Headlines

കേരള സർവകലാശാല സസ്പെൻഷൻ വിവാദം; പുതിയ നീക്കവുമായി വിസി

കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ തിരിച്ചടി മുന്നിൽക്കണ്ട് പുതിയ നീക്കവുമായി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഹൈക്കോടതിയിൽ രജിസ്ട്രാർ കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജിയിൽ സർവകലാശാലയ്ക്ക് വേണ്ടി എതിർ സത്യവാങ്മൂലം നൽകിയ അഭിഭാഷകനോട് വി.സി വിശദീകരണം തേടി. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ നൽകിയ വസ്തുതാ വിവരണ സ്റ്റേറ്റ്മെന്റ് മറച്ചുവച്ച് യൂണിവേഴ്സിറ്റി അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് വിശദീകരണം തേടിയത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിന് ആണെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു….

Read More

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിടിച്ച് കൊല്ലാൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

  കൊച്ചി ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത്. ഓട്ടോ വരുന്നത് കണ്ട് പെൺകുട്ടി ഓടി മാറിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. ശിവയാണ് പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നത്. നേരത്തെ തന്നെ…

Read More

പാരാലിമ്പിക്‌സ് മിക്‌സ്ഡ് 50 മീറ്റർ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും

  ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിംഗ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. 218.2 പോയിന്റ് നേടിയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനക്കാരനായിരുന്നു നർവാൾ. സിംഗ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും ഫോമിലേക്ക് ഉയരുകയായിരുന്നു. ഇതോടെ മൂന്ന് സ്വർണവും ഏഴ് വെള്ളിയും സഹിതം 15 മെഡലുകളാണ് ഇന്ത്യ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: അഞ്ച് ജില്ലകളിലെ വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുതുന്നത് 88 ലക്ഷം വോട്ടർമാർ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ നിന്നായി 88 ലക്ഷത്തോളം വോട്ടർമാർ ഇന്ന് വിധിയെഴുതും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പോളിംഗിന്റെ അവസാന മണിക്കൂർ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം 395…

Read More

മാസ്‌ക് പെറോട്ട കഴിക്കണോ ; മധുരയിലെ റസ്റ്റോറൻറുകളിൽ വരൂ

മാസ്ക് രൂപത്തിലുള്ള നല്ല മൊരിഞ്ഞ പെറോട്ടകള്‍ മധുരയിലെ റസ്റ്റോറന്‍റുകളില്‍ രുചിയുടെ മേളം തീര്‍ക്കുകയാണ്. രുചി കൊണ്ടും രൂപം കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മാസ്ക് പെറോട്ടകള്‍. മധുരയിലെ ‘ടെമ്പിള്‍ സിറ്റി’ എന്ന റസ്റ്റോറന്‍റില്‍ നിന്നാണ് മാസ്ക് പെറോട്ടയുടെ ജനനം. ടെമ്പിള്‍ സിറ്റിയുടെ കീഴില്‍ നിരവധി റസ്റ്റോറന്‍റുകള്‍ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. കോവിഡ് ബോധവത്ക്കരണം തന്നെയാണ് മാസ്ക് പൊറോട്ട കൊണ്ട് ലക്ഷ്യമാക്കുന്നത്. രണ്ട് പെറോട്ടയും കുറച്ചു കറിയും ചേര്‍ന്ന ഒരു സെറ്റിന് 40 രൂപയായിരുന്നു വില. ആവശ്യക്കാര്‍…

Read More

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; ഉത്തരവിറങ്ങി

  മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു വർഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്‌പെൻൻഡ് ചെയ്തത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽവാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ്…

Read More

ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും; സംസ്‌കാരം നാളെ

  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. വൈകുന്നേരം സൈനിക വിമാനത്തിലാണ് ഇവ ഡൽഹിയിലേക്ക് എത്തിക്കുക. അപകടത്തിൽ മരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹങ്ങളും ഡൽഹിയിൽ എത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെ സംസ്‌കാരം ബുധാനാഴ്ച ഉച്ചയ്ക്ക് 12.20ഓടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിൻ റാവത്തും ഭാര്യയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും സുരക്ഷാ ഭടൻമാരും അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ…

Read More

അനന്യയുടെ മരണം: സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ബിന്ദുവിന്റെ നിർദേശം

  ട്രാൻസ്‌ജെൻഡർ അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി 23ന് ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി ആർ ബിന്ദു. ട്രാൻസ്‌ജെൻഡർ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിനാവശ്യമായ മാർഗരേഖ തയ്യാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. അനന്യയുടെ ആത്മഹത്യയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി…

Read More

‘ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചു, ജീവിതത്തിലെ കഠിനമായ വേദന’; അപൂർവ്വ രോഗത്തെ അതിജീവിച്ച കഥ വെളിപ്പെടുത്തി സൽമാൻ ഖാൻ

ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തെ അതിജീവിച്ചതിൻ്റെ കഥ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. മുഖത്തെ ഞരമ്പുകളെ ബാധിക്കുന്ന ഈ രോഗം കാരണം അനുഭവിച്ച കഠിനമായ വേദനയെക്കുറിച്ചും, അത് തൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു. ഈ അവസ്ഥയുടെ തീവ്രത കാരണം ഇതിനെ ‘സൂയിസൈഡ് ഡിസീസ്’ എന്നും വിളിക്കാറുണ്ട്. ആമിർ ഖാനുമായി ‘ടു മച്ച്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സൽമാൻ തൻ്റെ രോഗവിവരം വെളിപ്പെടുത്തിയത്. ട്രൈജെമിനൽ ന്യൂറാൾജിയ മൂലം ഒരു ഓംലെറ്റ് പോലും ചവയ്ക്കാൻ അദ്ദേഹത്തിന്…

Read More

സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്. ചർച്ച നടത്തി സർക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. യുവജനങ്ങൾക്ക് വേണ്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. നേരത്തെ സിപിഐയും സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത നിലപാടിനെ വിമർശിച്ചിരുന്നു സമരം ഇന്ന് 21ആം ദിവസത്തിലേക്ക്…

Read More