Headlines

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള തിരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും മോഹൻലാൽ…

Read More

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റി (കണ്ടെൻമെന്റ് സോൺ വാർഡ് 27), ഇടുക്കി ജില്ലയിലെ കൊക്കയാർ (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

പാലക്കാട് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവെടുത്തു. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നു. അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മന്റ് വ്യക്തമാക്കി. സ്കൂളിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഒൻപതാം ക്ലാസിലെ ഷഫ്‌ളിംഗ് ഒഴിവാക്കാനാണ് സ്കൂൾ മാനേജ്മെൻറ് തീരുമാനം.ശിക്ഷാനടപടികൾ പിൻവലിക്കുമെന്നും മാനേജ്മെൻറ് വ്യക്തമാക്കുന്നു….

Read More

വന്ദേമാതരവുമായി ബന്ധപ്പെട്ട അധിക്ഷേപ പരാമർശം: മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: വന്ദേമാതരവുമായി ബന്ധപ്പെട്ട അധിക്ഷേപപരാമർശത്തിൽ കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മലിനെതിരെ തുറന്നടിച്ച് മന്ത്രിമാർ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വി സിയുടെ നടപടി പദവിയ്ക്ക് നിരക്കാത്തത് എന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. അതേസമയം കാലടി സർവകലാശാ വി സി ഡോക്ടർ സിസ തോമസിനെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തെ മന്ത്രിമാർ വിമർശിച്ചു. വിസിമാർ രാഷ്ട്രീയപാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് രാഷ്ട്രീയ ദ്രുവീകരണം നടത്തുന്നത് ശരിയല്ലെന്നും അത്തരം കാര്യങ്ങൾ ആര് ചെയ്താലും തെറ്റാണ് എന്നാണ് സർക്കാർ നിലപാടെന്നും…

Read More

HIRING FOR QATAR – JOIN NOW, APPLY NOW

Bicha travels is just like a BICHA TRAVELS & HR CONSULTANTS. Bicha Travels, leading tours & travel company in Malabar with its registered office at Calicut. We offer a broad range of services which includes Domestic and international holidays, Air ticketing, Corporate travels, Visa and passport services, Umrah services and Travel insurance. Bicha Travels is a sister…

Read More

മമ്മൂട്ടിയുമായുള്ള പുതിയ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്

മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. നാട്ടിന്‍പുറവും കുടുംബബന്ധങ്ങളുമൊക്കെ വരച്ചുകാട്ടുന്ന ചിത്രങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇടവേള അവസാനിപ്പിച്ച് മമ്മൂട്ടിക്കൊപ്പം സിനിമയുമായി എത്തുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ ഉപേക്ഷിച്ചുവെന്നും തിരക്കഥ ഇനി ഉപയോഗിക്കാനാവുമോയെന്നറിയില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. മെഗാസ്റ്റാറിനെക്കുറിച്ചും ശ്രീധരന്റെ ഒന്നാം തിരുമുറിവിനെക്കുറിച്ചുമെല്ലാം വാചാലനായി എത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. സംവിധായകന്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. നാട്ടിന്‍പുറത്തെ…

Read More

കോണ്‍ഗ്രസ് വാക്കുപാലിച്ചു; എന്‍ എം വിജയന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്തു; അടച്ചത് 60 ലക്ഷം രൂപ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു. എന്‍ എം വിജയന്റെ ബാധ്യത സെപ്റ്റംബര്‍ 30ന് മുന്‍പായി അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം എന്‍ എം വിജയന്റെ ആധാരം ഉള്‍പ്പെടെയുള്ളവ തിരിച്ച് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. കുടിശ്ശിക തീര്‍ക്കാന്‍ കോണ്‍ഗ്രസിന് നിയമപരമായ…

Read More

‘വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമം’: കോൺഗ്രസ്

വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ് റാം രമേശ്‌ വിമർശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. വനിതാ സംവരണം ആവശ്യപ്പെട്ട് 2017 ൽ സോണിയ ഗാന്ധിയും , 2018 രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്ത് എസ്കിലൂടെ പങ്കുവെച്ചാണ് വിമർശനം. വനിതാ സംവരണ ഭേദഗതിയിൽ പരസ്പരം പഴിചാരി പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇതിനോടകം പാസാക്കിയ ബിൽ പ്രകാരം…

Read More

കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ

കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ…

Read More

ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ അധികാരമുണ്ടെന്ന് ലോകായുക്ത

  സർക്കാർ ഓർഡിനൻസ് ഇറക്കിയാലും സെക്ഷൻ 14 പ്രകാരം റിപ്പോർട്ട് നൽകാൻ ഇപ്പോഴും തങ്ങൾക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അത് പരിഗണിക്കണോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർക്ക് സഹായം നൽകിയെന്ന ഹർജിയിൽ വാദം നടക്കുമ്പോഴാണ് ലോകായുക്തയുടെ പരാമർശം അതേസമയം മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. മന്ത്രിസഭ സർക്കാർ ജീവനക്കാർ അല്ല. അതുകൊണ്ട് തന്നെ സർക്കാർ ജീവനക്കാർ ആണെങ്കിൽ മാത്രമേ ലോകായുക്തക്ക് പരിഗണിക്കാനാകൂവെന്നായിരുന്നു സർക്കാരിന്റെ വാദം….

Read More