ലോകത്ത് പ്രതിദിന രോഗികള്‍ മൂന്നുലക്ഷം കടന്നു; ആകെ 3.24 കോടി കൊവിഡ് ബാധിതര്‍, 9.87 ലക്ഷം മരണം

വാഷിങ്ടണ്‍: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,14,855 പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായാണ് പുതിയ കണക്കുകള്‍. 5,872 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇന്ത്യയിലാണ് ഒരുദിവസത്തെ ഏറ്റവും കൂടിയ കണക്ക് രേഖപ്പെടുത്തിയത്. 85,919 പേര്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,144 പേര്‍ക്ക് ജീവന്‍ നഷ്ടമായി. തൊട്ടുപിന്നില്‍ അമേരിക്കയാണ്. ഇവിടെ 45,355 പേര്‍ക്ക് വൈറസ് പിടിപെട്ടപ്പോള്‍ 942 പേര്‍ മരണപ്പെട്ടു. ബ്രസീലിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. 32,129 പേര്‍ക്കും…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: നിർണ്ണായക തീരുമാനങ്ങളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം; വരാനിരിക്കുന്ന കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താൻ കഴിയില്ല എന്ന് ഇലക്ഷൻ കമ്മീഷൻ. വോട്ടെടുപ്പിന് തലേന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾക്ക് പിപിഇ കിറ്റ് നൽകി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.  

Read More

ഒമിക്രോൺ വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഒമിക്രോൺ വ്യാപന തോതും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 220 കടന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ. ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട് ഡെൽറ്റ വകഭേദത്തേക്കാൾ…

Read More

തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു

  തിരുവനന്തപുരത്തെ വ്യാജ വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ പൊലീസുകാരെയും പ്രതി ചേര്‍ത്തു. അഞ്ചു പൊലീസുകാരും ഒരു അഭിഭാഷകനും ഉള്‍പ്പെടെ 26 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചു പൊലീസുകാരില്‍ നാലു പേരും വിരമിച്ചവരാണ്. അപകടം സംബന്ധിച്ച് പരാതി നല്‍കിയവരും സാക്ഷികളും ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചു കേസുകളിലും അപകടത്തില്‍പ്പെട്ടതായി കാണിച്ചത് ഒരേ സ്കൂട്ടറായിരുന്നു. ഈ വാഹനത്തിന്‍റെ ഉടമയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹനാപകട ഇൻഷുറൻസിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത്…

Read More

മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് ഭീതി പരത്തുന്നു; നിയമപരമായി നേരിടും: മുഖ്യമന്ത്രി

  മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ…

Read More

ടെലികോം ചട്ട ലംഘനം; എയർടെൽ, വോഡാഫോൺ എന്നി കമ്പനികൾക്ക് കനത്ത പിഴ

എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ചട്ട ലംഘനം പ്രകാരമാണ് പിഴ ചുമത്തിയത്. രണ്ട് കമ്പനികളും കൂടി 3,050 കോടി പിഴയാണ് അടക്കേണ്ടത്.അതേസമയം, റിലയൻസസിന്റെ സേവനങ്ങൾ തടസപ്പെടുത്തിയതിനാണ് ഇരു കമ്പനികൾക്കുമെതിരെ പിഴ ചുമത്തിയത്. എയർടെൽ 1050 കോടിയും വോഡാഫോൺ ഐഡിയ കമ്പനികൾ 2000 കോടിയുമാണ് പിഴയായി അടക്കേണ്ടത്. മൂന്നാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയൊട്ടുണ്ട്.

Read More

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയിലെ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനകളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി…

Read More

ഒറ്റപ്പാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

പാലക്കാട്: മാന്നനൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണ (23)യുടെ മൃതദേഹമാണ് പമ്പ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തിയത്. ഭാരത പുഴയില്‍ മാന്നന്നൂര്‍ ഉരുക്ക് തടയണ ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. തൃശൂര്‍ ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു ഏബ്രഹാമിന്റെ (23) മൃതദേഹമാണ് നേരത്തെ കിട്ടിയത്.ഗൗതം…

Read More

‘ദി ഗ്രേറ്റ് എസ്‌കേപ്പ്’; ബാബു ആന്റണിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മലയാള സിനിമയുടെ ആക്ഷൻ താരം ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജെ.എൽ സന്ദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിന് ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൗത്ത് ഇന്ത്യൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുില്ല. ഒമർ ലുലു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബാബു ആന്റണി നായകനാകുന്നുവെന്ന വാർത്ത നേരത്തെ പുറത്തു…

Read More