Headlines

മ്യാൻമറിൽ പ്രധാനമന്ത്രിയായി സ്വയം അവരോധിച്ച് സൈനിക മേധാവി

സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി മിൻ ഓങ് ഹ്ലായിങ്. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാൻ സൂചിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് സർക്കാരിനെ സൈന്യം ആറ് മാസം മുമ്പ് അട്ടിമറിച്ചിരുന്നു. ഒരു വർഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. പുതിയ നീക്കത്തിലൂടെ മൂന്ന് വർഷത്തോളം കാലം അധികാരം നിലനിർത്താൻ മിൻ ഓങിന് സാധിക്കും. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2008ൽ നിലവിൽവന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു.

Read More

രാജ്യത്ത് ‘വയോജന ബജറ്റ്’ അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

രാജ്യത്ത് വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി വകയിരുത്തി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു. റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി…

Read More

അരങ്ങേറ്റം ഗംഭീരമാക്കി ഹർഷൽ പട്ടേൽ; രണ്ടാം ടി20യിൽ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 154 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ഇന്ത്യക്കായി ഇന്ന് അരങ്ങേറിയ ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കിവീസിനായി തകർപ്പൻ തുടക്കമാണ് മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് നൽകിയത്. 4.2 ഓവറിൽ 48 റൺസിൽ നിൽക്കെ ഗപ്റ്റിൽ വീണു. 15 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 31 റൺസാണ് ഗപ്റ്റിലെടുത്തത്….

Read More

സൗദിയിലെ ഏറ്റവും വലിയ തിയേറ്റർ ദഹ്‌റാനിൽ തുറന്നു

ദമാം: സൗദി അറേബ്യയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ ദഹ്‌റാൻ മാളിൽ ഉദ്ഘാടനം ചെയ്തതായി അറേബ്യൻ സെന്റേഴ്‌സ് കമ്പനി അറിയിച്ചു. ആകെ 18 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലക്‌സിൽ 2370 സീറ്റുകളാണുള്ളത്. മൾട്ടിപ്ലക്‌സിന്റെ ആകെ വിസ്തീർണം 9660 ചതുരശ്ര മീറ്ററാണ്.   മുൻകരുതൽ, ആരോഗ്യ നടപടികൾക്ക് അനുസൃതമായി, പുതിയ ഒരു അറിയിപ്പുണ്ടാകുന്നതുവരെ 50 ശതമാനം ശേഷിയിലാണ് പുതിയ തിയേറ്റർ പ്രവർത്തിപ്പിക്കുകയെന്ന് കമ്പനി പറഞ്ഞു. വെന്റിംഗ് മെഷീനുകൾ വഴി ടിക്കറ്റുകൾ വാങ്ങാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കും. അഞ്ചു വെന്റിംഗ് മെഷീനുകളാണ് ഇവിടെയുള്ളത്….

Read More

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ആഡംബരബാറിലുണ്ടായ സ്‌ഫോടനം: മരണസംഖ്യ ഉയരുന്നു; 40 മരണം; പരുക്ക് നൂറിലേറെ പേര്‍ക്ക്

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ക്രാന്‍സ് മൊണ്ടാനയിലെ സ്‌കി റിസോര്‍ട്ട് ടൗണിലെ ആഡംബര ബാറിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അട്ടിമറിയല്ലെന്ന് സ്വിസ് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. (40 Killed In Fire During New Year Party At Swiss Ski Resort Bar). പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. ക്രാന്‍സ് മൊണ്ടാനയിലെ ആഡംബരഹോട്ടലായ ലീ കോണ്‍സ്റ്റലേഷന്‍ ബാര്‍ ആന്റ് ലോഞ്ചിലായിരുന്നു അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല….

Read More

മഴ മുന്നറിയിപ്പ്; ഇടുക്കിയിൽ ജാഗ്രതാ നിർദേശം: ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു

  മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. അതേസമയം ഇടുക്കി ഡാമിൽ ജലനിരപ്പിൽ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. നീരൊഴുക്ക് കുറഞ്ഞതും മഴയ്ക്ക് ശമനമായതും ആശ്വാസമായി. പെരിയാറിലെ ജലനിരപ്പും ആശ്വാസകരമായി തുടരുന്നു. നിലവിൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ആശങ്ക ഒഴിഞ്ഞെങ്കിലും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ…

Read More

ഡോ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ച: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്

  കോഴിക്കോട്: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റ മരണത്തില്‍ പ്രതിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസ് വീഴ്ച്ചയില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നോട്ടീസ് നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലനാണ് നോട്ടീസ് നല്‍കിയത്. സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ല എന്ന് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.   റാമിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി നടത്തിയത്….

Read More

വിദേശിയെ അവഹേളിച്ച സംഭവം: ഗ്രേഡ് എസ് ഐക്ക് സസ്‌പെൻഷൻ

  പുതുവർഷത്തേലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്ക് പോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയിൽ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐയെ സസ്‌പെൻഡ് ചെയ്തു. ബീവറേജസ് ഔട്ട് ലെറ്റിൽ നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഡിജിപി അനിൽകാന്തിന്റെ നിർദേശത്തിലാണ് നടപടി സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അനിൽകാന്ത് നിർദേശം…

Read More

ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ വർധമാന് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം

ബാലാകോട്ട് വ്യോമാക്രമണത്തിനിടെ വിമാനം തകർന്നുവീണ് പാക്കിസ്ഥാൻ തടവിലാക്കിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന് സേനയിൽ സ്ഥാനക്കയറ്റം. വിംഗ് കമാൻഡറായിരുന്ന അഭിനന്ദന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്കാണ് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. 2019ലെ പുൽവാമ ഭീകരാക്രമണത്തിന് നൽകിയ തിരിച്ചടിക്കിടെയാണ് മിഗ് 21 വിമാനം തകർന്നുവീണ് അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പിടിയിലാകുന്നതിന് മുമ്പ് പാക്കിസ്ഥാന്റെ എഫ് 16 വിമാനം വർധമാൻ തകർത്തിരുന്നു. മൂന്ന് ദിവസത്തെ പാക് തടങ്കലിൽ നിന്ന് മാർച്ച് 1ന് വർധമാൻ രാജ്യത്ത് തിരിച്ചെത്തുകയായിരുന്നു. രാജ്യം വർധമാന് വീർചക്ര…

Read More

താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. നീണ്ട ആറുമാസക്കാലത്തെ അടച്ചിടലിനു ശേഷമാണ് താജ്മഹല്‍ തുറക്കുന്നത്. ഒരു ദിവസം 5,000 സന്ദര്‍ശകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൊറോണ പ്രതിരേധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 17 മുതലാണ് താജ്മഹല്‍ അടച്ചത്. അണ്‍ലോക്ക് ഭാഗമായി നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കണ്‍ണ്ടെയ്ന്‍മെന്റ് സോണിന്റെ സാന്നിധ്യം കാരണം തജ്മഹലും ആഗ്രാ കോട്ടയും അടഞ്ഞുതന്നെയായിരുന്നു. താജ്മഹലിനൊപ്പം…

Read More