കെ റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ ഭൂമി വിട്ടുകിട്ടും. കീഴാറ്റൂരിൽ സമരം നടത്തിയവരൊക്കെ ഇപ്പോൾ പാർട്ടിക്കൊപ്പമാണ്കരട് നയരേഖയുടെ കാര്യത്തിൽ പാർട്ടിക്ക് കടുംപിടിത്തമില്ല. മുന്നണിയിലും കീഴ് ഘടകങ്ങളിലും ചർച്ച നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും എ കെ ബാലൻ പറഞ്ഞു.