Headlines

അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍; സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍ എത്തും. സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത്ഷാ ജമ്മു കശ്മീരില്‍ എത്തുന്നത്. ഇന്ന് ഉച്ചയോടെ അദ്ദേഹം സംസ്ഥാനത്ത് എത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം. ജമ്മുകശ്മീര്‍ രാജ്ഭവനില്‍ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരും. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ ആഭ്യന്തര മന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തും….

Read More

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും; തിങ്കളാഴ്ച തുറക്കില്ല

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും. ഓണത്തേോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർ ഉടൻ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതൽ(2-09-2025) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം…

Read More

നിയന്ത്രണം വിട്ട ഥാർ തൂണിലേക്ക് ഇടിച്ചുകയറി; കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിക്കുകയായിരുന്നു. തുണിലിടിച്ച് ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ അർധരാത്രിയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ ടെക്‌നോപാർക്കിലെ ജീവനക്കാരാണ്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് തൂണിലേക്ക് ഇടിച്ചു…

Read More

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര…

Read More

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; നിര്‍മാണ പ്രവൃത്തി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം…

Read More