സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർഥികളുമായി മന്ത്രി എ കെ ബാലൻ ഇന്ന് ചർച്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശയക്കുഴപ്പം സമരക്കാർക്കുണ്ട്
ഉദ്യോഗസ്ഥതലത്തിലടക്കം നേരത്തെ നടന്ന ചർച്ചകളിൽ ഉദ്യോഗാർഥികൾ തൃപ്തരല്ല. വാച്ച്മാൻമാരുടെ ജോലിസമയം ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്ടിക്കുമെന്നാണ് എൽജിഎസുകാരുടെ പ്രതീക്ഷ. ചർച്ചക്ക് വിൡച്ചിട്ടുണ്ടെങ്കിലും സിപിഒ ഉദ്യോഗാർഥികളുടെ കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സർക്കാർ
അതേസമയം സമരത്തെ പ്രതിരോധിക്കാനായി ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് ശംഖുമുഖത്ത് നടക്കും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസിന്റെ നിരാഹാര സമരവും ഇന്ന് അവസാനിപ്പിക്കും.