സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുമൊന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണർ; മിനുറ്റുകൾക്കകം പിൻവലിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. എന്നാൽ 30 മിനിറ്റിനുള്ളിൽ ചിത്രം പിൻവലിച്ചു. ജൂലൈ അഞ്ചിന് ജീവൻരംഗ് സംഘടിപ്പിച്ച ഓൺലൈൻ ക്നോളേജ് സീരീസിൽ ഗവർണർ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ…

Read More

ഗർഡർ പതിച്ച് അപകടം: വാഹനത്തിന്റെ കാബിൻ വെട്ടിപൊളിച്ച് മൃതദേഹം പുറത്തെടുത്തു

അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ പതിച്ചുണ്ടായ അപകടത്തിൽ പിക്കപ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. വാഹനത്തിന്റെ കാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. പിക്കപ്പ് വാൻ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ​ഗർഡർ പതിച്ച് വാഹനത്തിന്റെ കാബിൻ പൂർണമായി അമർന്ന നിലയിലായിരുന്നു. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. പുലർച്ചെ രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. സ്റ്റിയറിങ്ങിനോട്…

Read More

കൊടകര കുഴൽപ്പണ കേസ്: മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്

  കൊടകര കുഴൽപ്പണ കേസിൽ ന്യായീകരണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് ബിജെപി നേതാവ് ഉന്നയിച്ചത്. ബിജെപിയെ തകർക്കാൻ മനപ്പൂർവം ശ്രമം നടക്കുകയാണെന്നുമൊക്കെ അദ്ദേഹം പറഞ്ഞു വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ധർമരാജൻ ബിജെപിക്കാരനാണ്. ബിജെപി നേതാക്കളെ അല്ലെങ്കിൽ വേറെയാരെയാണ് ധർമരാജൻ വിളിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു

Read More

അന്ത്യമില്ലാതെ ഇന്ധനവില; പെട്രോൾ, ഡീസൽവില ഇന്നും കൂട്ടി

  ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 98 രൂപ 39 പൈസയും , ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. മേയ് നാലിന് ശേഷം 24ാം തവണയാണ് ഇന്ധന വിലവര്‍ധിപ്പിക്കുന്നത്.

Read More

ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു

ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്റിൽ 15 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവിക്കുളം താലൂക്കിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയത്. ഇതോടെയാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയത്. ഇത്…

Read More

സംസ്ഥാനത്ത് അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യമന്ത്രി

  തിരുവനന്തപുരം : സംസ്ഥാനത്ത് അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍. യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്….

Read More

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് ബില്ല്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ…

Read More

മുൻവൈരാഗ്യം: മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

  മുൻവൈരാഗ്യം: മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ മുംബൈയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ചെമ്പൂർ സ്വദേശി സുനിൽ ജാംബുൽക്കറെന്ന 33കാരനാണ് കൊല്ലപ്പെട്ടത്. ഉഷാ മാനെ(22), കരുണ മാനെ(25) എന്നീ യുവതികളാണ് പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് യുവാവിനെ വിളിച്ചു വരുത്തുകയും വടിയുപയോഗിച്ച് മർദിക്കുകയുമായിരുന്നു. മർദനമേറ്റ യുവാവ് ബോധരഹിതനായതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

Read More

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍; അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല’; സജി ചെറിയാന്‍

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാംകൂടി ചേര്‍ത്ത് ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് അടുത്ത പതിനഞ്ച് ദിവസം അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതുകൂടി ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം കൂടി പരമാവധി ഒരു മൂന്ന് മാസം കൊണ്ട് ക്യാബിനറ്റിന് മുന്നിലേക്ക് ഈ നയം എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള വലിയൊരു കഠിന പരിശ്രമം ഞങ്ങള്‍ നടത്തി. ….

Read More

അമ്പമ്പോ ഈ മീനാണ് മീൻ: തൂക്കം 151.9 പൗണ്ട്; പാഡില്‍ ഫിഷിന് ലോകറെക്കോര്‍ഡ്

ഒക്കലോഹമ: കീസ്‌റ്റോണ്‍ തടാകത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ കോറിവാട്ടേഗ്‌സിന് വല ഉയര്‍ത്തിയപ്പോള്‍ തലചുറ്റിപ്പോയി. ലോകറെക്കോര്‍ഡും തകര്‍ത്ത പാഡില്‍ ഫിഷാണ് തന്റെ വലയില്‍ കുരങ്ങിയതെന്ന് അദ്ദേഹം അറിയാന്‍ അല്‍പം കൂടി നേരമെടുത്തു. പാഡില്‍ ഫിഷിന്റെ തൂക്കം 151.9 പൗണ്ടായിരുന്നു. ആറടിയായിരുന്നു നീളം. ഒക്കലഹോമ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ നോര്‍ത്ത് ഈസ്റ്റ് ഫിഷറീസ് സ്റ്റാഫിനെ വിവരം അറിയിച്ചതോടെയാണ് തന്റെ വലയില്‍ കുരുങ്ങിയ മീന്‍ ലോക റെക്കോര്‍ഡിന് ഉടമയാണെന്ന് അദ്ദേഹമറിഞ്ഞത്. ഇതേ തടാകത്തില്‍ നിന്നുതന്നെയാണ് ഇതിനുമുമ്പും റെക്കോര്‍ഡുകാരന്‍ മീനിനെ പിടികൂടിയത്. അന്നത്തെ പാഡില്‍…

Read More