Headlines

ചട്ടങ്ങൾ മറികടന്ന് വി സി; കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് മോഹനൻ കുന്നുമ്മൽ

കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിനാണ് യോഗം വിളിച്ചത്. ഗവർണർ യോഗത്തിൽ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോ​ഗം വിളിച്ചത്. നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടം മറികടന്നു. കേരള സർവകലാശാലയിൽ സെനറ്റ് യോഗം അവസാനം ചേർന്നത് ജൂൺ 17നാണ്. അടുത്ത സെനറ്റ് ചേരേണ്ടത് ഒക്ടോബർ 16നുള്ളിൽ ആണ്. ഗവർണർക്ക് പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് മാറ്റിയെന്ന് വിശദീകരണം. വിസിയും സിൻഡിക്കേറ്റും തമ്മിൽ അഭിപ്രായ ഭിന്നതകൾ…

Read More

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ചിലവഴിച്ചെന്ന് ടിഎംസി, സ്വന്തം എംപിമാരെ കുറിച്ച് അസംബന്ധം വിളിച്ചു പറയുന്നുവെന്ന് ബിജെപി

ദില്ലി:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തോൽവിയില്‍ പ്രതിപക്ഷത്ത് അതൃപ്തി കടുക്കുന്നു എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനർജി ആരോപിച്ചു എംപിമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ല ടിഎംസി എംപിമാർ എല്ലാവരും സുദർശൻ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ടിഎംസിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. വ്യാജ ആരോപണങ്ങളുന്നയിക്കുന്നതിൽ പ്രതിപക്ഷം മത്സരിക്കുകയാണ് സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. സ്വന്തം എംപിമാരെ വിലയ്ക്കു…

Read More

വെബ്സൈറ്റിലെ പ്രശ്നങ്ങൾ പൂർണമായും പരിഹാരിക്കാനാകാതെ CBSE; പുനർമൂല്യനിർണയത്തിന് ആധാർ കാർഡ് നിർബന്ധം

  പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള വെബ്സൈറ്റിലെ പ്രശ്നങ്ങൾ പൂർണമായും പരിഹാരിക്കാനാകാതെ സിബിഎസ്ഇ. വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി വിദ്യാർഥികൾ പറയുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധമെന്ന് സിബിഎസ്ഇ അറിയിച്ചു.     സാങ്കേതിക തടസ്സങ്ങളെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ മാസം ആറു വരെ അപേക്ഷ നൽകാം. സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് അപേക്ഷകൾ സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കിയതായി സിബിഎസ്ഇ അറിയിച്ചു. ആധാർ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ…

Read More

കർണാടകത്തിന്റെ 11-ാമത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കർണാടകത്തിന് അനുവദിച്ച പതിനൊന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തു. ബെംഗളൂരുവിനും ബെളഗാവിക്കും ഇടയിലുള്ള ഈ പുതിയ സർവീസ് സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന് വലിയ ഉത്തേജനം നൽകുന്നു. ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഈ പുതിയ ട്രെയിൻ സർവീസിന് തുടക്കം കുറിച്ചത്. പുതിയ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് തിങ്കളാഴ്ച മുതൽ സാധാരണ സർവീസ് ആരംഭിക്കും. ഇത് ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. രാവിലെ…

Read More

ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ നിലപാട് ആവർത്തിച്ച് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഉചിതമായ നടപടി അതിന്റേതായ സമയത്ത് എടുക്കുമെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോൺഗ്രസിന്റെ മുതിർന്ന 25 നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് രാഹുലിനെതിരെ ആദ്യ നടപടിയെടുത്തത്. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ല സണ്ണി ജോസഫ് പറഞ്ഞു. പൊലീസിന്റെ മുൻപിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതി വന്നതിന് ശേഷമാണ് തന്റെ കൈയിലേക്കും പരാതി വന്നത്. അത് അപ്പോൾ തന്നെ ഡിജിപിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. സംഘടനാ കാര്യങ്ങൾ ആലോചിച്ച് തന്നെയാണ് ചെയ്യുക. സംഘടനയ്ക്ക് അകത്തുനടക്കുന്ന കാര്യങ്ങൾ…

Read More

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം; നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളെ പങ്കെടുപ്പിക്കും. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. ക്രിസ്ത്യന്‍ – മുസ്ലീം മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം. മത സംഘടനാ നേതക്കളോടും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതേയുള്ളു. അയ്യപ്പസംഗമം മതപരമായ പരിപാടിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. അതേസമയം, കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി…

Read More

സംസ്ഥാനത്ത് പുതുതായി 17 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

17 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കലുക്കല്ലൂര്‍ (3), ലക്കിടി (6), മുതുതല (8), പട്ടാമ്പി (23), പൂക്കോട്ടുകാവ് (6), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (12), കുമരകം (8), മുത്തോലി (6), ആതിരമ്പുഴ (5), വാകത്താനം (1, 4, 6), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (6), ബുധനൂര്‍ (സബ് വാര്‍ഡ് 6), കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (സബ് വാര്‍ഡ് 20), തൃശൂര്‍ ജില്ലയിലെ കട്ടകാമ്പല്‍ (സബ് വാര്‍ഡ് 8),…

Read More

ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം

ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം. ജാംഷഡ്പുര്‍ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍ എന്നിവരുടെ ഗോളുകള്‍ക്കു പുറമെ ഒരു സെല്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തത്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 20 ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണു മത്സരങ്ങള്‍…

Read More

സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പരിശോധന; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം 11 മണിക്ക്

  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയുമായി വീണ്ടും കൂട്ടപ്പരിശോധന നടത്തും. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് വരെ ഉയർന്നേക്കുമെന്നാണ് സൂചന. ആശുപത്രികളോട് സജ്ജമാകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം പേരിൽ പരിശോധന നടത്താനാണ് തീരുമാനം. വാക്‌സിൻ ക്ഷാമവും സംസ്ഥാനത്ത് കാര്യമായി അനുഭവപ്പെടുന്നുണ്ട്. കേന്ദ്രത്തിൽ നിന്ന് ഇന്ന് 5.5 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്ന്…

Read More

ഒമിക്രോണ്‍ ഭീഷണി; സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി

മുംബൈ: ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാവുകയാണെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ്. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും ഗെയ്ക്വാദ് പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. കൊവിഡിനെ തുടര്‍ന്ന് അടച്ച മുംബൈയിലെ സ്‌കൂളുകള്‍ ഡിസംബര്‍ 15നും പുനെ മേഖലയിലെ സ്‌കൂളുകള്‍ 16നുമാണ് തുറന്നത്.ഇതുവരെ മഹാരാഷ്ട്രയില്‍ 65 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്ര ബോര്‍ഡ് നടത്തുന്ന…

Read More