ബട്‌ലര്‍ക്ക് സെഞ്ചുറി; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യമല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 55 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടാനെ കഴിഞ്ഞൂള്ളൂ. ജയത്തോടെ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ഒരു മല്‍സരം മാത്രം ജയിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തു തന്നെ തുടരുന്നു. വാര്‍ണര്‍ ഇല്ലാതെ കാനെ വില്ല്യംസണിന് കീഴില്‍ ഇറങ്ങിയ ഹൈദരാബാദിന് ഇന്നും രക്ഷ ഉണ്ടായില്ല. മനീഷ് പാണ്ഡെയാണ് (31) ടോപ് സ്‌കോറര്‍….
