Headlines

‘അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; കൂടെയുണ്ടെന്ന് കരുതാനാണ് ഇഷ്ടം’; വി എ അരുണ്‍കുമാര്‍

  വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാം വേണ്ടി അവസാനം വരെ പോരടിച്ചയാളാണ്. എന്നും നിലനില്‍ക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പഠനവിഷയമാക്കേണ്ടതാണ് – അരുണ്‍കുമാര്‍പിതാവിനെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. കുറേയധികം നാള്‍ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു. കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു. ഞങ്ങള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി

  പാട്‌ന: പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ ഇവര്‍ വിദ്യാര്‍ഥിയെ ട്യൂഷനും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച സംശയാസ്പദമായ തരത്തില്‍ അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതെ ആയതോടെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി അധ്യാപിക മകന് ട്യൂഷന്‍ നല്‍കി വരികയായിരുന്നു എന്ന കാര്യവും ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്‌ മെയ്…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

  ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ആത്മകഥയില്‍ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുകളുണ്ടാകും എന്ന സൂചനകള്‍ക്ക് പിന്നാലെയാണ്, പത്മകുമാറിനെ പുറത്താക്കേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത് എന്നാണ് വിവരം. കടുത്ത നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിട്ടും, ജില്ലാ കമ്മിറ്റി യോഗം, നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കുകയായിരുന്നു. (A Padmakumar suspended from CPIM)     പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ നിര്‍ണായക…

Read More

ഷാഫിയെ വേട്ടയാടാന്‍ അനുവദിക്കില്ല; ശക്തമായി പ്രതിഷേധിക്കും; രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷം

കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം. പൊലീസ് നടപടിയില്‍ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുന്നു. ഇതിന് അനുവദിക്കില്ല. എംപിയെ കണ്ടാല്‍ പൊലീസിന് അറിയില്ലേ. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍…

Read More

കൊച്ചിയിൽ 10 രൂപയ്ക്ക് ഭക്ഷണം, ഇന്ദിര കാന്റീനുകൾ ആരംഭിക്കും; തീവ്ര കൊതുക നിവാരണ യജ്ഞം പ്രഥമ പരിഗണന

21 കർമ്മ പദ്ധതികളുമായി കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ വ്യക്തമാക്കി. ഈ വരുന്ന 50 ദിവസം 50 ദിന കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. തീവ്ര കൊതുക നിവാരണ യജ്ഞമാണ് പ്രഥമ പരിഗണന.വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും.10 രൂപയ്ക്ക് ഭക്ഷണം നൽകും. പ്രാതലും രാത്രി ഭക്ഷണവും 10 രൂപ നിരക്കിൽ ലഭ്യമാക്കും. കോർപ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകൾ ആരംഭിക്കുക. ഫോർട്ട് കൊച്ചി…

Read More

ഈന്തപ്പഴം, ഗുണങ്ങളുടെ കലവറ

  അറബ് രാജ്യങ്ങളിലും മുസ്ലീം സമുദായത്തിനിടെയിലും ഈന്തപ്പഴത്തിനു ഏറെ പ്രാധാന്യമുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിനും ഉപയോഗിക്കുന്നു. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച്‌ കഴിക്കാതെ ദിവസത്തില്‍ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധര്‍…

Read More

‘വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്ന് പറക്കും, K C വേണുഗോപാൽ ആണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ’; വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. പുതുയുഗ യാത്രയ്ക്ക് പിന്നിൽ കെസി വേണുഗോപാൽ. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശൻ തവള വീർത്ത പോലെ വീർത്തു.ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവിന്. പറവൂരിൽ കരഞ്ഞത് നാടകം കളിച്ചു. കോൺഗ്രസിൽ വി ഡി സതീശൻ ഒറ്റക്ക്. വിഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കും. വേണുഗോപാൽ ആണ് മുഖ്യമന്ത്രിയാകാൻ…

Read More

24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4187 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഇന്നും നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4187 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23,446 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 2,38,270 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം പതിനാറ് കോടിയിലേറെ പേർ ഇതിനോടകം കൊവിഡ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതിനോടകം 49 ലക്ഷത്തിലധികം പേർക്കാണ്…

Read More

വീര്യം കുറഞ്ഞ മദ്യം: നികുതിയിളവ് ധനബില്ലിൽ; കരട് പ്രസിദ്ധീകരിച്ചു

  തിരുവനന്തപുരം ∙ ജൂലൈ ഒന്നിനു മുഖ്യമന്ത്രി വി.ഡി.സതീ‍ശൻ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% വിൽപന നികുതിയും 10% മുതൽ 20% വരെ വീര്യമുള്ളതിനു 175% വിൽപന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയത്. ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിർദേശം. ധനവകുപ്പ്…

Read More