തട്ടാൻ തീരുമാനിച്ചാൽ ഗ്രൂപ്പിൽ ഇട്ട് തട്ടണം; ദിലീപിന്റെ ശബ്ദരേഖ ബാലചന്ദ്രകുമാർ പുറത്തുവിട്ടു

 

വധഗൂഢാലോചന കേസിൽ ദിലീപിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമർശമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരാളെ തട്ടാൻ ശ്രമിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടണമെന്ന നിർദേശമാണ് ശബ്ദരേഖയിലുള്ളത്

ഈ ശബ്ദരേഖയുടെ വിവരം പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. 2017 നവംബർ 15ൽ ഉള്ളതാണ് ഈ ശബ്ദസംഭാഷണമെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഒരു വർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്ന് ദിലീപിനോട് സഹോദരൻ അനൂജ് പറഞ്ഞെന്നും ശബ്ദരേഖയിലുണ്ട്. അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാർ പുറത്തുവിട്ടു.

നിർണായകമായ തെളിവാണിത്. അഞ്ച് പോലീസുദ്യോഗസ്ഥരെ കുറിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. കേസിന്റെ ഗതി മാറ്റാൻ ദിലീപ് ശ്രമിക്കുകയാണ്. ദിലീപിന് എന്തിനാണ് ഇത്രയും പരിഗണനയെന്നും ബാലചന്ദ്രകുമാർ ചോദിച്ചു.