ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് തോണിയിൽ യാത്ര ചെയ്തിരുന്ന 16 പേർ മരിച്ചു

ബംഗ്ലാദേശിൽ വിവാഹത്തിന് പോകുകയായിരുന്ന 16 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബംഗ്ലാദേശിലെ ചപെയ്ൻ നവാബ്ഗഞ്ചിലാണ് സംഭവം. വരൻ അടക്കം 15 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നദിയിലൂടെ തോണിയിൽ പോകുകയായിരുന്നു വരനും കൂട്ടരും. കനത്ത മഴയുണ്ടായിരുന്നു. ശക്തിയായ ഇടിമിന്നൽ കൂടിയുണ്ടായതോടെ സംഘം വഞ്ചി കരയ്ക്കടുപ്പിച്ചു. ഇതിനിടയിലാണ് ഇടിമിന്നലേറ്റത്.

Read More

മരുന്ന് വാങ്ങാൻ പുറത്തു പോയി, പിന്നീട് മടങ്ങി വന്നില്ല; ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി

  ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശി ആഫിയ അയ്യൂബിനെയാണ് കാണാതായത്. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്. പെൺകുട്ടിയുടെ പ്രായം 23 വയസ്സാണ്.     ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു പെൺകുട്ടി പുറത്തു പോയത്….

Read More

വൈക്കം എംഎൽഎ സി.കെ ആശ സ്വയം നിരീക്ഷണത്തിൽ

വൈക്കം എംഎൽഎ സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് സി.കെ.ആശ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ടെലിവിഷനില്ലാത്തതിനാൽ കുട്ടിയെ വീട്ടിൽ എത്തി പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ കഴിയുന്നത്. പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പത്തിലധികം പൊലിസുകാരും പങ്കെടുത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച അധ്യാപിക സ്‌കൂളിൽ പുസ്തകവിതരണവും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ സമ്പർക്കപ്പട്ടികയിൽ 100 ലധികം പേർ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇന്നലെ 15…

Read More

2100 പിസിആർ കിറ്റുകളെത്തി; സിക്ക വൈറസ് പരിശോധനക്ക് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

സിക്ക വൈറസ് പരിശോധനക്ക് സംസ്ഥാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ എൻഐവി യൂനിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. സിക്ക വൈറസ് പരിശോധനക്കായുള്ള 2100 പിസിആർ കിറ്റുകൾ പൂനെ എൻഐവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 1000 കിറ്റുകളും തൃശ്ശൂർ 300, കോഴിക്കോട് 300, ആലപ്പുഴ 500 എന്നിങ്ങനെയാണ് കിറ്റുകൾ ലഭിച്ചത്. ആർടിപിസിആർ പരിശോധന വഴിയാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ്…

Read More

പ്രഭാത വാർത്തകൾ

  🔳എല്‍.പി.ജി. വിലവര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ വികസന വാചകമടിയില്‍ നിന്ന് അകലെയുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസനവണ്ടി റിവേഴ്‌സ് ഗിയറില്‍ ആണെന്നും അതിന്റെ ബ്രേക്ക് തകരാറിലാണെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. 🔳മുന്‍ മന്ത്രിയും സിപിഎമ്മിന്റെ സംസ്ഥാനത്തെ നേതാക്കളില്‍ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി…

Read More

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ അദാനി; അംബാനിയെ പിന്തള്ളി ഒന്നാമത്‌

  മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. 59 കാരനായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ തുറമുഖങ്ങളും എയ്റോസ്പേസും മുതൽ താപ ഊർജ്ജവും കൽക്കരിയും വരെയുള്ള കമ്പനികളുടെ തലവനാണ്. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി 88.5 ബില്യൺ ഡോളറാണ്. മുകേഷ് അംബാനിയുടെ ആസ്തി 87.9 ബില്യൻ ഡോളറാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 40 ബില്യൺ ഡോളറിൽ താഴെയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ സമ്പത്തിൽ വൻ കുതിപ്പാണ്…

Read More

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികം

  ന്യൂഡല്‍ഹി: റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയുമായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ഒക്ടോബര്‍ 15 മുതല്‍ ആയിരിക്കും പദ്ധതി ആരംഭിക്കുക. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ‘ഗോള്‍ഡന്‍ അവര്‍’ എന്ന് വിളിക്കപ്പെടുന്ന നിര്‍ണ്ണായക മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപ പരിതോഷികം ലഭിക്കും. ഒന്നിലധികം ആളുകളെ ആശുപത്രിയില്‍ എത്തിച്ചാലും ഇതേ തുകയെ ലഭിക്കുകയുള്ളൂ. മാര്‍ച്ച് 2026വരെ ഈ പദ്ധതി ഉണ്ടാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. റോഡ് അപകടങ്ങളെ തുടര്‍ന്ന്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്; കോവിഡ് ബാധികതര്‍ക്കുളള തപാല്‍ വോട്ടിന്റെ പട്ടിക നാളെ മുതല്‍

കോവിഡ് ബാധിതർക്കും ക്വാറന്റീനിലുളളവർക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യുന്നതിനായുളള പട്ടിക നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാകും ആദ്യമായി ലിസ്റ്റ് തയ്യാറാക്കുകയെന്ന് തെരഞ്ഞടുപ്പ് കമ്മീഷണർ വി ഭാസ്കർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളവർക്കാണ് തപാൽ വോട്ട് ചെയ്യാൻ സാധിക്കുന്നത്. പട്ടികയിൽ പത്ത് ദിവസത്തിന് മുൻപ് തന്നെ ഉണ്ടായിരിക്കണം. രോഗം ഭേദമായാലും പട്ടികയിലുണ്ടെങ്കിൽ വോട്ട് ചെയ്യാം. വോട്ടിന് തലേദിവസം മുന്നുമണിവരെയാണ് രോഗബാധിതരായവർക്കാണ്…

Read More

കന്മദത്തിലെ മുത്തശ്ശി, ശാരദ നായര്‍ അന്തരിച്ചു

കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരിപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍. 1998-ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യരും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ മഞ്ജുവിന്റെ മുത്തശ്ശി ആയാണ് ശാരദ നായര്‍ വേഷമിട്ടത്. മുത്തശ്ശിയും മോഹന്‍ലാലും ഒപ്പമുള്ള ”മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ” എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. 199ല്‍ പുറത്തിറങ്ങിയ…

Read More

‘പൊലീസ് അവരുടെ ജോലി ചെയ്തു’; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. അതേസമയം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എംഎൽഎമാരായ റോജി എം ജോണും , സജീവ് ജോസഫും ഛത്തീസ്ഗഢിൽ തുടരുന്നു. ഛത്തീസ്ഗഢിലുള്ള ബിജെപി നേതാവ് അനൂപ് ആന്റണി വീണ്ടും ആഭ്യന്തരമന്ത്രിയെ കണ്ട് ചർച്ച നടത്തും. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, സജീവ് ജോസഫ് എന്നിവരും ദുർഗിൽ തുടരുകയാണ്.കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഢിലുണ്ട്. അതേസമയം കന്യാസ്ത്രീകളെ…

Read More