പെട്ടിമുടിയിൽ മരണസംഖ്യ 53 ആയി; മൃതദേഹം ലഭിച്ചത് കന്നിയാറിന്റെ തീരത്ത് നിന്ന്

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കന്നിയാറിന്റെ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ഇനി 17 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലേറെയും കുട്ടികളാണ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്. ആറാം ദിവസമാണ് പെട്ടിമുടിയിൽ തെരച്ചിൽ തുടരുന്നത്. കണ്ടെത്താനുള്ള 17 പേരിൽ 15 പേരും കുട്ടികളാണെന്നാണ് വിവരം. അപകടം നടന്ന് ഇത്രയും…

Read More

ചക്രവാത ചുഴി ന്യൂനമർദമാകുന്നു; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ചക്രവാത ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറിയേക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മാർച്ച് മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

Read More

ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി; പ്രതിഷേധം അവസാനിപ്പിച്ച് അനുയായികൾ

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി പാക് ജയിൽ അധികൃതർ. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.അഭ്യൂഹങ്ങൾ ശക്തമായതോടെ ഇമ്രാൻ…

Read More

‘ലുലു സ്റ്റോറുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍; അവശ്യവസ്തുക്കള്‍ അധികമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല’; ലുലു ഗ്രൂപ്പ്

ജിസിസിയിലെ 280ലേറെയുള്ള ലുലു സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കളുടെ അവശ്യമായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ യൂസഫലി. ഉപഭോക്താകള്‍ക്ക് ആവശ്യമായ ദൈനംദിന ഉത്പന്നങ്ങളുടെ ശേഖരം ലുലു സ്റ്റോറുകളിലും ലുലു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. വിലസ്ഥിരതയും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൃത്യമായ കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.26 ലധികം രാജ്യങ്ങളിലായുള്ള ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങള്‍ വഴി ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത…

Read More

അങ്കണവാടികൾ ജനുവരി മൂന്നു മുതൽ തുറക്കാൻ തീരുമാനം

  തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ സംസ്ഥാനത്തെ അങ്കണവാടികൾ തുറക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് അറിയിച്ചു. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം. ശനിയാഴ്ചകളിലും പ്രവർ‌ത്തിക്കും. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. രക്ഷിതാക്കൾക്ക് പ്രവേശനമില്ല. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ‘കുരുന്നുകൾ അങ്കണവാടികളിലേക്ക്’ എന്ന പേരിൽ മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 15ന് മുകളിൽ കുട്ടികളുണ്ടെങ്കിൽ രക്ഷിതാക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും…

Read More

തോമസ് ഐസക് രാജിവെക്കണം, സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്ന് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസക് സിഎജിയെ പ്രതികൂട്ടിൽ നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ട് അതീവ ഗൗരവതരമാണ്. ചോദ്യങ്ങൾക്ക് ഐസക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും തോമസ് ഐസക് രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. നിയമസഭയോട് സിഎജി അനാദരവ് കാണിച്ചതായി തോമസ് ഐസക് പറഞ്ഞിരുന്നു. വികസനം വേണോ എന്നതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശവായ്പ വാങ്ങാമെന്നും…

Read More

കൊവിഡ് മരണം വീണ്ടും; മരിച്ചത് മലപ്പുറം കോട്ടൂക്കര സ്വദേശി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും മരണം. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീൻ(75)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിയന്ത്രണം നൽകിയിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവം കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി കത്തയച്ചത്.

Read More

വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; പുനർവിചാരണ നടത്താനും നിർദേശം

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ രക്ഷിതാക്കളുടെയും ഹർജി അംഗീകരിച്ചാണ് കോടതി നടപടി പാലക്കാട് പോക്‌സോ കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് പാലക്കാട് പോക്സോ കോടതി പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്…

Read More

ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകും

  തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ, ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകും. ബന്ധുക്കളുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. ഡോക്ടേഴ്സിന്റേയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.     ഒരാഴ്ചയ്ക്കുള്ളിലാകും ഉന്നതസമിതിയുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുക. അടിയനന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ഡി എം ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡി എം ഒ നേരിട്ട്…

Read More

നവതിയുടെ നിറവിൽ ദലൈലാമ

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറ് വയസ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ മക്ലിയോഡ്ഗ‍ഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. ലോകത്തിന്റെ നാന കോണുകളിൽ നിന്നും ബുദ്ധ മത വിശ്വാസികൾ ധരംശാലയിൽ എത്തും. മാക്ലിയോഡ് ഗഞ്ച് ലെ തഗ്ചെൻ ചോലിംഗ് ബുദ്ധ ക്ഷേത്രത്തിൽ പിറന്നാളിന്റെ ഭാഗമായി പ്രത്യേക ആഘോഷങ്ങൾ നടക്കും. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും. വടക്കു കിഴക്കന്‍ ടിബറ്റിലെ ആംഡോ പ്രവിശ്യയിൽ ദരിദ്ര കർഷകകുടുംബത്തിലാണ് ടെന്‍സിന്‍ ഗ്യാറ്റ്സോ ജനിച്ചത്. ലാമോ തോണ്ടുപ് എന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ പേര്. പതിമൂന്നാം ദലൈലാമ…

Read More