നിലവിളക്ക് വിവാദം: ‘അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണം’; ഫാത്തിമ തഹ്‍ലിയയെ തിരുത്തി സമസ്ത

  നിലവിളക്ക് കൊളുത്തിയതിൽ മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയയെ തിരുത്തി സമസ്ത. അനിസ്ലാമിക ആചാരങ്ങൾ വർജ്ജിക്കണമെന്നാണ് ആഹ്വാനം. സമസ്ത മുശാവറ യോഗത്തിൽ വിഷയം ചർച്ചയായി. പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഫാത്തിമ തഹ്‍ലിയ നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു. ‌ ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും വർജ്ജിക്കണം. ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങള്‍ നടത്തിവരുന്ന കാര്യമാണ് നിലവിളക്ക് കൊളുത്തലെന്ന് കേന്ദ്ര മുഷവറ അംഗങ്ങള്‍ പറഞ്ഞു.നേരത്തെ നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹ്‌ലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക…

Read More

ബത്തേരി തിരുനെല്ലി പമ്പിന് സമീപത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ബത്തേരി തിരുനെല്ലി പമ്പിന് സമീപത്ത് വെച്ച് ബൈക്കും ഗുഡ്സും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കൊടുവള്ളി സ്വദേശി കാക്കുംപുറത്ത് റഫീഖ്(40),പുത്തന്‍കുന്ന് സ്വദേശി അടുക്കത്തില്‍ ഉമ്മര്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുഡ്‌സും വാഹനവും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.രണ്ട് പേര്‍ക്കും തലക്ക് ഗുരുതര പരിക്കുള്ളതിനാല്‍ റഫീഖിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും,ഉമ്മറിനെ മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി.

Read More

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം: ഇന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല

സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന ശബ്ദ സന്ദേശം ട്വന്റിഫോര്‍ പുറത്തുവിട്ടതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല നല്‍കി. ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. കാരുണ്യ യാത്രയുടെ പേരില്‍ പണം പിരിച്ച് ഡ്രൈവര്‍ എംഡിഎംഎ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ശബ്ദ സന്ദേശമാണ് ഇന്നലെ പുറത്തുവന്നത്. ആലുവയിലെ…

Read More

വയനാട്ടിൽ വിവിധ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  വയനാട് ജില്ലയിലെ പനമരം, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തിരുനെല്ലി, പൂതാടി, മീനങ്ങാടി, നെന്മേനി, അമ്പലവയല്‍, തവിഞ്ഞാൽ പഞ്ചായത്തുകളില്‍ 23.04.21 ന് രാത്രി 9 മുതൽ 30.04.21 ന് രാത്രി 9 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read More

നീറ്റ് പരീക്ഷാപ്പേടി: തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലാമത്തെ വിദ്യാര്‍ഥിയാണ് ജീവനൊടുക്കുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയായ വ്യാപാരിയുടെ മകന്‍ മോത്തിലാല്‍ (21) ആണ് മരിച്ചത്. ഇതിനു മുമ്പ്‌രണ്ട് തവണ നീറ്റ് പ്രവേശന പരീക്ഷ എഴുതിയ മോത്തിലാലിന് ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് നടക്കുന്ന പരീക്ഷയ്ക്കായി തയാറെടുത്തുവരുന്നതിനിടെയാണ് ദാരുണ സംഭവം. വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആദിത്യ, ജ്യോതി ദൂര്‍ഗ, വിഗ്‌നേഷ് എന്നിവരാണ് ജീവനൊടുക്കിയ മറ്റ് വിദ്യാര്‍ഥികള്‍. മൂവരും 19 നും 21…

Read More

കെ റെയിൽ പ്രതിഷേധം: ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് എ കെ ബാലൻ

  കെ റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടുകിട്ടും. കീഴാറ്റൂരിൽ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാർട്ടിക്കൊപ്പമാണ്കരട് നയരേഖയുടെ കാര്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമില്ല. മുന്നണിയിലും കീഴ് ഘടകങ്ങളിലും ചർച്ച നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും എ കെ ബാലൻ പറഞ്ഞു.  

Read More

അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ ശസ്ത്രക്രിയ; ആദ്യ ​ഗുണഭോക്താവായി മലയാളിയും; ഡോ. ഷംഷീർ വയലിലിന്റെ ’10 ജേർണീസിന്’ തുടക്കം

വിവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബൽ പ്രോസ്തെറ്റിക് പദ്ധതി ’10 ജേർണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളിൽ മലയാളിയും. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോൺ ചെറിയാനാണ് അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി)പ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസ് നേതൃത്വം നൽകിയ സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ദാരുണമായ അപകടങ്ങൾക്ക് ശേഷം…

Read More

കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം യുവാവിന്റെ ആരോപണം നിഷേധിക്കുകയാണ് പൊലീസ്. കെഎസ്ഇബിയിലെ കരാർ ജീവനക്കാരനാണ് പൂഞ്ഞാർ സ്വദേശി അഭിലാഷ്. അടുത്തിടെ വൈദ്യുതി കമ്പി മോഷണം പോയെന്ന് kseb പരാതി നൽകിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അഭിലാഷിനെ ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. മഫ്തിയിൽ വീട്ടിലെത്തിയ പോലീസുകാർ വീട്ടിൽ വച്ചും പിന്നീട്…

Read More

തമിഴ്‌നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിൻ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.  

Read More