‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്; നുണകൾ പറയാൻ മത്സരിക്കുകയാണ്’; മുഖ്യമന്ത്രി

രമേശ് ചെന്നിത്തല ഉയർത്തിയ സഹകരണമേഖലയിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നത്. സോഫ്റ്റ്‌വെയർ ആരോപണത്തിലൂടെ ഇല്ലാത്ത കാര്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. നുണ പറയാൻ രമേശ്‌ ചെന്നിത്തല ചിലരോട് മത്സരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പരിഹാസം.നുണകൾ പറയാൻ യുഡിഎഫ് നേതാക്കൾ മത്സരിക്കുകയാണ്. സർക്കാർ നടപ്പാക്കിയ വികസങ്ങൾ ജനങ്ങൾ അറിയാതിരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനഗോലുവിനെ പോലുള്ളവരാണ് ആരോപണങ്ങളുടെ പെരുമഴ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അവസരം ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍…

Read More

ലക്ഷ്യം വെനസ്വേലയിലെ എണ്ണ സമ്പത്തോ?; നാടകീയ നീക്കങ്ങളുമായി അമേരിക്ക

വെനസ്വേല ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണ്, എണ്ണ വരുമാനത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വെനസ്വേലയുടെ എണ്ണ ഒഴുക്കിനെ പൂർണമായും നാവികഉപരോധത്തിലൂടെ തടയാൻ അമേരിക്ക ശ്രമിച്ചിരുന്നു. അമേരിക്കയുടെ ഉപരോധങ്ങൾ വെനസ്വേലയുടെ എണ്ണ വ്യവസായത്തെ തളർത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ആരോപണങ്ങളെത്തുടർന്ന് അമേരിക്ക വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടത്തിനെതിരെ നടപടികൾ സ്വീകരിക്കുകയും മയക്കുമരുന്ന് കടത്തെന്ന് ആരോപിച്ച് നിരവധി കപ്പലുകൾ അമേരിക്ക അവിടെ തകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മാസമായി അമേരിക്കയുടെ സൈനിക സാന്നിധ്യം കരീബിയൻ കടലിൽ ഉണ്ടായിരുന്നു.വെനസ്വേലയുടെ…

Read More

അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്ത് അഷ്‌റഫ് ഗനി; സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടത്

മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാൻ ജനതയെ അഭിസംബോദന ചെയ്തു. അബുദാബിയിൽ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോദന. സുരക്ഷാ സേനയുടെ നിർദേശപ്രകാരമാണ് താൻ അഫ്ഗാൻ വിട്ടതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചപ്പോൾ താൻ പിന്നീടും അവിടെ തുടർന്നിരുന്നെങ്കിൽ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചാനെ. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമർശിക്കുന്നത്. കാബൂൾ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകൾ…

Read More

‘പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേട്; CPIM ആത്മ പരിശോധന നടത്തണം’; വെള്ളാപ്പള്ളി നടേശൻ

  പ്രതിപക്ഷനേതാവ് പിണറായി വിജയനെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ലെന്നും, പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്നുമാണ് എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയൽ. സിപിഐഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണമെന്നും വെള്ളാപ്പള്ളി നടേശൻ.     പിണറായി വിജയൻ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി. തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു. പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കിയെന്നും വെള്ളാപ്പള്ളി വിമർശിക്കുന്നു. അധികാര ലഹരിയിൽ പാർട്ടി…

Read More

ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തന്നെ തുടരും; തള്ളിയെന്ന പ്രചാരണം തെറ്റ്: മുഖ്യമന്ത്രി

എ ആർ സഹകരണ ബാങ്ക് ക്രമക്കേട് വിഷയത്തിൽ കെ ടി ജലീലിനെ തള്ളിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ടി ജലീൽ നല്ലൊരു ഇടത് സഹയാത്രികനായി തുടരും. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങളുണ്ടായാൽ അത് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും സഹകരണ വകുപ്പുണ്ട് ഈ പറഞ്ഞ പ്രത്യേക ബാങ്കിന്റെ കാര്യത്തിലും സഹകരണ വകുപ്പ് നടപടി ആരംഭിച്ചതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് തുടരാൻ പറ്റാത്തത്. അതിന് ഇ ഡി വരേണ്ട ആവശ്യമില്ല. ഇ ഡി വരേണ്ട സാഹചര്യം ഒരുക്കേണ്ടതില്ല….

Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ…

Read More

പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പമ്പ ത്രിവേണിയിലെ മണൽ നീക്കം ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകിയതിനെതിരായ വിജിലൻസ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നിൽ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയർമാനായ കലക്ടർക്ക് കരാർ നൽകാൻ അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി…

Read More

‘വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ല; പ്രാദേശിക നീക്കുപോക്കുണ്ട്’; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയത്. നേരത്തേ എൽഡിഎഫുമായി സഹകരിച്ച ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമെന്ന് ട്വന്റിഫോറിന്റെ ഫോർ ദി പീപ്പിൾ പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷവിമർശനത്തിന് ഇതാദ്യമായി സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറഞ്ഞു. തന്നെ ഖാസിയാക്കിയത്…

Read More

നീരജ് ചോപ്രയ്ക്ക് നിരാശ; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാംത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും നീരജ് മെഡൽ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. ‌‌ കഴിഞ്ഞ ഒളിമ്പിക്‌സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണ മെഡൽ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരം നിരാശപ്പെടുത്തുന്ന…

Read More

അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ച് ചൈനീസ് പ്രകോപനം; മോസ്‌കോയിൽ നിർണായക ചർച്ച ഇന്ന്

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ച് ചൈനയുടെ പ്രകോപനം. ചുഷുൽ മേഖലയിൽ 5000ത്തോളം സൈനികരെ കൂടി ചൈന എത്തിച്ചതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഏറെക്കാലമായി തുടരുന്ന സംഘർഷത്തിന്റെ വ്യാപ്തി കൂട്ടുന്നതാണ് ചൈനയുടെ നീക്കം ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഇന്ന് നടക്കാനിരിക്കുകയാണ്. അതിർത്തിയിൽ സംഘർഷം പുകയുന്ന അതേ സാഹചര്യത്തിൽ തന്നെയാണ് മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയും ഇന്നലെ നടന്ന ഉച്ചവിരുന്നിൽ പങ്കെടുത്തിരുന്നു അതിർത്തിയിൽ…

Read More