Headlines

ജിഎസ്ടിയിൽ അഴിച്ചുപണി; ഇനി ഉണ്ടാകുക 5 %, 18% സ്ലാബുകൾ മാത്രം, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി. ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 5 %, 18% സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം 28 ശതമാനം സ്ലാബുകളാണ് നികുതി ഘടനയിൽ നിന്ന് ഒഴിവാക്കിയത്. ഇരട്ട നികുതി ഘടന സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. 2017 ൽ പ്രഖ്യാപിച്ച ജിഎസ്ടി ഘടനയിലാണ് ഇപ്പോൾ വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളെ…

Read More

വയനാട് ജില്ലയില്‍ 452 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5

  വയനാട് ജില്ലയില്‍ ഇന്ന് (18.09.21) 452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111331 ആയി. 102602 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7843 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6457 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

പ്രഭാത വാർത്തകൾ

  ◼️അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപിക്കു ഭരണത്തുടര്‍ച്ച. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക്. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചത്. *വിവിധ സംസ്ഥാനങ്ങളിലെ കക്ഷി നില* 2017 ലെ തെരഞ്ഞെടുപ്പില്‍നിന്നുള്ള വ്യത്യാസം ബ്രാക്കറ്റില്‍: *ഉത്തര്‍പ്രദേശ്: ആകെ 403* ബിജെപി സഖ്യം 273 (-49), എസ്പി സഖ്യം 125 (+ 73), കോണ്‍ഗ്രസ് 2 (-5), ബിഎസ്പി 1 (-18), മറ്റുള്ളവര്‍…

Read More

കൊവിഡിനെ തോൽപ്പിക്കാൻ സമയം ഇനിയും വേണം; ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് 21 ദിവസം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡിനെ ചെറുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മൂന്നാഴ്ചയോ അതിലധികം സമയമോ ഇതിനായി വേണ്ടി വരും. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കൊവിഡ് വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാണിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം 4100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര…

Read More

ദേഹാസ്വാസ്ഥ്യം: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് രാഷ്ട്രപതിയെ ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനകൾ നടത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.

Read More

തിരുവനന്തപുരം DCC പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു. എൻ ശക്തന് താത്കാലിക ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എൻ ശക്തൻ. നിലവിലെ…

Read More

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ കുറവ്. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,840 രൂപയായി 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1876.85 ഡോളറിലാണ് വ്യാപാരം. ദേശീയവിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,546 രൂപയിലെത്തി

Read More

ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേ: ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

വിമാനയാത്രക്കാർക്കു സമാനമായി ട്രെയിൻ യാത്രക്കാരില്‍ നിന്നും ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേയുടെ തീരുമാനം. ഇത് ടിക്കറ്റ് നിരക്കിൽ നേരിയ വർധനവുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിരക്കുള്ള റയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഉപഭോക്തൃ ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ തുക റയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ഉപയോഗിക്കുക. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് റയിൽവേ ബോർഡ് ചെയർമാന്‍ വി കെ യാദവ് അറിയിച്ചു. സ്റ്റേഷനുകളുടെ പുനർവികസനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഫീസ് ഇനത്തിൽ ലഭ്യമാകുന്ന തുക രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ…

Read More

പേരൂർക്കട SAP ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച കേസ്; റിപ്പോർട്ട് തള്ളി കുടുംബം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് കുടുംബം തള്ളി. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള പേരൂർക്കട പൊലീസിന്റെ റിപ്പോർട്ടാണ് കുടുംബം നിഷേധിച്ചത്. മകൻ വിഷാദരോഗിയല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ അമ്മ ചന്ദ്രിക പറഞ്ഞു. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പേരൂർക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാൻഡന്റിനും പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി…

Read More

എസ്‌ഐആറിനെതിരെ സിപിഐഎം സുപ്രിംകോടതിയില്‍; ഹര്‍ജി ഫയല്‍ ചെയ്തത് എം വി ഗോവിന്ദന്‍

സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐഎമ്മും സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികള്‍ താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നാണ് സിപിഐഎമ്മിന്റെ ഹര്‍ജിയിലേയും ആവശ്യം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ എസ്‌ഐആര്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിഎല്‍ഒയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന…

Read More