Headlines

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . NDA പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം

ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . NDA പ്രവേശനം കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം . ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവർക്കിടയിലെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം. ബി.ജെ.പി പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ കഴിയില്ല. അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തിൽ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു .

Read More

നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടതായും തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് കമൽഹാസൻ അറിയിച്ചു. കൊവിഡ് നമ്മളെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു. ചെന്നൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് താരം ഇപ്പോൾ

Read More

സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി

സുൽത്താൻ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കർ വയലിൽ നെൽ കൃഷിയുടെ നടീൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും, സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം എ അസൈനാർ, നിയോജകമണ്ഡലം…

Read More

ഇന്ത്യന്‍ റെയില്‍വേ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച വരെ നിയന്ത്രണം

  ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച വരെ നിയന്ത്രണം. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഞായറാഴ്ച വരെ രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ടിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ സമയത്ത് ലഭ്യമാകില്ലെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ ബുക്കിംഗ്, റിസര്‍വേഷന്‍, ബുക്കിംഗ് റദ്ദാക്കല്‍, മറ്റ് അന്വേഷണങ്ങള്‍ എന്നിവയും സാധ്യമാകില്ലെന്നാണ് അറിയിപ്പ്.

Read More

5959 പേർക്ക് കൂടി കൊവിഡിൽ നിന്ന് മുക്തി; സംസ്ഥാനത്ത് ഇനി 65,414 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 891, പത്തനംതിട്ട 443, ആലപ്പുഴ 467, കോട്ടയം 461, ഇടുക്കി 545, എറണാകുളം 627, തൃശൂർ 483, പാലക്കാട് 192, മലപ്പുറം 728, കോഴിക്കോട് 410, വയനാട് 181, കണ്ണൂർ 201, കാസർഗോഡ് 82 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,414 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,02,627 പേർ ഇതുവരെ കോവിഡിൽ…

Read More

രാഷ്ട്രപതിയുടെ ട്രെയിന്‍ യാത്ര 15 വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടിലേക്ക്

  രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നത് വിമാനത്തിലല്ല, ട്രെയിനിലാണ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നത് എന്ന പ്രത്യേകതയാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് ജന്മാനാടായ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ പുറപ്പെട്ട അദ്ദേഹം യാത്രയ്ക്കിടെ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. 2006ല്‍ എപിജെ അബ്ദുല്‍ കലാമാണ് ഇതിനുമുന്‍പ് അവസാനമായി ട്രെയിനില്‍ യാത്ര…

Read More

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും നിലനിർത്തി. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം…

Read More

താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റിൽ

താമരശ്ശേരി മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന കേസിൽ നാല് പേർ അറസ്റ്റി. കേരക്കാട് സ്വദേശി റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരൻ, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ മലമാനിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടിയിട്ടുണ്ട്.

Read More

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കട്ടപ്പുറത്തുള്ള ബസുകൾ നിരത്തിലിറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്നാണ് കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചത്. കെ എസ് ആർ ടി സി ബസുകളിൽ പതിനഞ്ച് ആളുകൾക്ക് വരെ നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. ക്രിസ്മസ്, പുതുവത്സരം പ്രമാണിത്ത്…

Read More

24 മണിക്കൂറിനിടെ 78,761 കേസുകൾ, ഏറ്റവുമുയർന്ന പ്രതിദിന വർധനവ്; രാജ്യത്ത് കൊവിഡ് രോഗികൾ 35 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് കൂടു കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 35,42,734 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 7,65,302 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 27,13,934 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർ രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 63,498 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഏഴര ലക്ഷം…

Read More