Headlines

വയനാട്ടിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ കീഴടങ്ങി

  വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ ഷിജു കീഴടങ്ങി. മുത്തങ്ങ റേഞ്ച് ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഷിജു തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടക്കിറങ്ങിയത്. വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. ഇതിന് പിന്നാലെ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഷിജു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Read More

അഗളി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി; ഭീഷണി മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

അട്ടപ്പാടി അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗം എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി. പിന്നാലേ ഭീഷണി മുദ്രാവാക്യവുമായി യുഡിഫ് പ്രവര്‍ത്തകര്‍. മന്ത്രി എം ബി രാജേഷിന്റെ നാടായ ചളവറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 20ാം വാര്‍ഡ് ചിന്നപറമ്പില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥയായി വിജയിച്ച മഞ്ജുവാണ് അഗളി പ്രഞ്ചായത്തില്‍ എല്‍ഡിഎഫിനെ പിന്തുണച്ചത്. തനിക്ക് വിപ്പ് കിട്ടിയിരുന്നില്ലെന്നും മഞ്ജുവും നല്‍കിയിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞു. പിന്നാലെ പഞ്ചായത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മഞ്ജുവിനെതിരെ ഭീഷണി മുദ്രാവാക്യം ഉയര്‍ത്തി….

Read More

ആർടിപിസിആർ ടെസ്റ്റിന് 300 രൂപയാക്കി; പിപിഇ കിറ്റ് കുറഞ്ഞ വില 154 രൂപയായി, മാസ്‌കിനും വില കുറയും

സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ച് വില പുനക്രമീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആർടിപിസിആർ പരിശോധനക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു ആന്റിജൻ ടെസ്റ്റിന് 100 രൂപ, എകസ്പർട്ട് നാറ്റ് ടെസ്റ്റിന് 2350 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് 1225 രൂപയും ആർടി ലാമ്പ് ടെസ്റ്റിന് 1025 രൂപയുമായി കുറച്ചു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് 154 രൂപയും ഡബിൾ എക്‌സ് എൽ സൈസിന്…

Read More

‘വിജയ് കൊലയാളി’; വിജയ്ക്ക് എതിരെ നാമക്കലിൽ പോസ്റ്ററുകൾ, പിന്നിൽ ഡിഎംകെ എന്ന് ടിവികെ

‘വിജയ് കൊലയാളി’, വിജയ്ക്ക് എതിരെ നാമക്കലിൽ പോസ്റ്ററുകൾ. വിജയ് കൊലയാളി എന്ന് പോസ്റ്ററിൽ. വിദ്യാർഥി യൂണിയന്റ് പേരിലാണ് പോസ്റ്റർ രൂപപ്പെട്ടത്. പിന്നിൽ ഡിഎംകെ എന്ന് ടിവികെ ആരോപണം.വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകളും കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിജയ്‌യെ ഉടന്‍ അറസ്റ്റ് ചെയ്യണം, ആള്‍കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണം’, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്‍ കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂര്‍…

Read More

വൈറ്റില കൊലപാതകം; സുധാ ബേബിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതം, ശരീരത്തിൽ മുറിപ്പാടുകൾ

എറണാകുളം വൈറ്റിലയിൽ കോട്ടയം സ്വദേശി സുധാ ബേബിയെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ട്വന്റിഫോറിന്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. രക്തം വാർന്നതും പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയിട്ടുണ്ട്. ശരീരത്തിൽ മുറിപ്പാടുകളും, മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. പ്രതി പൊന്നൂരുന്നി സ്വദേശി ഷാജിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കുറച്ചധിക്കാം കാലമായി സുധയും ഷാജിയും തമ്മിൽ സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന്…

Read More

കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ മെസേജ് അയച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Read More

നെയ്യാറ്റിന്‍കര സംഭവം: കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയവര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല

ജപ്തി നടപടിക്കെത്തിയ പോലീസിന്റെ അവിവേകപരമായ ഇടപെടലിനെ തുടര്‍ന്ന് ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോങ്ങില്‍ ലക്ഷംവീട് കോളനിക്കു സമീപം താമസിക്കുന്ന രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഇതു കോടതിയില്‍ എത്താത്തതു കാരണമാണ് കുടിയൊഴിപ്പിക്കലിന് ഉത്തരവുണ്ടായത് എന്നറിയുന്നു. അതിയന്നൂര്‍…

Read More

മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നാട്ടുകാർ ; ഓർമക്കായി ബിഹാറിലെ പൂർണ്ണിയ ടൌണിലുള്ള റോഡിന് താരത്തിൻറെ പേര്

സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞെങ്കിലും പ്രിയ താരത്തിന്‍റെ ഓര്‍മയിലാണ് നാട്. സുശാന്തിന്‍റെ ഓര്‍മക്കായി ബിഹാറിലെ പൂര്‍ണ്ണിയ ടൌണിലുള്ള റോഡിന് താരത്തിന്‍റെ പേര് നല്‍കിയിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണിയയിലെ മധുബനി-മാതാ ചൌക്കിലുള്ള റോഡിനാണ് താരത്തിന്‍റെ പേര് നല്‍കിയിരിക്കുന്നത്. മറഞ്ഞുപോയെങ്കിലും സുശാന്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ സവിത ദേവി പറഞ്ഞു. ഒപ്പം സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. റോഡിന് സുശാന്ത് സിംഗിന്‍റെ പേര് നല്‍കുന്ന…

Read More

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതിയുടെ ഇടക്കാല വിധി. വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കും. വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല. വഖഫ് സ്വത്ത് സർക്കാർ സ്വത്ത് കയ്യേറിയിട്ടുണ്ടോ എന്ന…

Read More

ഡൽഹിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്ക് കൊവിഡ്; സീനിയർ സർജൻ മരിച്ചു

രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 12 ഡോക്ടർമാർ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

Read More