Headlines

‘അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവികതയില്ല, തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടി’; ഒ ജെ ജനീഷ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് നിയമനത്തിൽ തർക്കം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടിയെന്ന് പുതിയ അധ്യക്ഷൻ ഒ ജെ ജനീഷ്. ഇന്നലെ തന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവിക തോന്നുന്നില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അടുത്ത പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് അധിക സമയം വേണ്ടി വന്നിരുന്നില്ല. അബിൻ…

Read More

DGP യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണം; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും

ഡിജിപി യോഗേഷ് ഗുപ്‍തയ്ക്കെതിരായ ഉന്നതതല അന്വേഷണത്തിൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട്‌ നൽകും. വിജിലൻസ് ഡയറക്ടറായിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷന് തടയിടാനാണ് സർക്കാർ നീക്കം. സർക്കാർ അനുവാദം ഇല്ലാതെ സ്വന്തം താല്പര്യം പ്രകാരം അന്വേഷണങ്ങൾ നടത്തി. യോഗേഷ് ഗുപ്തയെ വിജിലൻസ് തലപ്പത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് അന്വേഷണം. കെ എം എബ്രഹാമിന്റെ കേസിലെ ഇടപെടുലിൽ ഉൾപ്പെടെയാണ് അന്വേഷണം. ഡിജിപി റവാഡയ്ക്ക് കത്ത് അയച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരുമോ…

Read More

അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം; `പോറ്റിയേ കേറ്റിയേ’ പാരഡി ​ഗാനത്തിനെതിരെ പരാതി നൽകുമെന്ന് സിപിഎം

പത്തനംതിട്ട: `പോറ്റിയേ കേറ്റിയെ’ പാരഡി ​ഗാനത്തിനെതിരെ സിപിഎം പരാതി നൽകും. ഈ ​ഗാനം അതി​ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് പ്രസാദ് കുഴിക്കാല തന്നെയാണെന്നും പാരഡി ഗാനത്തിനെതിരെ പരാതി നൽകാൻ…

Read More

അയോധ്യയില്‍ ഉയരുന്ന പുതിയ മസ്ജിദിന്റെയും ആശുപത്രിയുടേയും രൂപരേഖ പുറത്തുവിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘപരിവാരം തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. തകര്‍ക്കപ്പെട്ട മസ്ജിദുമായി വിദൂര സാമ്യത പോലും പുതിയ മസ്ജിദിനില്ല. സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ശിലാസ്ഥാപനം നടത്താന്‍ സാധ്യതയുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പള്ളിയോടൊപ്പം ആശുപത്രിയും ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വിപുലീകരിക്കാനാണ് ട്രസ്റ്റ് പദ്ധതിയിടുന്നത്. മുന്‍കാലത്തു നിന്നോ അല്ലെങ്കില്‍ മധ്യകാലഘട്ടത്തില്‍ നിന്നോ…

Read More

രോഗവ്യാപനം കൂടുന്നു; പതിനാല് ജില്ലകളിലും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ പോസിറ്റീവായി. ജില്ലയിൽ 17 ഫസ്റ്റ് ലൈൻ സെന്ററുകളിലായി 2103 കിടക്കൾ സജ്ജമാണ്. 1813 കിടക്കകളോടെ 18 ഫസ്റ്റ് ലൈൻ സെന്ററുകൾ ഉടൻ സജ്ജമാകും കൊല്ലത്ത് 22 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കഖൾ സജ്ജീകരിച്ചു. 3624 കിടക്കളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചക്കുള്ളിൽ…

Read More

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

  ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്നുകില്‍ ഇറാനുമായി കരാര്‍, അല്ലെങ്കില്‍ മോശപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. (Trump and Netanyahu diverge on Iran war’s future in tense phone call)     ഇറാനെതിരായ ആക്രമണത്തെ…

Read More

വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. നേരത്തെ സന്ദീപ് നായരെ തിരുവനന്തപുരത്ത് തന്നെയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഇരുവര്‍ക്കുമെതിരെ കൊഫപോസ ചുമത്തിയതിനെ തുടര്‍ന്നാണ് ജയില്‍മാറ്റം. സന്ദീപ് നായരെ വിയ്യൂര്‍ ജയിലും, സ്വപ്ന സുരേഷിനെ കാക്കനാട് ജയിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്. അതേസമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മൊഴികളും രേഖകളും ഏറെ കുറേ വിജിലന്‍സ്…

Read More

കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ കത്തി ഡ്രൈവർ മരിച്ചു

  ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്. 45 വയസ്സായിരുന്നു. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂർണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. ആത്മഹത്യയെന്നാണ് സൂചന.  

Read More

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു. യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര…

Read More