Headlines

ദത്ത് വിവാദം: തുടർ നടപടികൾക്കായി സിഡബ്ല്യുസി നിയമോപദേശം തേടും

  ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. സാമ്പിളുകൾ തിങ്കളാഴ്ച ശേഖരിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെന്ന് പറയപ്പെടുന്ന അനുപമയും അജിത്തും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിളുകൾ നൽകിയിരുന്നു. ഡി എൻ എ പരിശോധനാ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ സി ഡബ്ല്യു സി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. 30ന് പരിശോധനാഫലം അടക്കമുള്ള റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതിയും നിർദേശിച്ചിട്ടുണ്ട് ആന്ധ്രയിലെ ദമ്പതികളിൽ…

Read More

പരമാവധി നിയമനം നൽകുമെന്ന് സർക്കാർ; ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി

പി എസ് സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി സർക്കാർ പുറത്തിറക്കി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സർക്കാർ പറയുന്നു സിപിഒ ലിസ്റ്റിൽ 7580…

Read More

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നോട്ടീസ് നൽകിയിരുന്നു. ഇത് സഭാധ്യക്ഷൻ അനുവദിച്ചില്ല ധനാഭ്യർഥന ചർച്ചക്കൊപ്പം ഈ വിഷയവും ചർച്ച ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവക്ക്…

Read More

ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 14 കിലോ സ്വർണം കണ്ടെത്തിയത്. ശിവശങ്കറിന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല   ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി…

Read More

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം.സിനിമാ സ്റ്റൈലിൽ തന്നെ സ്ഥാനാർഥി പ്രഖ്യാപനവും. ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാർട്ടിയും പ്രവർത്തകരും. നാളെ തന്നെ വിജയ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരിൽ പ്രചാരണം ആരംഭിക്കുമെന്നും സൂചനയുണ്ട്.പാർട്ടിയുടെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ചെന്നൈ ടി നഗറിൽ മത്സരിക്കും. ആദവ് അർജുന ചെന്നൈ വില്ലിവാക്കത്തും കെ എ സെങ്കോട്ടയ്യൻ ഗോപിചെട്ടിപ്പാളയത്തും മത്സരിക്കും. സിടിആർ…

Read More

മോന്റെ നാക്ക് പൊന്നായിരിക്കട്ടെ; മരക്കാർ 500 കോടിയെത്തുമോ എന്ന ചോദ്യത്തിന് മോഹൻലാൽ

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ പ്രദർശനത്തിനെത്തി. മോഹൻലാലും കുടുംബവും ഇന്നലെ രാത്രി 12 മണിക്കുള്ള ആദ്യ ഷോ കാണാൻ എറണാകുളം സരിത തീയറ്ററിലെത്തിയിരുന്നു. റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിംഗിലൂടെ നൂറ് കോടി കടന്ന ചിത്രമാണ് മരക്കാർ. ചിത്രം അഞ്ഞൂറ് കോടിയിൽ എത്തുമോയെന്ന ചോദ്യത്തിന് മോന്റെ നാക്ക് പൊന്നായിരിക്കട്ടെ എന്ന മറുപടിയാണ് മോഹൻലാൽ നൽകിയത്. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റമായിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് അങ്ങനെ സാധിക്കട്ടെ എന്നായിരുന്നു താരത്തിന്റെ…

Read More

ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച സംഭവം; പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് പരിഗണിക്കും. ്പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്. ജസ്‌ന കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് ഷിർസിയുടെ കാറിലാണ് ഇയാൾ കരി ഓയിൽ ഒഴിച്ചത്. ഇതിന് പിന്നാലെ ഹൈക്കോടതിക്ക് സമീപത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌

Read More

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മാവൂർ റോഡ് ശ്‌മശാനത്തിൽ സംസ്കരിക്കും. കണ്ണൂർ ലാമ്പിൽ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തിൽ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും,ഡിജിപിക്കും, ജില്ലാ പൊലീസ്…

Read More

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച; മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ വിറ്റുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എംപിഎസ് സി അണ്ടർ സെക്രട്ടറി അഭിജിത് ഗൺപത്‌റാവു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ വിശ്വേശ്വർ ദത്താത്രേയ, ഗോപാൽ ഭട്ടു,കോച്ചിംഗ് സെന്റർ ഉടമ പ്രവീൺ ദിലീപ് പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. മാർച്ച്‌ 22ന് നടന്ന ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ ചോദ്യപേപ്പറായിരുന്നു ചോർന്നത്. പരീക്ഷാ നടപടികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ചോദ്യപേപ്പർ ചോർന്നതായി ആരോപിക്കപ്പെടുന്ന സംഭവം…

Read More