ഫിഫ ലോകകപ്പ് ഫൈനൽ; മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും നാളെ അവധി

  ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ മേഘാലയ ,മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.     നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ . കാലിക്കറ്റ്, കേരളാ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഇന്ന് രാത്രി, കുട്ടികൾക്ക് സമാധാനത്തോടെ ഫൈനൽ കാണാം….

Read More

കൊച്ചിയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു

  കൊച്ചി കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. കൊച്ചുകടവന്ത്രയിൽ താമസിക്കുന്ന നാരായണനാണ് ഭാര്യ ജയമോൾ, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണൻ എന്നിവരെ കൊലപ്പെടുത്തിയാണ്. ഇതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച നാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നാട്ടുകാർ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂന്ന് പേരെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം നാരായണൻ കഴുത്തുമുറിച്ച്് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

Read More

മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

  മലപ്പുറം കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്.     തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്‌സ്ചര്‍ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അതിലെ കടല കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിയെ ഉടന്‍ തന്നെ കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നുംപുറം കാരാട്ടാലുങ്ങല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Read More

പുൽപ്പള്ളിയിൽ കൂട്ടിനുള്ളില്‍ വളര്‍ത്തിയ പത്തോളം മുട്ട കോഴികളെ അജ്ഞാത ജീവി കൊന്നു

കൂട്ടിനുള്ളില്‍ വളര്‍ത്തിയ പത്തോളം മുട്ട കോഴികളെ അജ്ഞാത ജീവി കൊന്നു. പുല്‍പ്പള്ളി കുന്നത്തുകവല മുട്ടത്ത് സണ്ണിയുടെ കോഴികളെയാണ് അജ്ഞാത ജീവി കൊന്നത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് കോഴികളെ ചത്തനിലയില്‍ കണ്ടത്.

Read More

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി രാജി വച്ചേ മതിയാകൂവെന്ന് സിജെപി

  ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ‌ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ മതിയാവു എന്ന് സിജെപി മോദിക്ക് മറുപടി നൽകി.‘‘നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ…

Read More

നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യാനിരുന്ന ദിലീപിന്റെ ഉറ്റ സുഹൃത്ത് ഫോൺ ഓഫാക്കി മുങ്ങി

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്ത് ഫോൺ ഓഫാക്കി മുങ്ങിയതായി റിപ്പോർട്ട്. കേസിൽ ശരത്തിനെയും ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുള്ളയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ശരത്ത് മുങ്ങിയത് ശരത്തിന്റെ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാൻ ഇരുവരുടെയും ശബ്ദസാമ്പിളുകൾ ശേഖരിക്കും. കേസിലെ വിഐപി താനല്ലെന്ന് വ്യക്തമാക്കി മെഹ്ബൂബ് നേരത്തെ രംഗത്തുവന്നിരുന്നു….

Read More

SAP Related Job Vacancies

SAP Careers Opportunities SAP Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light of the fact…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. ശനിയാഴ്ചയോടെ ന്യൂനമര്‍ദ്ദം വടക്കോട്ട് നീങ്ങി തീവ്രന്യൂന മര്‍ദ്ദമാവുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിഗമനം. മാലദ്വീപിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതോടെ ശക്തി കുറയും. കിഴക്കന്‍ അറേബ്യന്‍ കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളിലെ സ്ഥിതിവിവരങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചുവരികയാണ്….

Read More

‘സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം’; മുന്നറിയിപ്പുമായി പത്മജ

കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എൻ എം വിജയന്റെ മരുമകൾ പത്മജ. സെപ്റ്റംബർ 30-നകം പണയത്തിലായ ആധാരം എടുത്തു നൽകണം. ബത്തേരി അർബൻ ബാങ്കിലെ വീടും പറമ്പും പണയംവച്ച ആധാരമാണ് എടുത്തു നൽകേണ്ടത്. ഇതിനു തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2 മുതൽ ഡിസിസി ഓഫീസിന് മുന്നിൽ സമരം തുടങ്ങുമെന്നും പത്മജ പറഞ്ഞു. ഒരു രീതിയിലും മുന്നോട്ടു ജീവിക്കാൻ പറ്റില്ലെന്ന് മനസിലായതോടെയാണ് ആത്മഹത്യം ചെയ്യാൻ തീരുമാനിച്ചത്. 63 ലക്ഷം രൂപയാണ് വായ്പാ കുടിശികയായുള്ളത്. എൻഎം വിജയനെ പാർട്ടി ചതിക്കുകയായിരുന്നുവെന്നാണ് പത്മജ പറയുന്നത്….

Read More

വാട്‌സാപ്പിലേക്ക് മെസേജ് അയച്ച് തുടക്കം, ഡോക്ടർമാരോട് പറഞ്ഞിട്ടും നടപടിയില്ല; മലബാർ ആശുപത്രിയിലെ പീഡനശ്രമത്തെ കുറിച്ച് പരാതിക്കാരി

കോഴിക്കോട് ഉള്ള്യേരിയിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയും വെളിപ്പെടുന്നു. ആശുപത്രി രജിസ്റ്ററിൽ നിന്ന് യുവതിയുടെ നമ്പർ എടുത്ത് വാട്‌സാപ്പ് മെസേജ് അയച്ചാണ് ജീവനക്കാരനായ ആശ്വിൻ ശല്യം ആരംഭിച്ചത്. ഇത് ഡോക്ടർമാരെ കാണിച്ചു കൊടുത്തിട്ടും തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷമായിരുന്നു പീഡനശ്രമം നടന്നത്. തൃപ്തയാണോ എന്ന് ചോദിച്ചാണ് വാട്‌സാപ്പിലേക്ക് ആദ്യം സന്ദേശം വന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ മുറി മാറ്റിക്കിട്ടാൻ നിങ്ങളെ സഹായിച്ച ആളാണെന്ന് മറുപടി….

Read More