പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി; വർധിപ്പിച്ചത് 4 വർഷം

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയിൽ 4 വർഷത്തെ വർദ്ധനവ് വരുത്തി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയർത്തി. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 45 വയസ്സാക്കി. പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും.

Read More

ഇന്റർനെറ്റ് വിച്ഛേദിച്ചാലും മെസേജ് അയക്കാം!പ്രതിഷേധക്കാരും ഉപയോഗിക്കുന്നു ;’ബിറ്റ്ചാറ്റ്’ ആപ്പ് നിരോധിച്ച് കേന്ദ്രം

  ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക ഡീസെൻട്രലൈസ്ഡ് മെസ്സേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്തിരിക്കുന്ന റൊപ്പോസിറ്ററികൾനീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ജാക്ക് ഡോർസി രൂപകല്പന ചെയ്ത ആപ്പാണിത്. ഐടി ആക്ടിലെ ഭേദഗതി ചെയ്ത ‘റീസൺഡ് ഇന്റിമേഷൻ’ സംവിധാനം ഉപയോഗിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾക്കോ വിഡിയോകൾക്കോ പകരമായി…

Read More

Marketing Jobs In Dubai, Abu Dhabi & Sharjah

Marketing Jobs In Dubai Good news for those are really want to find Marketing jobs in Dubai , Abu Dhabi and Sharjah . Here is the best and ever opportunities for many Marketing jobs in Dubai an all over UAE which are directly from many companies and many private organization or institute so get ready…

Read More

വയനാടെന്ന ആശയത്തെ തിരിച്ചുപിടിക്കണം: രാഹുല്‍ഗാന്ധി എം.പി

കല്‍പ്പറ്റ: ലോകത്തെ സുഗന്ധവിളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ഗാന്ധി എം.പി. രാജ്യത്തിനകത്തും പുറത്തും പ്രശസ്തമായിരുന്ന വയനാടിന്റെ ലോകോത്തര നിലവാരം തിരിച്ചുപിടിക്കണം. എന്നാല്‍ അഞ്ചുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടിട്ടും വയനാടിന് സ്വന്തമായൊരു മെഡിക്കല്‍ കോളജ് പോലും അനുവദിക്കാതെ പകരം ബോര്‍ഡ് വെക്കുക മാത്രമാണ് നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. *വേണ്ടത് ബോര്‍ഡല്ല,…

Read More

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഒരാൾക്ക് പരുക്ക്

കണ്ണൂർ മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം(28)ആണ് മരിച്ചത്. മൊബൈൽ ചാറ്റിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹിഷാമിനൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്. സാജിദ് എന്നയാളാണ് ഇവരെ ആആക്രമിച്ചത്. ഒളിവിൽ പോയ സാജിദിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഭരണത്തണലിൽ രക്ഷപ്പെട്ട കേസുകളിൽ കുടുങ്ങും; 15 എസ്എഫ്ഐ നേതാക്കളെ തൂക്കാൻ പൊലീസ്, കൂടുതൽ‌ അറസ്റ്റുണ്ടാകും

തിരുവനന്തപുരം ∙ പൊതുമുതൽ നശിപ്പിച്ച കേസിലുൾപ്പെടുകയും മുൻസർക്കാരിന്റെ കാലത്ത് ഭരണസ്വാധീനത്തിൽ രക്ഷപ്പെടുകയും ചെയ്ത എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി കടുപ്പിക്കാൻ പൊലീസ് തീരുമാനം. ഈ മാസം 2ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിൽ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനും ഇവർക്കെതിരെ മുൻസർക്കാരിന്റെ കാലത്ത് എടുത്ത പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള മറ്റു കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്താനും നടപടിയാരംഭിച്ചു.തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ (ക്രമസമാധാനം) നേതൃത്വത്തിൽ ഇതിനായി ടീം രൂപീകരിച്ചു. എസ്എഫ്ഐയിലെ 15 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെത്തേടി…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനു കീഴിലെ ഇണ്ടിയേരി കുന്ന്, പള്ളിപീടിക തേറ്റമല, പഴഞ്ചന, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ആരിച്ചാലില്‍ കവല ഭാഗത്ത് ബുധന്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Read More

ദുല്‍ഖര്‍ സല്‍മാന് വിലക്ക്; നടനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

  ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ നിര്‍മ്മിച്ച ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നടപടി.  ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ വിലക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 18ന് സോണി ലൈവിലാണ് സല്യൂട്ട് റിലീസ് ചെയ്യുന്നത്. സല്യൂട്ട് ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കരറുണ്ടായിരുന്നു എന്നാണ് ഫിയോക് പറയുന്നത്. കോവിഡ് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ മാറി, തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയെങ്കിലും…

Read More

സിഐക്കെതിരെ ഗുരുതര ആരോപണം: ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് സ്‌റ്റേഷനിലെ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത് സിഐ തന്നെ മോശം പെൺകുട്ടിയെന്ന് വിളിച്ച് അപമാനിച്ചു. പീഡന വിവരം നാട്ടുകാരോടെല്ലാം പറഞ്ഞു. പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥക്ക് കാരണം സിഐ ആണെന്നും കുറിപ്പിലുണ്ട്   പെണ്ണുകാണാനെത്തിയ യുവാവിനോടാണ് ബന്ധുക്കൾ അടക്കം പീഡിപ്പിച്ച…

Read More

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ; ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിന് സാധ്യത, മുന്നറിയിപ്പ്

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെഹ്രി,ഉത്തരകാശി, രുദ്ര പ്രയാഗ്, ചമോലി എന്നീ നാല് ജില്ലകൾക്കാണ് മണ്ണിടിച്ചിൽ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. ഹിമാചലിലെ മാണ്ഡിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷിംലയിലും റെഡ് അലേർട്ട്…

Read More