ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിക്കുകയായിരുന്നു. തുണിലിടിച്ച് ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.
കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ അർധരാത്രിയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ ടെക്‌നോപാർക്കിലെ ജീവനക്കാരാണ്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. രജനീഷ്, കിരൺ, അഖില, ശ്രീലക്ഷ്മി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.