സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി

സുൽത്താൻ ബത്തേരി: മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ നടത്തി. കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കർ വയലിൽ നെൽ കൃഷിയുടെ നടീൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും, സുൽത്താൻ ബത്തേരി മുൻസിപ്പൽ കൗൺസിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവർ ചേർന്ന് നിർവഹിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം എ അസൈനാർ, നിയോജകമണ്ഡലം…

Read More

സ്‌പെയിനിൻ്റെ എതിരാളി പോളണ്ട്; പോര്‍ച്ചുഗലും ജര്‍മനിയും മുഖാമുഖം

  യൂറോ കപ്പ് 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് ഹംഗറിയെ നേരിടുമ്പോള്‍ 9.30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെ നേരിടും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയിന്‍ പോളണ്ടിനെയും നേരിടും. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാന്‍ സാധിക്കും. ഗ്രൂപ്പ് എഫില്‍ ആദ്യ മത്സരത്തില്‍ കരുത്തരായ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് എത്തുന്നത്. ഹംഗറിയാവട്ടെ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ആദ്യ മത്സരം തോല്‍ക്കുകയും ചെയ്തു….

Read More

കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

  കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം. കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമാന്‍ ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കേറ്റു. പുന്നക്കപ്പാറ കോണ്‍ഗ്രസ് ഓഫീസിന് സമീപത്ത് പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കം എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ പറഞ്ഞു. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ചെവിക്കുറ്റി നോക്കി അടിക്കണം: ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി സംസാരിച്ച് മുകേഷ്

കൊല്ലം എംഎൽഎ മുകേഷ് ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇതിന്റെ ശബ്ദരേഖ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.. അത്യാവശ്യ കാര്യം പറയാൻ വേണ്ടി കൂട്ടുകാരന്റെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി എംഎൽഎയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാർഥിയോട് എംഎൽഎ കയർത്ത് സംസാരിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥി സ്വന്തം എംഎൽഎയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാർഥിയോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്….

Read More

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 10 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച പലര്‍ച്ചെ 3.40ന് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുകുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയ ദുരന്തനിവാരണസേനയുടെ…

Read More

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പാവും, കരിക്കുലത്തിലും ഇടപെടലുണ്ടാവും; കാത്തിരുന്നു കാണാം; വി ശിവൻകുട്ടിയെ വെല്ലുവിളിച്ച്‌ കെ. സുരേന്ദ്രൻ

പിഎം ശ്രീ പദ്ധതിയില്‍ വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. പാഠ്യപദ്ധതിയില്‍ ആർഎസ്‌എസ് നേതാക്കളെ ഉള്‍പ്പെടുത്തുമെന്നത് വ്യാജപ്രചാരണമെന്ന ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേന്ദ്രൻ രംഗത്തെത്തി. പിഎം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കരിക്കുലത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു. കാത്തിരുന്ന് കാണാമെന്ന വെല്ലുവിളിയും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

Read More

‘ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിന്റെ നിരന്തര പീഡനം’; വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ് . ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പ്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ജോസ് ഫ്രാങ്ക്ലിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു.ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ?, ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍…

Read More

ഇന്ന് സംസ്ഥാനത്ത് 1129 പേര്‍ക്ക് കോവിഡ്; 752 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേർക്കും, കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ…

Read More

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി ; നിയമനം ഭക്ഷ്യസുരക്ഷാ ഓഫീസറായി, ഉത്തരവിറക്കി റവന്യൂ വകുപ്പ്

  അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമായിരിക്കുന്നത്.ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ ഉത്തരവിൽ തുടർനടപടി സ്വീകരിക്കും.     ഒക്ടോബർ 14. കണ്ണൂർ കളക്ടറേറ്റ് ഹാൾ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കായിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെയാണ്…

Read More