Headlines

ചുമ സിറപ്പ് കഴിച്ച് ഇതുവരെ മരിച്ചത് 16 കുട്ടികൾ, മരുന്ന് നൽകിയ ഡോക്ടർ ഭാര്യയുടെ പേരിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്നു, നിർമ്മിച്ചത് തമിഴ്നാട് ആസ്ഥാനമായ യൂണിറ്റ്; മധ്യപ്രദേശ് മുഖ്യമന്ത്രി

ചുമ സിറപ്പ് മരണത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. കുട്ടികളുടെ മരണത്തിൽ കർശന നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മെഡിക്കൽ ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോളർ, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ചിന്ദ്വാര ഡ്രഗ് ഇൻസ്പെക്ടർ ഗൗരവ് ശർമ്മ, ജബൽപൂരിൽ നിന്നുള്ള സഹ ഇൻസ്പെക്ടർ ശരദ് കുമാർ ജെയിൻ, ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യ എന്നിവരെ സ്ഥലം മാറ്റി. കൂടുതൽ കുട്ടികളുടെ മരണം തടയുന്നതിനുള്ള അടിയന്തരമായ നടപടികൾ എടുത്തതായി മുഖ്യമന്ത്രി മോഹൻ യാദവ്…

Read More

‘എവറസ്റ്റ് കൊടുമുടി കയറി കൊറോണ’; പർവ്വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു

എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാമ്പിൽ പർവതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോർവീജിയൻ പർവതാരോഹകൻ എർലെൻഡ് നെസ്സിനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ ബേസ് ക്യാമ്പിൽ നിന്ന് പർവതാരോഹകനെ ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ചതായും ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും എർലെൻഡ് നെസ് ട്വീറ്റ് ചെയ്തു. 8,000 മീറ്റർ ഉയരത്തിൽ നിന്ന് ഹെലികോപ്റ്റർ മുഖാന്തരം ആളുകളെ ഒഴിപ്പിക്കുന്നത് അസാദ്ധ്യമാണെന്നും നെസ് നോർവീജിയൻ ടി.വിയായ എൻ.ആർ.കെയോട് പറഞ്ഞു. ഇതാദ്യമായാണ് എവറസ്റ്റിൽ വെച്ച് ഒരാൾക്ക് കോവിഡ്…

Read More

ബോംബെറിഞ്ഞത് വിവാഹസംഘത്തെ ആനയിക്കുന്നതിനിടെ; ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു

  കണ്ണൂർ തോട്ടടയിൽ വിവാഹ സംഘത്തോടൊപ്പമെത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബോംബ് എറിഞ്ഞയാളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ നാല് പേർ നേരിട്ട് ഉൾപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ മൂന്ന് പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ബോംബ് എറിഞ്ഞതെന്ന് സംശയിക്കുന്ന മിഥുൻ എന്നയാൾക്കായി തെരച്ചിൽ തുടങ്ങി മിഥുനാണ് ബോംബ് എറിഞ്ഞതെന്ന് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. വിവാഹ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വധുവിനെയും വരനെയും ആനയിച്ചു കൊണ്ടുവരുന്ന വീഡിയോയിൽ പ്രതികളും കൊല്ലപ്പെട്ടയാളും ഉൾപ്പെട്ടിട്ടുണ്ട്. ഏച്ചൂൽ…

Read More

സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തു; ഇന്ധനവില ജി.എസ്.ടി പരിധിയിൽ ഉടൻ ഉൾപ്പെടുത്തില്ല

  പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തതോടെ വിഷയം പിന്നീട് ചർച്ചചെയ്യാനായി മാറ്റിവെച്ചു. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർക്കുകയായിരുന്നു.കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൗൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് അറിയിച്ചത്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും…

Read More

സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ജില്ലാ വികസന സമിതി യോഗം  യാത്രയയപ്പ് നല്‍കി

  സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്‌നേഹോഷ്മള യാത്രയയപ്പ്. സിവില്‍ സ്‌റ്റേഷനിലെ പഴശ്ശി ഹാളിലും ഓണ്‍ലൈനിലുമായി നടന്ന യാത്രയയപ്പു യോഗം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. അദീലയുടെ നേതൃഗുണത്തെയും ജോലിയിലുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു. ജില്ലയില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുന്നതിലും സി.എസ്.ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും കലക്ടറുടെ ഇടപെടലുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു….

Read More

വിപണിയില്‍ 500-ന്റെ കള്ളനോട്ടുകള്‍ വ്യാപകമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിപണിയില്‍ കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായി. എന്നാല്‍ 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ടെത്തിയ കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബാങ്കും 96.1 ശതമാനം മറ്റ് ബാങ്കുകളുമാണ് കണ്ടെത്തിയത്. ഇതില്‍ സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സഹകരണ ബാങ്കുകളും ഉള്‍പ്പെടും. എന്നാല്‍ പൊലീസോ, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളോ പിടികൂടിയ കള്ളനോട്ടിന്റെ വിവരം ഇതില്‍ ഉള്‍പ്പെട്ടിട്ടിട്ടില്ല….

Read More

സ്വപ്‌നയുടെ കരുതൽ തടങ്കൽ റദ്ദാക്കൽ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ

  സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയിലെത്തിയത്. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവരാണ് ഹർജി ഫയർ ചെയ്തത് ആവശ്യമായ രേഖകൾ പരിശോധിച്ചാണ് സ്വപ്‌നയുടെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം പറയുന്നു. സ്വർണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ കോടതികൾ ശരിവെച്ചതായും കേന്ദ്രം പറയുന്നു.

Read More

എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനു പത്ത് കോടി ചോദിച്ചു; കെ സുരേന്ദ്രൻ പത്ത് ലക്ഷം നൽകി

  എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനു ബിജെപിയോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ജെ ആർ പി ട്രഷറർ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് കോടി രൂപയും അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി കെ ജാനു ആവശ്യപ്പെട്ടത്. കോട്ടയത്ത് വെച്ചു നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇക്കാര്യം അംഗീകരിച്ചില്ല. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ…

Read More

അങ്ങനെ അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന്‍ ബംഗ്ലാവിനും, 13-ാം നമ്പര്‍ സ്റ്റേറ്റ് കാറിനും അവകാശികളായി

  തിരുവനന്തപുരം: അന്ധവിശ്വാസങ്ങളെ തൂത്തെറിഞ്ഞ് മന്മോഹന്‍ ബംഗ്ലാവിനും 13-ാം നമ്പര്‍ കാറിനും ആളായി. മന്ത്രിമാര്‍ വാഴില്ലെന്ന് പഴിയുള്ള മന്മോഹന്‍ ബംഗ്ലാവില്‍ പുതിയ താമസക്കാരനായി എത്തുന്നത് വേറെ ആരുമല്ല, മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ക്കുള്ള വസതി അനുവദിച്ച് ഉത്തരവ് ഇറങ്ങിയതോടെയാണ് ഇത് വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ആന്റണി രാജുവിന് മന്മോഹന്‍ ബംഗ്ലാവിനെ പേടിയില്ല എന്നുവേണം കരുതാന്‍. തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകര്‍ത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍…

Read More