Headlines

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ കോണ്‍ഗ്രസ് പിന്നോട്ടില്ല ; രാഹുല്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂവെന്ന് രാജ് നിവാസിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞു. ഈ നിയമങ്ങള്‍ പിന്‍വലിക്കുംവരെ കോണ്‍ഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങള്‍ കര്‍ഷകരെ സഹായിക്കാനുള്ളവയല്ല, അവരെ ഇല്ലാതാക്കാനുള്ളവയാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്ന് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവരെ തടഞ്ഞു. ഇന്ന് ബി.ജെ.പിയും രണ്ട്-മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കാര്‍ഷിക നിയമം കൊണ്ടുവന്ന്…

Read More

ശബരിമല സ്വർണക്കൊള്ള; ‘പ്രതിപക്ഷം SITയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല’; മന്ത്രി പി രാജീവ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല. അറസ്റ്റിലായവർ കുറ്റക്കാരാണോ അല്ലയ്യോ എന്ന് സർക്കാർ പറയുന്നില്ല. ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു.ഹൈക്കോടതിക്ക് എസ്ഐടിയെ പൂർണവിശ്വാസമാണ്. വേഗത്തിൽ കുറ്റപത്രം എന്നതിനേക്കാൾ, കുറ്റമറ്റ കുറ്റപത്രം എന്നതിനാണ് പ്രാധാന്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണത്തിന് പൂര്‍ണമായി മേല്‍നോട്ടം വഹിക്കുന്നത്. ജാമ്യം കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ…

Read More

7330 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 91,190 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂർ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂർ 480, കാസർഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു എസ് പി ബിയുടെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ…

Read More

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല; വാദം തുടരും

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ കുറ്റാരോപിതരായ ഉമര്‍ ഖാലിദ് ഉള്‍പ്പെടെ 4 പേരുടെ ജാമ്യപേക്ഷയില്‍ തിങ്കളാഴ്ചയും സുപ്രീംകോടതിയില്‍ വാദം തുടരും. ഇന്ന് കുറ്റാരോപിതര്‍ക്കായി അഭിഭാഷകരായ മനു അഭിഷേക് സിംഗ്വിയും കപില്‍സബലും ഹാജരായി. കേസ് നടപടികളില്‍ വലിയ കാലതാമസം നേരിടുന്നുവെന്ന് കുറ്റാരോപിതര്‍ സുപ്രിംകോടതിയെ അറിയിച്ചു. കലാപം നടന്ന തീയതികളില്‍ താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല എന്ന് ഉമര്‍ ഖാലിദ് വാദിച്ചു. കേസില്‍ തിങ്കളാഴ്ച 10.30 ന് വിശദമായ വാദം കേള്‍ക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി…

Read More

കൊടകര, മരം മുറി കേസുകൾ സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കി: കെ മുരളീധരൻ

  കൊടകര കുഴൽപ്പണ കേസും മരം മുറി കേസുകളും സിപിഎം, ബിജെപി നേതൃത്വങ്ങൾ തമ്മിൽ ഒത്തു തീർത്തുവെന്ന് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി നടന്ന രഹസ്യ ചർച്ച ഒത്തു തീർപ്പിന്റെ ഭാഗമായാണെന്നും മുരളീധരൻ ആരോപിച്ചു ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗം ചർച്ച ചെയ്യണം. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. സൗഹാർദത്തിൽ കഴിയുന്ന രണ്ട് സമുദായങ്ങൾ തമ്മിൽ നാളെ സംഘർഷത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകരുത്. നേതാക്കളുടെ ഒറ്റയ്ക്കുള്ള അഭിപ്രായപ്രകടനമല്ല ഇക്കാര്യത്തിൽ…

Read More

കൊല്ലത്ത് വിവാഹ സൽക്കാരച്ചടങ്ങിൽ ഐസ്ക്രീമിനെച്ചൊല്ലി സംഘർഷം; വധു കുഴഞ്ഞു വീണു

  കൊല്ലം ∙ വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒ‍ാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം.സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു.സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസ്സാര പരുക്കേറ്റു. പള്ളിമുക്ക്…

Read More

മലപ്പുറത്ത് സദാചാര ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്: പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും

മലപ്പുറത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിൽ വിഷമിച്ച് അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകും. മലപ്പുറം വേങ്ങര സ്വദേശിയായ അധ്യാപൻ സുരേഷ് ചാലിയത്തിനെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസെടുത്തത്. ആക്രമിച്ചവരെല്ലാം തന്നെ സുരേഷ് ചാലിയത്തിന്റെ പരിസരവാസികളാണ്. മർദിച്ചതിന് അയൽവാസികളായ ചിലർ ദൃക്‌സാക്ഷികളുമാണ്. അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ച് അക്രമിസംഘം സുരേഷിനെ മർദിച്ച ശേഷം വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതിൽ മനം നൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തത് ചിത്രകാരനും സിനിമാ പ്രവർത്തകനും കൂടിയായിരുന്നു സുരേഷ് ചാലിയത്ത്. ഉടലാഴം…

Read More

ഇന്ത്യക്കാരെ യുക്രൈൻ ബന്ദിയാക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് റഷ്യ; വെടിനിർത്തൽ വേണമെന്ന് ഇന്ത്യ

  ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർഥികളെ യുക്രൈൻ ബന്ദിയാക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് റഷ്യ. യു എൻ രക്ഷാ സമിതിയിലാണ് റഷ്യയുടെ ആരോപണം. സുമിയിലും ഖാർകീവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് റഷ്യ ആരോപിച്ചു. വിദേശ വിദ്യാർഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാതയൊരുക്കണമെന്നും യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടു അതേസമയം വെടിനിർത്തൽ വേണമെന്ന് ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താത്കാലികമായിട്ടെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണം. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനായിട്ടില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർഥികളുടെ അടുത്തെത്താൻ കഴിഞ്ഞില്ലെന്നും ഇന്ത്യ…

Read More

സലിത കുമാരിയുടെ ആത്മഹത്യ: ‘കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന്‍ പിന്തുടര്‍ന്ന് നടത്തിയ കൊലപാതകം’; ഗുരുതര ആരോപണവുമായി മകന്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിന് എതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന്‍ രാഹുല്‍. ജോസ് ഫ്രാങ്ക്‌ളിന്‍ പിന്തുടര്‍ന്ന് നടത്തിയ കൊലപാതകമെന്ന് രാഹുല്‍. ജനപ്രതിനിധി എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ജോസ് ഫ്രാങ്ക്‌ളിന്‍ ഉപദ്രവിക്കുന്നുവെന്ന് അമ്മ പരോക്ഷമായി പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ വെറുതെ ഒരാളുടെ പേര് എഴുതേണ്ട ആവശ്യമില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പല രീതിയിലുള്ള ശല്യമുണ്ടെന്നും അമ്മ കുറിപ്പില്‍ എഴുതിയിട്ടുണ്ട് – രാഹുല്‍ പറഞ്ഞു….

Read More