വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

  വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്.     ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ഇന്ന് വൈകിട്ട് 6 മണിക്ക് വിയറ്റ്നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35 ന് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും. വിയറ്റ്നാം…

Read More

ശബരിമല സ്വർണക്കൊള്ള കേസ്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇ ഡി നോട്ടീസ്

കഴിഞ്ഞ മാസം 29ന് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ ഡി നടപടി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ്…

Read More

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,77,086 പേര്‍…

Read More

ഡോ. ഹാരിസിന്റെ ആരോപണം; ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദഗ്ധസമിതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.ഡിഎംഇ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിൽ അടക്കം മാറ്റങ്ങൾ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രികളിലേക്ക്…

Read More

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍; തീരുമാനം വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയിലെയും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 15 നകം കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനാണ് വൈദ്യുതി മന്ത്രിയുടെ നിര്‍ദ്ദേശം. സുരക്ഷാ പരിശോധനകള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണം. വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കും. ജാഗ്രതാ സമിതികളും വൈദ്യുതി സുരക്ഷ…

Read More

ഇന്ന് രോഗമുക്തി നേടിയത് 1950 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 21,516 പേർ

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1950 പേർ. ഇതിൽ കൂടുതലും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 212 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി കൂടാതെ കോട്ടയം ജില്ലയിൽ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയിൽ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 209 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 145 പേരുടെയും,…

Read More

‘മതേതരത്വത്തെ CPIM ദുർബലമാക്കുന്നു; NSS-SNDP യോജിക്കുന്നതിൽ തെറ്റില്ല’; രമേശ് ചെന്നിത്തല

എൻഎസ്എസ് -എസ്എൻഡിപി യോജിക്കുന്നതിൽ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവിനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണം. യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോയിട്ടുള്ളൂവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി….

Read More

കുടുംബവഴക്ക്: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി ഭര്‍ത്താവ്

  തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയെ വെട്ടിപരിക്കേല്‍പ്പിച്ച് രണ്ടാംഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശിനി വിജിമോളെയാണ് പ്രതി അനു ഗുരുതരമായി വെട്ടി പരുക്കേല്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വിജിമോള്‍. ( husband attacked wife in thiruvanathapuram)     ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ ഉണ്ടായത്. വിജിമോള്‍ എന്ന യുവതിയെയാണ് രണ്ടാം ഭര്‍ത്താവും അഞ്ചുതെങ് സ്വദേശിയുമായി അനു ഗുരുതരമായി വെട്ടിപരിക്കേല്പിച്ചത്. വിജിമോളുടെ ഇടതു കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി. തലയിലും…

Read More

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

  ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതിയായ ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ആർ ബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. പ്രതികൾ ജാമ്യത്തിൽ…

Read More

അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സൗജന്യമാക്കി ഡി എം വിംസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ്ഡുള്ളവർക്ക് (AB KASP)ഫെബ്രുവരി 15 മുതൽ ഡി എം വിംസ് മെഡിക്കൽ കോളേജിൽ സൗജന്യമായി ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിൽ നിന്നും അടിയന്തിര ചികിത്സക്കായി കോഴിക്കോടേക്കും മറ്റും പോകുന്ന രോഗികൾ റോഡിൽ അനുഭവിക്കുന്ന ദുരിതങ്ങൾ കുറച്ച് അവർക്ക് നല്ല ചികിത്സ വയനാട്ടിൽ തന്നെ ലഭിക്കാൻ ഈ തീരുമാനം സഹായകരമാകും. പലപ്പോഴും പണമില്ലാത്തതിന്റെ…

Read More