Headlines

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ 5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്

അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ ഇപ്പോൾ സൗജന്യ റേഷൻ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാർഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങൾക്ക് ഇനിമേൽ കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കിൽ സൗജന്യ റേഷനായ അരിയും ഗോതമ്പും നൽകാനാവില്ല. ഖ്യാതി നേടാനുള്ള കേരള സർക്കാരിൻ്റെ കള്ളക്കളിയിൽ ദരിദ്രർ പട്ടിണിയിലാവും. 2002-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രിയും ജി.കാർത്തികേയൻ ഭക്ഷ്യമന്ത്രിയും ആയിരുന്നപ്പോൾ ആവിഷ്കരിച്ച…

Read More

ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ട മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് 22-ന് ​തു​റ​ന്നു​കൊ​ടു​ക്കും

കോ​ഴി​ക്കോ​ട‌് : കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ര്‍​ന്ന് ആ​റു​മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചി​ട്ട മാ​നാ​ഞ്ചി​റ പാ​ര്‍​ക്ക് 22-ന് ​തു​റ​ന്നു​കൊ​ടു​ക്കും.​ഇ​തോ​ടൊ​പ്പം ന​വീ​ക​രി​ച്ച പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.​പാർക്കിൽ‌ വെ​ള്ള​വും വെ​ളി​ച്ച​വു​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ മു​ട​ങ്ങാ​തെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ല്‍ 22മു​ത​ല്‍ ന​ഗ​ര​ത്തി​ലെ മ​റ്റു​പാ​ര്‍​ക്കു​ക​ളും തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.​നി​ല​വി​ല്‍ സ​രോ​വ​രം പാ​ര്‍​ക്ക് മാ​ത്ര​മാ​ണ് തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​നാ​ഞ്ചി​റ ഉ​ൾ​പ്പെ​ടെ ന​ഗ​ര​പ​രി​ധി​യി​ലെ ഓ​രോ പാ​ർ​ക്കി​നെ​യും അ​ഞ്ചുവ​ർ​ഷം പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ളെ നി​യോ​ഗി​ക്കും. ഇ​തി​നാ​യി താ​ത്പര്യ​പ​ത്രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട‌്.​അ​മൃ​ത‌്…

Read More

നവീകരണം: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാത ശക്തിപ്പെടുത്തല്‍ പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയാണ് ഗതാഗത നിയന്ത്രണം. രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാ ചരക്കുവാഹനങ്ങളും പൂര്‍ണമായും നിരോധിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്ന് പോകണം….

Read More

കുട്ടികള്‍ക്കെതിരായ അക്രമം; കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ആക്രമ കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവര്‍ക്കു പരിശീലനം നല്‍കാന്‍ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇക്കാര്യത്തില്‍ നടത്തിവരുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്,…

Read More

കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സംസ്ഥാനാനന്തര ബന്ധമുള്ള കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ പഞ്ചാബ് സ്വദേശി മന്‍ദീപ് സിംഗ്, വടകര സ്വദേശി ജിതിന്‍ രാജ് എന്നിവര്‍ അറസ്റ്റിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.സെപ്റ്റംബര്‍ ആറിന് ആറ്റിങ്ങല്‍ കോരാണിയില്‍ വച്ചാണ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. രണ്ടു പ്രതികളെ അന്ന് തന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജി ഹരികൃഷ്ണ…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് അവസാന കേസായി

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് തവണ മാറ്റി വെച്ചതിന് ശേഷമാണ് കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത് വിശദമായ വാദം കേൾക്കേണ്ട കേസായതിനാൽ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ…

Read More

വധ ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

  ,,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യൽ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിന് ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ…

Read More

ഉദ്യോഗാർഥികളുടെ സമരം കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് മുട്ടിലിഴയേണ്ടി വരും: ശോഭാ സുരേന്ദ്രൻ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സമര പന്തലിലെത്തി. മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു സമരത്തെ പിന്തുണക്കാൻ പലരും വരും. അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണ്. സമരത്തെ ഭീഷണി കൊണ്ട് അടിച്ചമർത്താനാകില്ല. ഉദ്യോഗാർഥികൾക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ലെന്നതിനാലാണ്. എന്നാൽ പിന്തുണക്കേണ്ടത്…

Read More

വയനാട് കണിയാമ്പറ്റയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കണിയാമ്പറ്റ : ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം.കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതായാണ് ലഭ്യമായ വിവരം.മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ് മരിച്ചത്.ഉടനെ കമ്പളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Read More

ആട്ടിൻ പാലിന്റെ ​ഗുണങ്ങൾ

  പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവയില്‍ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്….

Read More