മുക്കത്ത് കാറിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ പൊള്ളലും

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലാണ് സംഭവം. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയാണ് ദീപ്തി   മരഞ്ചാട്ടി റബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടത്. കാറിന്റെ പലഭാഗങ്ങളും മൃതദേഹവും പൊള്ളലേറ്റ നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഭാരത് ബന്ദ്: സമരത്തിന് നേതൃത്വം നൽകിയ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ അറസ്റ്റിൽ. സമരത്തെ നയിച്ച സിപിഎം നേതാവ് കെ കെ രാഗേഷ്, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവറെ എന്നിവർ ബിലാസ്പൂരിൽ അറസ്റ്റിലായി   സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അരുൺ മേത്ത ഗുജറാത്തിൽ അറസ്റ്റിലായി. സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ യുപിയിലെ വസതിക്ക് മുന്നിൽ വൻ പോലീസ് സന്നാഹമാണുള്ളത്. വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു. തമിഴ്‌നാട്ടിലെ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറത്ത് ചികിത്സയിൽ കഴിഞ്ഞ സ്ത്രീ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗം എന്നീ രോഗങ്ങളുണ്ടായിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇവർ രോഗബാധിതയായത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24നാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി.  

Read More

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആറിലെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും കോട‌തിയുടെ പരിഗണനയിൽ ഉണ്ട്.കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട്…

Read More

പ്ലസ് വണ്‍ സീറ്റ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല: പ്രതിപക്ഷം ഇറങ്ങിപ്പോയി

  തിരുവനന്തപുരം: മലബാറിലടക്കം പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ബഹളം. യു ഡി എഫ് എം എല്‍ എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. നിലവിലെ ബാച്ചുകളില്‍ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഇവിടുത്തെ പ്രതിസന്ധിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പുതിയ ബാച്ച് തന്നെ ചില ജില്ലകളില്‍ അനുവദിക്കേണ്ടതുണ്ട്. 20 ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. എല്ലാറ്റിലും എ പ്ലസ് നേടിയിട്ടും…

Read More

അണ്‍ലോക്ക് നാലാംഘട്ടം: സപ്തംബര്‍ 12 മുതല്‍ 40 റൂട്ടുകളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍; 10 മുതല്‍ റിസര്‍വേഷന്‍

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലാംഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. സപ്തംബര്‍ 12 മുതല്‍ 40 ജോഡി പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് അറിയിച്ചു. സപ്തംബര്‍ 10 മുതല്‍ യാത്രയ്ക്കുള്ള റിസര്‍വേഷന്‍ ആരംഭിക്കും. 230 പ്രത്യേക ട്രെയിനുകളാണ് ഇതിനകം സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേ പരീക്ഷയ്ക്കോ മറ്റാവശ്യങ്ങള്‍ക്കുവേണ്ടിയോ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാണെന്ന്…

Read More

ബലാത്സം​ഗ കേസിൽ ചോദ്യം ചെയ്യൽ അവസാനിച്ചു; തുടർ നടപടികളുമായി സഹകരിക്കും, എല്ലാം പറയാമെന്ന് വേടൻ

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ രംഗത്തെത്തി….

Read More

ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി സമയം ക്രമീകരിക്കും’, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ഇതോടുകൂടി മത്സരയോട്ടം കുറയ്ക്കാൻ സാധിക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് സംഘടനാനേതാക്കളുമായി ചർച്ചചെയ്ത് തീരുമാനിച്ചിരുന്നു. അവർ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം നടക്കുന്നത്….

Read More

മുന്‍ ചെല്‍സി താരം ജിമ്മില്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍; സംഭവം വിരമിക്കാനിരിക്കെ

മുന്‍ ചെല്‍സിതാരവും ബ്രസീല്‍ ദേശീയ താരവുമായ ഓസ്‌കാര്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു. സഹതാരങ്ങളും ഒഫീഷ്യല്‍സും ഉടന്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ സാവോ പോളോക്ക് വേണ്ടി കളിക്കുന്ന ഓസ്‌കാര്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിരമിക്കല്‍ ആലോചിക്കുന്നതിനിടെയാണ് ദാരുണമായ വിവരം പുറത്തുവന്നിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ഓസ്‌കാറിന് അസുഖം കണ്ടെത്തിയത്. പരിശീലനത്തിനിടെ കുഴഞ്ഞുവീണ താരം രണ്ട് മിനിറ്റോളം അബോധാവസ്ഥയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഐന്‍സ്റ്റീന്‍ ആശുപത്രിയിലെ ഐ.സി. യുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രത്യേക മെഡിക്കല്‍…

Read More