ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സ്കൂളുകൾ തുറക്കാനുള്ള മാര്‍​ഗ്​ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സർക്കാ . 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ 2021 മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താനും സർക്കാർ തീരുമാനിച്ചു. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഡിജിറ്റല്‍ ക്ലാസ്സുകളുടെ റിവിഷന്‍, കുട്ടികള്‍ക്കുള്ള സംശയ ദൂരീകരണം,മാതൃകാ പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് 2021 ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരാം. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള ഡിജിറ്റല്‍…

Read More

‘വിശപ്പ് രഹിത കേരളം’ പദ്ധതി; 20 രൂപക്ക് ഉച്ചയൂൺ, 749 ജനകീയ ഹോട്ടലുകൾ നിലവിൽ വന്നു

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി എല്‍ഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍…

Read More

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

  നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിക്കുന്നുണ്ട്.     തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച് നടക്കുന്നത്. പല ജില്ലകളിലും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറില്ലെന്ന നിലപാടിൽ തന്നെയാണ്…

Read More

തൈക്കുടത്ത് മൂന്ന് വയസ്സുകാരനെ തേപ്പു പെട്ടി വെച്ച് പൊള്ളിച്ചു; സഹോദരി ഭർത്താവ് അറസ്റ്റിൽ

എറണാകുളം തൈക്കുടത്ത് മൂന്നാം ക്ലാസുകാരന് നേരെ യുവാവിന്റെ കൊടുംക്രൂരത. കടയിൽ പോയി സാധനങ്ങൾ വാങ്ങി വരാൻ വൈകിയതിന് കാലിൽ ചട്ടുകം പഴുപ്പിച്ചും തേപ്പു പെട്ടി ഉപയോഗിച്ചും പൊള്ളിച്ചു. അങ്കമാലി സ്വദേശി പ്രിൻസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു 21കാരനായ പ്രിൻസ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സഹോദരിയുടെ ഭർത്താവ് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ എട്ട് വയസ്സുകാരന്റെ മൂത്ത സഹോദരിക്ക് പ്രായപൂർത്തി ആയിട്ടില്ല. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട് കുട്ടികളുടെ പിതാവ് ഒരുവർഷമായി തളർന്നുകിടക്കുകയാണ്….

Read More

ശ്വാസംമുട്ടി ദില്ലി, മലിനീകരണത്തോത് 400 കടന്ന് അതീവ ​ഗുരുതരം, വായുഗുണനിലവാരം 270, ക്ലൗഡ് സീഡിം​ഗിന് നീക്കം

ദില്ലി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര സൂചികയിൽ 270 ആണ് ശരാശരി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അനുമതി നല്‍കിയ സമയക്രമത്തെ മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നതും വായു മലിനീകരണം ഇരട്ടിയാക്കുകയാണ്. എവിടെ തിരിഞ്ഞാലും പടക്കം പൊട്ടിക്കലും ന​ഗരം സ്തംഭിക്കുന്ന ​ഗതാ​ഗത കുരുക്കും ദീപാവലി തിരക്കിലമരുന്ന രാജ്യതലസ്ഥാനത്തിന് ഇപ്പോൾ തന്നെ ശ്വാസം മുട്ടി തുടങ്ങി. ന​ഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ​ഗുരുതര…

Read More

പറവൂരിൽ VD സതീശനെതിരെ തുഷാർ വെള്ളാപ്പള്ളി? നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റ് ആവശ്യപ്പെടാൻ BDJS

സീറ്റ് വിഭജനം സംബന്ധിച്ച് എൻ ഡി എ യോഗം നാളെ. 40 സീറ്റ് ആവശ്യപ്പെടാൻ BDJS. 2016 ൽ മത്സരിച്ച 30 സീറ്റ് നിർബന്ധമായും ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് BDJS രംഗത്തെത്തി. പറവൂരിൽ വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.BDJS- എൻഡിഎ ചർച്ചകൾ പുരോഗമിക്കുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പ്രതിപക്ഷ നേതാവിനെതിരെയുള്ള യുദ്ധപ്രഖ്യാപനം ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ എന്നും വിലയിരുത്തൽ. NDA പല മണ്ഡലങ്ങളിലും എ ക്ലാസ്സിൽ എത്തിയത് BDJS ൻ്റെ കൂടി സഹായത്തോടെ എന്നും…

Read More

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു; പക്ഷികളെ കൊന്നൊടുക്കുന്നു

ആലപ്പുഴ, കോട്ടയം ജില്ലകളിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയെ കേന്ദ്രസർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി 38,000ത്തോളം പക്ഷികളെ കൊന്നു നശിപ്പിക്കാനാമ് തീരുമാനം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് പറഞ്ഞു. നശിപ്പിക്കുന്ന വളർത്തുപക്ഷികൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു ജില്ലാ കലക്ടർ രൂപീകരിച്ച എട്ട് ദ്രുതകർമ സേനകളാണ് താറാവുകളെയും മറ്റ്…

Read More

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പ്; കൂടുതൽ സൗകര്യങ്ങളുമായി ഡി എം വിംസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ഡി എം വിംസ് അതികൃധർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും എബി കാസ്പ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഏക ആശുപത്രിയായി ഡി എം വിംസ്. സര്‍ക്കാര്‍ പൊതുജനാരോഗ്യ…

Read More

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു

മാർത്തോമ സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ല സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. ഡോ. യൂയാക്കിം മാർ കൂറിലോസ് എപിസ്‌കോപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകി പുലാത്തീനിൽ നിന്ന് നിയുക്ത മെത്രാപോലീത്തയെ വേദിയിലേക്ക് നയിച്ചു. എട്ട് മണിക്ക് വിശുദ്ധ കുർബാന ആരംഭിച്ചു. 10 മണിയോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയാക്കി. ഡോ. ഫിലിപ്പോസ് മാർ കിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ് തുടങ്ങിയവർ…

Read More

സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം: സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ. തീയേറ്ററുകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും വിനോദ നികുതി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. നിലവിൽ 50 ശതമാനം കാണികളെ ഉൾക്കൊള്ളിച്ച് പ്രദർശനം ആരംഭിക്കാനാണ് സർക്കാർ നിർദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് തീയേറ്റർ ഉടമകളുടെ വിലയിരുത്തൽ. ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നാണ്…

Read More