കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു
ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (50) കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. പുരുഷോത്തമനൊപ്പം അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു. എന്നാൽ കാട്ടാനയെ കണ്ടപ്പോൾ മകന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയെ വനം വകുപ്പും നാട്ടുകാരും വനത്തിലേക്ക് ഓടിച്ചുവിട്ടു. പ്രദേശത്ത് കാട്ടാന ശല്യം…