Headlines

ബിരിയാണി ഇല്ല, പൊറോട്ട തരാമെന്ന് പറഞ്ഞത് ഇഷ്ടമായില്ല; ആനമുട്ട തരാന്‍ പറഞ്ഞ് ഹോട്ടലുടമയെ മര്‍ദിച്ച് യുവാക്കള്‍

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ രമേശ് ചികിത്സ തേടി. ബിരിയാണി തീര്‍ന്നെന്നും പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞെങ്കിലും ആനമുട്ടയുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ഒരു സംഘം അക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരുക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ രമേശന്റെ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും…

Read More

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിനെതിരെയാണ് പരാതി. ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം…

Read More

‘ആക്രമണത്തിന് ഉപയോഗിച്ച ആയുധം വെളിപ്പെടുത്താൻ തയ്യാറായില്ല’; തെളിവെടുപ്പില്ല, ചോദ്യം ചെയ്യലിനോട് സുഗതൻ സഹകരിച്ചില്ലെന്ന് പൊലീസ്

  ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബിജെപി കൗൺസിലർ ആർ സുഗതനുമായുള്ള തെളിവെടുപ്പില്ല. ചോദ്യം ചെയ്യലിനോട് സുഗതൻ സഹകരിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം എവിടെയെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. അതിനാൽ വട്ടിയൂർക്കാവ് പൊലീസ് തെളിവെടുപ്പ് ഒഴിവാക്കി. തെളിവെടുപ്പ് നടത്താതെ സുഗതനെ കോടതിയിൽ ഹാജരാക്കും. ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.     ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. കേസിന്റെ പ്രാധാന്യവും…

Read More

അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ…

Read More

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്ക. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരാകണം. വിദ്യാർഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും പഠന സമയം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളാക്കിയും ക്ലാസുകളെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റർ അടിസ്ഥാനത്തിൽ 50 ശതമാനം ഹാജറോടെ റൊട്ടേഷൻ…

Read More

തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജം; അമ്പലപ്പുഴയിൽ UDF സ്ഥാനാർഥി ഉണ്ട്, കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.കൃത്യമായ കാഴ്ചപ്പാടോടുകൂടിയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത് സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ഉണ്ട് അത് ജി സുധാകരൻ ആണോ എന്ന് പറയാൻ ഞാൻ ജ്യോത്സ്യൻ അല്ല. തിരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും പറയാൻ ആവില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.അമ്പലപ്പുഴയിലെ സീറ്റിലാണ് യുഡിഎഫ് ഏറ്റവും കൂടുതൽ വിജയം കാണുന്നത്. ഏതൊക്കെ…

Read More

Farah Experiences LLC Careers and Theme Park Jobs in Abu Dhabi

Theme Park Jobs in Abu Dhabi. Compliance Manager, Quality Control Manager, Manager Projects and Development, Sales, Marketing, HR and many more vacancies are available at Farah Experiences LLC Careers. Check the complete list of job vacancies at Farah Experiences and apply now! Company Name Farah Experience LLC Job Location Abu Dhabi, UAE Nationality Selective (Update) Education…

Read More

മാത്യൂ തോമസും ദേവികാ സഞ്ജയ് ചിത്രം സുഖമാണോ സുഖമാണ് ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്

മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ‘സുഖമാണോ സുഖമാണ്’ ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. ഡ്രീം ബിഗ്…

Read More

എല്‍പിജി ക്ഷാമം രൂക്ഷം; തിരുവനന്തപുരത്തെ 10 ശതമാനം ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചിട്ടു; ഇന്ന് പകലോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യത

സംസ്ഥാനത്ത് എല്‍പിജിക്ഷാമം രൂക്ഷം. ഇന്ന് പകലോടുകൂടി സ്ഥിതി കൂടുതല്‍ ഗുരുതരമാകും എന്നാണ് വിലയിരുത്തല്‍. വിവിധ നഗരങ്ങളിലെ ഹോട്ടലുകള്‍ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവില്‍ പൂര്‍ണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി. (LPG shortage worsens explained)ഗാര്‍ഹിക ആവശ്യങ്ങളെയും, പെട്രോള്‍പമ്പുകളെയും വൈകാതെ കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിനോട് ഗാര്‍ഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്.രാജ്യത്താതെ പാചകവാതക…

Read More

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ലെന്ന് ട്രംപ്

ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാവില്ലെന്നുമാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അതിനിടെ ഒമാനെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള അമേരിക്കയുടെ നേരിട്ടുള്ള ചർച്ചകൾക്കിടയിൽ ഇടപെട്ടാൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസിലെ പുതിയ ജലപാതയെപ്പറ്റിയുള്ള ഇറാൻ – ഒമാൻ ചർച്ച അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക പൂർണ്ണ നിയന്ത്രണം സ്ഥാപിച്ചതായും ട്രംപ് അവകാശപ്പെട്ടു….

Read More