Headlines

നിപ: കോഴിക്കോട് നടത്തിയ ആദ്യ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലബോറട്ടറിയിലെ ആദ്യ നിപ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെയായിരുന്നു ലാബിൽ നിപ പരിശോധന തുടങ്ങിയത്. പൂണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലാബ് സജ്ജീകരിച്ചത്. അതേസമയം, പൂണെ ലാബിൽ പരിശോധിച്ച എട്ട് സാംപിളുകളുടെ ഫലങ്ങൾ ആരോഗ്യ മന്ത്രി എട്ട് മണിക്ക് പ്രഖ്യാപിക്കും. ഒറ്റ ദിവസം കൊണ്ടാണ് നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിആർഡി ലാബിൽ തയ്യാറായിയ്. പുണെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി…

Read More

മേക്ക് ഓവറിനൊരുങ്ങി പഞ്ച്; വൻ മാറ്റവുമായി പുതിയ പതിപ്പ് എത്തിക്കാൻ ടാറ്റ

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ഇപ്പോൾ‌ പരീക്ഷണ ഓട്ടത്തിലുള്ള വാഹനം മുഖം മിനുക്കി ഉടൻ വിപണിയിലേക്ക് എത്തും. പുതുവർഷത്തിൽ പഞ്ചിന്റെ പുത്തൻ പതിപ്പായിരിക്കും ടാറ്റ ആദ്യം എത്തിക്കുന്നത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനോട് സാമ്യമുള്ളതായിരിക്കും പുതിയ പഞ്ച്.പുതുക്കിയ പഞ്ചിൽ, പഴയ പതിപ്പിന് സമാനമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ ഉൾപ്പെടെ ചില മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ്…

Read More

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു; ഇന്നും സർവീസുകൾ റദാക്കിയേക്കും

ഇൻഡിഗോ വിമാന സർവിസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കും. അതിനിടെ കമ്പനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഡിജിസിഎ സമയം നീട്ടി നൽകി. നോട്ടീസിന് മറുപടി നൽകാൻ ഇന്ന് വൈകുന്നേരം 6 മണി വരെ സമയമുണ്ട്. റദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും എത്തിച്ചു നൽകി. ഡിസംബർ 10നകം സർവീസുകൾ പൂർവസ്ഥിതിയിൽ ആകുമെന്നാണ് ഇൻഡിഗോ വക്താവ്…

Read More

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും; എന്‍എച്ച്എമ്മിന് ഫണ്ട് അനുവദിച്ചു

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം കൃത്യമായി ലഭിക്കും. മൂന്ന് മാസം ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി രൂപയാണ് അനുവദിച്ചത്. 7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നല്‍കാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ഓണറേറിയം നല്‍കാനുള്ള തുക മുന്‍കൂറായി അനുവദിക്കണമെന്ന ആവശ്യം നാഷണല്‍…

Read More

വിജയ്‌യുടെ റോഡ് ഷോയില്‍ വന്‍ തിരക്ക്; റോഡ് ഷോ സമയപരിധി ലംഘിച്ചു; കാരൈക്കുടിയില്‍ പ്രസംഗിക്കാതെ മടങ്ങി വിജയ്

തമിഴ്നാട് കാരെക്കുടിയില്‍ സമയപരിധി ലംഘിച്ച് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ റോഡ് ഷോ. മധുര മുതല്‍ കാരൈക്കുടി വരെ റോഡ് ഷോ ആയാണ് വിജയ് പ്രചാരണം നടത്തിയത്. സമയപരിധി അവസാനിച്ചതോടെ, കാരൈക്കുടിയില്‍ പ്രസംഗിയ്ക്കാതെ വിജയ് മടങ്ങി. (TVK Chief Vijay Holds Massive Roadshow in Tamil Nadu) പന്ത്രണ്ട് മണി മുതല്‍ രണ്ടര മണിവരെയായിരുന്നു വിജയ്ക്ക് കാരൈക്കുടിയില്‍ പ്രചാരണത്തിന് അനുമതി നല്‍കിയത്. പ്രത്യേക വിമാനത്തില്‍ മധുരയിലെത്തിയ വിജയ്, അവിടെ നിന്നു തന്നെ റോഡ് ഷോ…

Read More

ദിവസവും ഒരു മണിക്കൂര്‍ ഓഫീസ് പിക്നിക്! ടീം വളര്‍ത്താന്‍ വേറിട്ട കൂട്ടായ്മ വൈറല്‍

ജോലി തിരക്കുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കിടയിലും ഇടയില്‍പ്പെട്ട് സമ്മര്‍ദം താങ്ങാനാകുന്നില്ലേ? എങ്കില്‍ ഓഫീസില്‍ തന്നെ ദിവസവും ഒരു പിക്നിക് സംഘടിപ്പിച്ചാലോ? ഓഫീസില്‍ ‘1 മണിക്കൂര്‍ പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കിയ ഒരു ഇന്ത്യന്‍ സംരംഭക സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. (Entrepreneur Makes Daily 1-Hour Office Picnic Mandatory, rule viral in social media) ‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കര്‍ണാടക് ആണ് തന്റെ ടീമിന്റെ മാനസിക ഉല്ലാസത്തിനായി ഇത്തരമൊരു രീതി ഒരുക്കിയിരിക്കുന്നത്. എല്ലാ…

Read More

അതിവേഗ റെയിൽപ്പാത: ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു

അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം. എന്നാൽ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ…

Read More

വെല്ലുവിളി ഏറ്റെടുത്ത് മമത; നന്ദിഗ്രാമിൽ മത്സരിക്കും, 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃണമൂൽ വിട്ട സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത മമതാ ബാനർജി നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് ഉറപ്പായി. നന്ദിഗ്രാമടക്കം, 291 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർഥി പട്ടികയിൽ 50 പേർ സ്ത്രീകളാണ്. 45 പേർ മുസ്ലിം വിഭാഗത്തിൽ നിന്നും 79 പേർ പട്ടിക ജാതി വിഭാഗത്തിൽ നിന്നും 17 പേർ പട്ടിക വർഗ വിഭാഗത്തിൽ നിന്നുമുള്ളവരാണ്. എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയിൽ 291 സീറ്റിലും തൃണമൂൽ…

Read More

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

  കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. പാറശാലയില്‍ പെട്രോള്‍ വില 110.11 രൂപയാണ്. ഡീസല്‍ വില 104 രൂപയായി. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

Read More

ലോർഡ്‌സിൽ രോഹിതും രാഹുലും ചേർന്ന് പടുത്തുയർത്തിയത് റെക്കോർഡ് പാർട്ണർഷിപ്പ്

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് പാർട്ണർഷിപ്പ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഓപണമാർ. 1952ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓപണർമാർ ലോർഡ്‌സിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത്. 1952ൽ വിനു മങ്കാഡും പങ്കജ് റോയിയും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 106 റൺസ് അടിച്ചതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. ഇന്നലെ രോഹിതും രാഹുലും ചേർന്ന് അടിച്ചുകൂട്ടിയത് 126 റൺസാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വരുന്ന ഒരു ടീം ലോർഡ്‌സിൽ നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡും ഇന്ത്യൻ…

Read More