Headlines

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ; ബ്രസീലിയൻ മോഡലിന്‍റെ ചിത്രത്തെക്കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തൽ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യാഥാർഥ്യമാണെന്നും സ്വീറ്റി കൂട്ടിച്ചേർത്തു . അതേസമയം ഹോഡലിൽ ബിജെപി ജില്ല…

Read More

പാലക്കാട് മദ്യപിച്ചെത്തി വഴക്കിട്ട മകനെ പിതാവ് അടിച്ചു കൊലപ്പെടുത്തി

  പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകനെ പിതാവ് അടിച്ചു കൊന്നു. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. പിതാവ് ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് രതീഷ് കൊല്ലപ്പെട്ടത്. ഇയാൾ കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് മദ്യപിച്ചാണ് രതീഷ് വീട്ടിലെത്തിയത്. മദ്യപിച്ചെത്തിയ രതീഷ് അച്ഛനുമായി വഴക്കിടുകയും ബാലൻ മുളവടി കൊണ്ട് മകനെ മർദിക്കുകയുമായിരുന്നു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല മർദിച്ചതെന്ന് ബാലൻ പറഞ്ഞു. കൊല്ലപ്പെട്ട രതീഷ് നേരത്തെ ചില കേസുകളിൽ പ്രതിയാണ്

Read More

മരംമുറി കേസ്: 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മരംമുറി കേസുകളിലെ പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഇതിന് മറുപടിയായാണ് പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം, മാധ്യമങ്ങളും സര്‍ക്കാരും വേട്ടയാടുകയാണെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. മരംമുറി കേസുമായി ബന്ധപ്പെട്ട രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മരം മുറിക്കാന്‍ കൃത്യമായ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം പറഞ്ഞത്….

Read More

ഒരു ലക്ഷത്തിലേക്ക് സ്വര്‍ണം? പവന് 85,000 കടന്നു

സംസ്ഥാനത്തെ സ്വര്‍ണവില അയവില്ലാതെ വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും പുതിയ സര്‍വകാല റെക്കോര്‍ഡ് കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85,360 രൂപയായി. പണിക്കൂലിയും മറ്റും ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില ഒരു ലക്ഷത്തോളം വരും. ഗ്രാമിന് 85 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം 10,67. രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍ക്കുന്നത്. ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ്…

Read More

തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിൽ ഇട്ട് തട്ടണം; ദിലീപിന്റെ ശബ്ദരേഖ ബാലചന്ദ്രകുമാർ പുറത്തുവിട്ടു

  വധഗൂഢാലോചന കേസിൽ ദിലീപിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരാളെ തട്ടാൻ ശ്രമിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണമെന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത് ഈ ശബ്ദരേഖയുടെ വിവരം പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. 2017 നവംബർ 15ൽ ഉള്ളതാണ് ഈ ശബ്ദസംഭാഷണമെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഒരു വർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ദിലീപിനോട് സഹോദരൻ അനൂജ് പറഞ്ഞെന്നും ശബ്ദരേഖയിലുണ്ട്. അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. നിർണായകമായ തെളിവാണിത്….

Read More

വാല്‍പ്പാറ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും മല്ലികാർജുൻ ഖർഗെയും സന്തോഷ് കുമാര്‍ എംപിയും

ന്യൂഡല്‍ഹി: വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ‘ദാരുണമായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്’ രാഷ്ട്രപതി എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഖര്‍ഗെ പറഞ്ഞു. റോഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ദുരന്തം…

Read More

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ പിടിയിൽ

തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകൻ പിടിയിലായത്. വിയ്യൂർ ജയിലിലേക്ക് ഹാജരാക്കാൻ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകൻ‌ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി വ്യാപക തിരച്ചിൽ നടത്തി വരികയായിരുന്നു പൊലീസ്. ഇതിനിടെയ ബാലമുരുകൻ തെങ്കാശിയിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ച് ബാലമുരുകൻ ഭാര്യയെ കാണാൻ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു…

Read More

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധ അറിയിച്ചു. ഒന്നിലധികം വാക്‌സിനുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓക്‌സ്‌ഫോർഡ് സർവകലാശാലയും പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിൻ ഉൾപ്പെടെയുള്ളവയുമാണ് പരിഗണനയിലുള്ളത്. ഉടൻ അനുമതി നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ ഹർഷവർധൻ പറഞ്ഞിരുന്നു.

Read More

കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം; പാറശാലയിൽ 11കാരി ആശുപത്രിയിൽ

തിരുവനന്തപുരം പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിയിലുള്ളത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിലായി. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ്…

Read More

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറൻസിക് സയൻസ് ലാബ്, അന്വേഷണ സംഘത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി സൈബർ റിപ്പോർട്ടും ഫൊറൻസിക് ലാബിലെ ഫിസിക്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈൽ ഫോണിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബർ വിഭാഗം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും കണ്ടെത്താനായാൽ അന്വേഷണത്തിനു…

Read More