രത്തിലുള്ളത്. ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഒപി സേവനം

മേപ്പാടി: കുട്ടികളിൽ മഴക്കാല രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ജൂലൈ 3 മുതൽ 2025 ആഗസ്റ്റ് 31 വരെ ശിശുരോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും വൈദ്യ പരിശോധന സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8111885061 എന്ന നമ്പറിൽ വിളിക്കുക.

Read More

മൂന്ന് നില ഫ്‌ലാറ്റില്‍ നിന്ന് വീണ് മാതാവ് മരിച്ചു; കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: മൂന്ന് നില ഫഌറ്റില്‍ നിന്ന് വീണു മാതാവ് മരിച്ചു. കയ്യിലിരുന്ന ആറുമാസമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. വര്‍ക്കല, ഇടവ സ്വദേശി അബുല്‍ ഫസലിന്റെ ഭാര്യ ഹിമ(25) ആണ് മരിച്ചത്. ഫ്‌ലാറ്റിന്റെ മുകള്‍ നിലയില്‍ നിന്ന ഹിമ, കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ കയ്യിരുന്ന ആറുമാസമായ കുഞ്ഞ് ചെറുപരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറിയ മുറിവുള്ള കുഞ്ഞിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. ഹിമയുടെ ഭര്‍ത്താവ് വിദേശത്താണ്.

Read More

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും

യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡൻ്റായി ബിനു ചുള്ളിയിലും ചുമതലയേൽക്കും. പുതിയ കെ.പി.സി.സി ഭാരവാഹികളുടെ യോഗവും അന്ന് തന്നെ ചേരും. യൂത്ത് കോൺഗ്രസ് അധ്യക്ഷപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാണ്. അധ്യക്ഷൻ ഇല്ലാത്ത 51 ദിവസത്തിനു ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. നേതാക്കന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തയായിരുന്നു യൂത്ത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവിൽ സമുദായിക സമവാക്യമാണ് അധ്യക്ഷനായി…

Read More

തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്. എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ…

Read More