Headlines

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. കേരള സിലബസ് വിദ്യാർഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം എന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം സർക്കാർ വരുത്തിയത്…

Read More

വിഷാദം, മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60-ാം ജന്മദിനം ആഘോഷിച്ച് മൂന്ന് ദിവസം മാത്രം പിന്നിടുമ്പോഴാണ് മറഡോണയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി താരം വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലായിരുന്നുവെന്നും മറഡോണയെ പരിചരിക്കുന്ന ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വെ പറഞ്ഞു. താരത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പേടിക്കാനൊന്നുമില്ലെന്നും അദ്ദേഹം പഴയ നിലയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ്…

Read More

നിലപാട് മാറ്റി യുഡിഎഫ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനാണ് തീരുമാനം   സമരം അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസിൽ പരസ്യ പ്രതികരണങ്ങൾ വന്നിരുന്നു. കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ വിമർശിച്ചു. എന്നാൽ ജനതാത്പര്യം നോക്കിയാണ് സമരം നിർത്തിയതെന്നായിരുന്നു എം എം ഹസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നിലപാടിൽ…

Read More

ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം; അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയില്‍ വിരുദ്ധ സമിതി

  അതിവേഗ റെയിൽ പദ്ധതിയെ എതിർത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ട്രെയിനിലെ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടത്. അതിവേഗ റെയിൽ പോലുള്ള ആഡംബര പദ്ധതികളല്ല വേണ്ടത്. ഇ ശ്രീധരന്റെ ആശയം ആശാസ്ത്രീയം. വേഗത വേണം അത് വസ്തുത.     അതിന് നിലവിലുള്ള റെയിൽവേയുടെ സാധ്യതകൾ ഉപയോഗിക്കണം. അതിവേഗ റെയിൽ പദ്ധതി ഇ ശ്രീധരന്റെ പദ്ധതി സിൽവർ ലൈന് സമാനമെങ്കിൽ എതിർക്കും.സർക്കാർ നിയോഗിച്ച സമിതിയിൽ പ്രതിക്ഷയുണ്ട്.   നേരത്തെ ഇ ശ്രീധരന്റെ പുതിയ പദ്ധതിയെ എതിര്‍ക്കുമെന്ന് കെ…

Read More

തീരാദുരിതമായി കരൂർ; മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസ്

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകൻ, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിർമൽ കുമാർ എന്നിവരുൾപ്പെടെ മൂന്ന് ടിവികെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്. ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കാണ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ ഒന്നര വയസുകാരൻ ഉൾപ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേർ ചികിത്സയിലാണ് അതിൽ അമ്പതിലേറെ പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നടൻ…

Read More

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത; വികൃതി കാട്ടിയതിന് കാലിൽ ഇസ്തിരി കൊണ്ട് പൊള്ളിച്ചു

കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരത. വികൃതി കാട്ടിയതിന് കുഞ്ഞിൻ്റെ കാലിൽ ഇസ്തിരികൊണ്ട് പൊള്ളിച്ചു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ അമ്മ വിദേശത്താണ്. കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി. വീട്ടിൽ കാണിച്ച വികൃതിക്കാണ് ശിക്ഷ നൽകിയത്. പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്ന് കുട്ടി മൊഴി നൽകി. പൊലീസ് കുഞ്ഞിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. കുഞ്ഞിനെ നോക്കുന്നത് അമ്മയുടെ മാതവും രണ്ടാനച്ഛനുമാണ്….

Read More

ചേര്‍ത്തല തിരോധാന കേസ്: ‘ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് മറ്റൊരു സ്ത്രീ’; വെളിപ്പെടുത്തലുമായി കുടുംബാംഗം

ചേര്‍ത്തല തിരോധാനക്കേസുകളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കാണാതായ ഐഷയുടെ കുടുംബാംഗം. ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് മറ്റൊരു സ്ത്രീയാണെന്നും ഇവര്‍ക്ക് തിരോധാനക്കേസില്‍ പങ്കുണ്ടെന്നും സഹോദരപുത്രന്‍ ഹുസൈന്‍ പറഞ്ഞു. ഇക്കാര്യം ഹുസൈന്‍ അന്വേഷണ സംഘത്തോടും പറഞ്ഞു. ഐഷയുമായി സെബാസ്റ്റ്യന് ബന്ധമില്ല. ബന്ധമുള്ള ആളുകളാണ് ഐഷയെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. 2012ല്‍ നടന്ന സംഭവമാണ്. സെബാസ്റ്റ്യനെ തന്നെയാണ് സംശയം – അദ്ദേഹം വ്യക്തമാക്കി. ഒരു സ്ത്രീക്ക് സെബാസ്റ്റ്യനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അവര്‍ വഴിയാണ് ഐഷ സെബാസ്റ്റ്യനെ ബന്ധപ്പെടുന്നത്. പിന്നീടുള്ള കാര്യങ്ങളിലും ഈ സ്ത്രീക്ക് കൃത്യമായ…

Read More

Tabeer Tourism Careers 2022 In Dubai Latest Walk In Interview

Get an incredible job opportunity for Tabeer Tourism Careers. Latest applications are being offered by Tabeer Tourism LLC which counts in the list of “Best Tour Agency” in Dubai and Abu Dhabi. Currently seeking smart, young, presentable, caliber, well disciplined candidates for Sales Executive post which needs to be filled with at least High School or Graduation and relevant experience. Shortlisted…

Read More

ഹോട്ടലിലെ ചില്ല് മേശ കൈ കൊണ്ട് തല്ലിത്തകർത്തു; ഞരമ്പ് മുറിച്ച യുവാവ് രക്തം വാർന്നു മരിച്ചു

  ഹോട്ടലിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നുമരിച്ചു. പാലക്കാട് കൂട്ടുപാതയിൽ ഇന്നലെ അർധരാത്രിയിലാണ് സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25കാരനാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് ഭക്ഷണം കഴിക്കാനെത്തിയത്. മീൻ കറിയെ ചൊല്ലി തർക്കമുണ്ടാകുകയും ശ്രീജിത്ത് ചില്ലു കൊണ്ടുള്ള തീൻ മേശ തല്ലി തകർക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന ഹോട്ടൽ പോലീസ് പൂട്ടിച്ചു

Read More