കോവിഡ് രോഗം സ്ഥിരീകരിച്ച യുവതി സന്ദർശിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ ആറ് സ്ഥാപനങ്ങൾ അടപ്പിച്ചു

കോവിഡ് രോഗം സ്ഥിരീകരിച്ച യുവതി സന്ദർശിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരിയിലെ ആറ് സ്ഥാപനങ്ങൾ അടപ്പിച്ചു. യുവതി ജോലി ചെയ്യുന്ന എസ് ബി അസോസിയേറ്റ്സ്, യെസ് ഭാരത് വസ്ത്രാലയം, ഒ എം സ്റ്റോർ, റോയൽ ബേക്കറി, ഡേമാർട്ട്, ഇൻസാഫ് (ഫഷ് മത്സ്യക്കട എന്നിവയാണ് അടപ്പിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീരാൽ എഫ് എച്ച് സിയിൽ ആൻ്റിജൻ ടെസ്റ്റിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ച പുത്തൻകുന്നുള്ള യുവതി സന്ദർശിച്ച സ്ഥാപനങ്ങളാണ്…

Read More

കോലിക്ക് മുഖമടച്ച മറുപടി; ‘സൂര്യന്‍’ കത്തിജ്ജ്വലിച്ചു: മുംബൈക്ക് തകര്‍പ്പന്‍ ജയം

അബുദാബി: ദേശീയ ടീമിൽ അവസരം നൽകാത്ത സെലക്ടർമാരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുമ്പോൾ ബാറ്റുകൊണ്ട് ആ പ്രതിഷേധത്തിൽ പങ്കാളിയായി സൂര്യകുമാർ യാദവ്. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തെ ലീഡുയർത്തിയപ്പോൾ അതിൽ നിർണായകമായത് അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ പ്രകടനമായിരുന്നു.   ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 43 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് മൂന്നു സിക്സും 10 ഫോറുമടക്കം…

Read More

വർക്കലയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം വർക്കല വെട്ടൂരിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. വെട്ടൂർ സ്വദേശി ശ്രീകുമാർ, ഭാര്യ മിനി, മകളും ഗവേഷക വിദ്യാർഥിനിയുമായ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത് പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ മുകൾ നിലയിൽ നിന്നും തീ ഉയരുന്നത് അയൽവാസികൾ കാണുകയും ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചുവെങ്കിലും മൂന്ന് പേരും മരിച്ചിരുന്നു ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടത്….

Read More

എന്തുകൊണ്ട് ആ 15 നിർദേശങ്ങൾ പാലിച്ചില്ല? ദിലീപ് ബിൽഡ് കോണിനെ കരിമ്പട്ടികയിൽ പെടുത്തുമോ? അന്വേഷണം നിർണായകം

  കൽപറ്റ ∙ കള്ളാടിയിൽ തുരങ്ക നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ, അവിടെ ജോലിയെടുത്ത ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ജീവൻ നഷ്ടമായതിനു പിന്നാലെ കരാർ കമ്പനിക്കെതിരെ കുന്നുകൂടുന്നത് നിരവധി ആക്ഷേപങ്ങൾ. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട്ടും വയനാട്ടിലുമുളള ഇരട്ട തുരങ്കമുഖങ്ങളിലെ നിർമാണം സംസ്ഥാന സർക്കാർ നിർദേശപ്രകാരം താൽക്കാലികമായി നിർത്തിവച്ചു. ദുരന്തത്തെപ്പറ്റി ഇരട്ട അന്വേഷണവും പ്രഖ്യാപിച്ചു. അതേസമയം നിർമാണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് കരാർ കമ്പനി.   ∙ നിർണായകം പിഡബ്ല്യുഡി റിപ്പോർട്ട്   മഴക്കാലത്തെ നിർമാണപ്രവർത്തനം സംബന്ധിച്ച്, തുരങ്കപാത നിർമാണത്തിലെ നിർവഹണ…

Read More

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് പൊലീസ് അന്വേഷണത്തിൽ നിഗമനം

കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് പൊലീസ് അന്വേഷണത്തിൽ നിഗമനം. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിൻറ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. ജയിൽ അധികൃതരുടെ മൊഴിയെടുത്തപ്പോൾ തടവുകാർ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിലെ 16 തടവുകാരെ ചോദ്യം ചെയ്‌തെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പത്തിലേറെ തടവുകാർ ഇതുവരെ സഹകരിച്ചിട്ടില്ല. സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ…

Read More

മമ്മൂട്ടിയുടെ സേതുരാമയ്യർ അഞ്ചാം ഭാഗം ഉടൻ

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിബി ഐ 5. മമ്മൂട്ടി സേതുരാമയ്യരായി എത്തിയപ്പോഴെല്ലാം പ്രേക്ഷകരും അദ്ദേഹത്തിനൊപ്പമായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി അടുത്ത ഭാഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. അഞ്ചാം ഭാഗവുമായി തങ്ങളെത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സേതുരാമയ്യരായി മമ്മൂട്ടി എത്തുമ്പോള്‍ ചാക്കോയായി മുകേഷും എത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സായ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ സിനിമ…

Read More

കൊവിഡ്: ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു

  കോവിഡ് ബാധയെ തുടർന്ന് ശ്രീചിത്രാ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. അടിയന്തിര ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

കോട്ടയത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ഭര്‍ത്താവ് പിടിയില്‍

കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക്…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Read More

സുൽത്താൻ ബത്തേരി കുപ്പാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി കുപ്പാടിയിൽ ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.പഴേരി മോളത്ത് പൈലിയുടെ മകൻ അഖിൽ (27) ആണ് മരിച്ചത്. അഖിൽ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആംബുലൻസ് ഡ്രൈവർ ആയി ജോലി ചെയുകയായിരുന്നു. ഗിൽഗാൽ ടൂറിസ്റ്റ് ബസ് ഉടമയാണ്.  

Read More