കുതിരാനിൽ ലോറിയിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്

  കുതിരാനിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. എൻജിൻ ഓഫ് ചെയ്ത് ഇറങ്ങി വന്ന ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. കൊഴിഞ്ഞമ്പാറ സ്വദേശികളായ തെക്കുവീട്ടിൽ അജയരാജ്(21), ആലക്കൽ വീട്ടിൽ കൃപ(20) എന്നിവർക്കാണ് പരുക്കേറ്റത് ഇടിയുടെ ആഘാതത്തിൽ ഇരുവരും ലോറിക്കടിയിലായി. നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. സിമന്റ് കയറ്റി വന്ന ലോറി തുരങ്കത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഇന്ധനം ലാഭിക്കാൻ എൻജിൻ ഓപ് ചെയ്തതോടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു….

Read More

‘തുണ്ട് കടലാസുകളില്‍ എഴുതി കടത്തി; കാണാതെ പഠിച്ചു’; എന്‍ടിഎയിലെ ‘ വിദഗ്ധര്‍’ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത് ഇങ്ങനെ

  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് എന്‍ടിഎ ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്ന് എന്ന് സിബിഐ. എന്‍ടിഎയിലെ വിഷയ വിദഗ്ധര്‍ ചെറിയ കടലാസിലും കാണാതെ പഠിച്ചുമാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത്. സിബിഐ ഡല്‍ഹി റൗസ് അവന്യുവിലെ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തല്‍.     എന്‍ടിഎ ആസ്ഥാനത്തെ അതീവ സുരക്ഷ വേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍ നിന്നാണ് നീറ്റ് ചോദ്യങ്ങള്‍ ചോര്‍ന്നത്. ഉദ്യോഗസ്ഥര്‍ക്ക് ദേഹപരിശോധനയോ സിസിടിവി നിരീക്ഷണമോ ഉണ്ടായിരുന്നില്ലെന്ന സുരക്ഷാ വീഴ്ച സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.എന്‍ടിഎയിലെ മൂന്ന് വിഷയ വിദഗ്ധരായ…

Read More

സ്‌കൂൾ തുറക്കാൻ മാർഗരേഖ ഒരാഴ്ചക്കകം; അധ്യാപക, യുവജന സംഘടനകളുടെ യോഗം ഇന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള അവസാന വട്ട ഒരുക്കങ്ങളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടന്നു. വിദ്യാഭ്യാസമന്ത്രി വിളിച്ച അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും യോഗങ്ങൾ ഇന്ന് ചേരും. സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖയിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ചാണ് യോഗം ചേരുന്നത്. രാവിലെ 11 ന് വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി സമിതിയുടെ യോഗമാണ് ആദ്യം ചേരുക. ഒന്‍പത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സ്‌കൂള്‍ തുറക്കുമ്പോള്‍…

Read More

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ബീവാണ്ടി ജി.എസ്.ടി. കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കമ്മീഷണര്‍

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ബീവാണ്ടി ജി.എസ്.ടി. കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കമ്മീഷണര്‍ സംസ്ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന മിക്ക സ്വര്‍ണ്ണക്കടത്ത് കേസുകളും കണ്ടുപിടിച്ച ഉദ്യോഗസ്ഥനായിരുന്നു സുമിത് കുമാര്‍. തിരുവന്തപുരം സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം നടക്കവേയാണ് സുമിത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.   നേരത്തെ കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍ അനീഷ് പി. രാജനേയും സ്ഥലം മാറ്റിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് കൊടുമ്പിരിക്കൊണ്ടിരുന്ന കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്.

Read More

‘ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമം’; സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്

സർക്കാർ മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ്. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമമുയർത്തിയാണ് പ്രതിഷേധം. ജൂലൈ ഒന്നിന് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ജൂലൈ…

Read More

‘കെ സി വേണുഗോപാൽ കാരണം കോൺഗ്രസ് വിടുന്നു’; കെ സുധാകരന്റെ വിശ്വസ്തൻ കിഷോർ ബാബു ബിജെപിയിലേക്ക്

കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനാണ്. കെ സുധാകരന്റെ വിശ്വസ്തനാണ്. ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. തന്നെ കെ സി വേണുഗോപാൽ അപമാനിച്ചെന്ന് കിഷോർ ബാബു പറഞ്ഞു. കോൺഗ്രസ് വിടുന്നത് കെ സി വേണുഗോപാൽ കാരണം. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലെവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ…

Read More

സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; പത്ത് ദിവസത്തിനിടെ 24 ശതമാനം വർധിച്ചു

  സംസ്ഥാനത്ത് ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധനവ്. പത്ത് ദിവസത്തിനിടെ 24 ശതമാനം വർധനയാണ് ഉണ്ടായത്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96 ൽ നിന്ന് 1.5 ആയി ഉയർന്നു. ആർ നോട്ട് വീണ്ടും ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായേക്കില്ല. നിലവിലെ സ്ഥിതിയിൽ ഈ ആഴ്ചയിൽ തന്നെ പ്രതിദിന രോഗികളുടെ എണ്ണം നാൽപതിനായിരത്തിന് മുകളിലെത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഏകദേശം പൂർത്തിയായി വരുന്ന സാഹചരയ്ത്തിൽ ഒരു…

Read More

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കും: മന്ത്രി വി. ശിവൻകുട്ടി

എല്ലാവരും സ്‌കൂളിലെത്തുന്നതോടെ പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 40 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 60 – 90 ശതമാനം വരെ പാഠഭാഗങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സ്‌കൂളുകളും പ്രവർത്തിക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ മേഖലകളിൽ ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍…

Read More

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അംഗീകരിക്കുമെന്ന് ഫേസ്ബുക്ക്

  കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്. നിർദേശങ്ങൾ നടപ്പാക്കാനുള്ള മൂന്ന് മാസത്തെ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം മാർഗനിർദേശങ്ങൾ നടപ്പാക്കും. എന്നാൽ ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ അഭിപ്രായം തുടർന്നും പ്രകടിപ്പിക്കാമെന്നും ഫേസ്ബുക്കിന്റെ വക്താവ് അറയിിച്ചു. 2021 ഫെബ്രുവരി 25നാണ് ഐടി മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് അംഗീകരിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ,…

Read More

ഇന്ധന വില ഇന്നും കൂട്ടി; പത്ത് ദിവസത്തിനിടെ കൂട്ടിയത് എട്ട് തവണ

  രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചി പെട്രോളിന് – 107 രൂപ 55 പൈസ, ഡീസലിന് 101 രൂപ 32 പൈസ, കോഴിക്കോട് ഡീസലിന് 101 രൂപ 46 പൈസ, പെട്രോളിന് 107 രൂപ 69 പൈസ. സെപ്റ്റംബര്‍ 24ന് ശേഷം ഒരു മാസത്തിനിടെ ഡീസലിന് 7…

Read More