തൃശൂർ പീച്ചിയിലെ കസ്റ്റഡി മർദനം; SI യെ സസ്‌പെൻഡ് ചെയ്യാൻ നീക്കം, സാധ്യത തേടി പൊലീസ്

തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ സസ്പെൻഷൻ സാധ്യത തേടി പൊലീസ്. എസ്ഐ ആയിരുന്ന പി എം രതീഷിനെ പ്രാഥമികമായി സസ്‌പെൻഡ് ചെയ്യാനാണ് പൊലീസ് നീക്കം.ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള റിപ്പോർട്ടിൽ വേഗത്തിൽ നടപടി എടുക്കാൻ ഡിജിപി നിർദേശം നൽകി. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്‌പെൻഡ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ഇക്കാര്യത്തിൽ തീരുമാനം അറിയാൻ സാധിക്കും. ദക്ഷിണമേഖല ഐജിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മർദനദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ്…

Read More

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നതിനാലും അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  

Read More

ബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി

ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചു. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്ന് വിധി പറഞ്ഞത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്….

Read More

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം; രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആര്‍എസ്എസ് പ്രതിഷേധം

രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു ജയ്പൂര്‍ പ്രതാപ് നഗറിലെ പഠന കേന്ദ്രത്തിന് എതിരെയാണ് പ്രതിഷേധമുണ്ടായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആണ് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പഠനകേന്ദ്രത്തിനു മുന്നിലെത്തിയത് പുരോഹിതര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെനും പഠനകേന്ദ്രത്തില്‍ ബൈബിള്‍ ക്ലാസുകള്‍ മാത്രമാണ് നടക്കാറുള്ളത് എന്നും വിശ്വാസികള്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ…

Read More

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

ഇന്ന് സംസ്ഥാനത്ത് 19 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 2347 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍ (84), ചിറയിന്‍കീഴ് സ്വദേശി രാജന്‍ പിള്ള (60), ചുള്ളിമാനൂര്‍ സ്വദേശി അപ്പു (82), മടവൂര്‍ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂര്‍ സ്വദേശി അനില്‍കുമാര്‍ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആര്‍. ശിവകുമാര്‍ (61), പുഷ്പ നഗര്‍ സ്വദേശി…

Read More

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീ പിടുത്തം. പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങള്‍ ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു. അതേസമയം, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Read More

P M ശ്രീ പദ്ധതി; ഭിന്നതകൾക്കിടെ എൽഡിഎഫ് യോഗം ചേരും

കേന്ദ്ര വിദ്യാഭ്യാസ പദ്ധതി പി എം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള സർക്കാർ നീക്കത്തിൽ മുന്നണിയിൽ ഭിന്നത ശക്തമായിരിക്കെ LDF യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കും യോഗം ചേരാനുള്ള തീയതി നിശ്ചയിക്കുക. ഈ യോഗത്തിന് ശേഷമായിരിക്കും P M ശ്രീ പദ്ധതിയുടെ കാര്യത്തിൽ നയപരമായ തീരുമാനം സർക്കാരും എൽഡിഎഫും സ്വീകരിക്കുക. സിപിഐയുടെ ആശങ്ക സ്വാഭാവികമെന്നാണ് LDF കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പൊതുവിദ്യാഭ്യാസ മന്ത്രി നീങ്ങിയതെന്ന വിമർശനം മുന്നണിയിൽ ഉയർന്നിരുന്നു….

Read More

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

  കൊല്ലം കൊട്ടിയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കളീക്കൽ കടപ്പുറം സ്വദേശി സാദിഖ്(35) ആണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ തമിഴ്‌നാട്ടിലെ കടലൂരിൽ നിന്നാണ് പോലീസ് പിടികൂടിയത് പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത ശേഷം അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചതായും പോലീസ് പറഞ്ഞു.

Read More

പാലക്കാട് റെയിൽവേ ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എൻജിനീയർ മരിച്ചു ​​​​​​​

  പാലക്കാട്-ഷൊർണൂർ റെയിൽവേ പാതയിൽ ഓവുപാലം നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സൈറ്റ് എൻജിനീയർ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം റെയിൽവേ പാതയിൽ മാങ്കുറിശ്ശി വള്ളൂർതൊടിക്ക് സമീപത്താണ് മണ്ണിടിഞ്ഞുവീണത്. രണ്ട് തൊഴിലാളികൾക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല

Read More