Headlines

ബെംഗളൂരു യെലഹങ്ക കുടിയൊഴിപ്പിക്കൽ; നാളെ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നാളെ വൈകീട്ടാണ് യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. യെലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കി. മാലിന്യസംസ്കരണത്തിനായി നീക്കിവച്ച ക്വാറി കയ്യേറിയതാണന്നായിരുന്നു വാദം. മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനമുയര്‍ത്തി. ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റ് എ.എ.റഹീം എം.പിയും…

Read More

മെലിസ കൊടുങ്കാറ്റ്; മരണം 30 കവിഞ്ഞു

ജമൈക്കയിൽ കരതൊട്ട മെലിസ കൊടുങ്കാറ്റിൽപ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. ഹെയ്തിയിൽ 18 പേരെ കാണാന്മാനില്ല. ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറൻ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ താറുമായി. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു.നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് നാശനഷ്ടങ്ങൾ ഏറെയും. നിരവധി വീടുകൾ തകരുകയും മണ്ണിടിച്ചിലിൽ മലപാതകൾ തടസ്സപ്പെടുകയും ചെയ്തു….

Read More

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പൊലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും അട്ടിമറി വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു,…

Read More

പത്തരമാറ്റ്; ചരിത്രം കുറിച്ച് അജാസ് പട്ടേല്‍: മുംബൈ പിച്ചില്‍ ചരിത്ര നേട്ടം സ്വന്തമാക്കി

  ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ബൌളറായി ന്യൂസിലാന്‍റിന്‍റെ അജാസ് പട്ടേല്‍. കാലത്തിന്‍റെ കാവ്യനീതിയെന്നോണം മുംബൈയില്‍ ജനിച്ച അജാസ് പട്ടേല്‍ മുംബൈ പിച്ചില്‍ ഇന്ത്യക്കെതിരെ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയത് സ്വപ്ന തുല്യം മാത്രം. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് നേട്ടത്തോടെ അദ്ദേഹം ഒരിന്നിങ്സിലെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കോഹ്‍ലിപ്പടയെ…

Read More

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ നടക്കും. ഇറാൻ ആക്രമണത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ ചലനം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ സൗദിയിൽ ഉള്ള പൗരന്മാരെ മടക്കി എത്തിക്കാൻ ഉള്ള നീക്കം കുവൈറ്റ് ആരഭിച്ചു.കുവൈറ്റിനെതിരായ ഇറാന്റെ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി…

Read More

ലാവലിൻ കേസ് വീണ്ടും നീട്ടിവെക്കണമെന്ന് സിബിഐ; സുപ്രീംകോടതിയിൽ കത്തുനൽകി

ലാവലിൻ കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സിബിഐ വീണ്ടും കത്തു നൽകി. രണ്ടാഴ്ചത്തേക്ക് കേസ് നീട്ടിവെക്കണമെന്നാണ് സിബിഐ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകൻ അരവിന്ദ് കുമാർ കോടതി രജിസ്ട്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലാവലിൻ കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.  

Read More

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

  നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യ വ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. തിരുവനന്തപുരം തൃശൂർ കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിൽ പ്രതിഷേധം ശക്തമാണ്. പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എല്ലാ ജില്ലകളിലും എസ്എഫ്ഐയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിക്കുന്നുണ്ട്.     തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച് നടക്കുന്നത്. പല ജില്ലകളിലും പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്മാറില്ലെന്ന നിലപാടിൽ തന്നെയാണ്…

Read More

ചെങ്കോലും കിരീടവും അഴിപ്പിച്ച് പച്ചയായ മനുഷ്യാവസ്ഥകളെ നോക്കിക്കാണുന്ന ഭൂതക്കണ്ണാടിയായ സിനിമകള്‍; ഓര്‍മകളില്‍ ലോഹിതദാസ്

  തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന എ കെ ലോഹിതദാസ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. പച്ചയായ മനുഷ്യരും അവരുടെ ജീവിതവുമാണ് ലോഹിതദാസ് ചിത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. (writer and director ak lohithadas death anniversary)     സര്‍ഗാത്മകതയുടെ ആഴവും പരപ്പുമുള്ള കഥകളും കഥാപാത്രങ്ങളുമാണ് എ കെ ലോഹിതദാസ് സൃഷ്ടിച്ചത്. അതിഭാവുകത്വമില്ലാതെ അവ സാധാരണക്കാരോട് സംവദിച്ചു. ഉള്ളുപൊള്ളുന്ന വൈകാരികതയായിരുന്നു അവയുടെ മര്‍മ്മം.സിബി മലയിലിന്റെ തനിയാവര്‍ത്തനത്തിന് തിരക്കഥയെഴുതിയാണ് ലോഹിതദാസിന്റെ അരങ്ങേറ്റം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടില്‍പ്പിറന്ന കിരീടം, ചെങ്കോല്‍,…

Read More

ബെവ്‌കോ ടു ഹോം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ്പ് തയ്യാര്‍; സ്വിഗ്ഗി ഉള്‍പ്പെടെ താത്പര്യം അറിയിച്ചു

സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ ഓണ്‍ലൈനാകും. ഇതിനായി ബെവ്‌കോ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈന്‍ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉള്‍പ്പെടെയുള്ള 9 കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രാസലഹരി ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനമെന്നാണ് ബെവ്‌കോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീര്യം കുറഞ്ഞ മദ്യമായിരിക്കും ഓണ്‍ലൈനായി ലഭ്യമാകുക. എന്നാല്‍ ഓണ്‍ലൈന്‍ മദ്യപവില്‍പ്പനയ്ക്കായി സംസ്ഥാനം പാകപ്പെട്ടിട്ടുണ്ടോ എന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം…

Read More

ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രമാണ്. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ…

Read More