സുര്യകുമാര്‍ യാദവിനെ എങ്ങനെ പുറത്താക്കാമെന്ന് ഗൂഗ്ള്‍ പോലും പറഞ്ഞു തരും; പാകിസ്താന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍താരം

ഏഷ്യ കപ്പിലെ ഇന്ത്യയോടുള്ള പാകിസ്താന്റെ ദയനീയ പരാജയത്തിന് പിന്നാലെ പാക് ടീം അംഗങ്ങളെയും കോച്ചിനെയും വിമര്‍ശിച്ച് മുന്‍താരം. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കുന്നതില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതിനെതിരെ മുന്‍ പേസര്‍ ഉമര്‍ ഗുല്‍ ആണ് വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ഓഫ് സ്റ്റമ്പിന് പുറത്ത് എത്തുന്ന പേസുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് തന്റെ മകന്‍ പോലും ഗൂഗ്‌ളില്‍ കണ്ടെത്തിയെന്നും എന്നാല്‍ പാകിസ്ഥാന്‍ അദ്ദേഹത്തിനെതിരെ സ്പിന്‍ ഉപയോഗിച്ചെന്നും ഗുല്‍ പറഞ്ഞു.”സൂര്യകുമാറിനെ എങ്ങനെ പുറത്താക്കണമെന്ന് ഗൂഗ്‌ളിന് പോലും അറിയാം,…

Read More

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും; വാദത്തിന് തയ്യാറെന്ന സൂചനയുമായി സിബിഐ

എസ് എൻ സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെ എം ജോസഫ് എന്നിവരാണ് മറ്റംഗങ്ങൾ. കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ ഇന്നലെ സൂചന നൽകിയിരുന്നു. കക്ഷികളിൽ ഒരാളായ വിഎം സുധീരൻ ഇന്നലെ വാദങ്ങൾ രേഖാമൂലം നൽകിയിരുന്നു. ലാവ്‌ലിൻ ഇടപാടിൽ പിണറായി വിജയനുള്ള പങ്കിന് വ്യക്തമായ തെളിവുണ്ടെന്നാണ് സുധീരന്റെ വാദം കോടതി ആവശ്യപ്പെട്ടതു പ്രകാരം വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പ് സിബിഐ…

Read More

‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ

പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടൻ ആസ്ഥാനമായുള്ള അറബിക് പത്രമായ അൽ-അറബി അൽ-ജദീദിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.യുദ്ധത്തിന് അന്ത്യം കുറിക്കാൻ പ്രാദേശിക സഹകരണം ആവശ്യമാണെന്നും അരഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസിനും അവരുടെ സഖ്യകക്ഷികൾക്കും ഒഴികെ എല്ലാവർക്കും തുറന്നിരിക്കുന്നുവെന്നും ഇറാൻ വ്യക്തമാക്കി. മാർച്ച് 8ന് ഇറാന്റെ പരമോന്നത നേതാവായി നിയമിതനായ ശേഷം മുജ്തബ ഇതുവരെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നില്ല. യുഎസ്-ഇസ്രയേൽ…

Read More

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം എസ് യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പട്ടം എസ് യു ടി ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്….

Read More

കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന് കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണന് കൊവിഡ്. സെപ്റ്റംബര്‍ 21 തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിയസഭാ സമ്മേളനത്തിന് എത്തുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊവിഡ് പരിശോധന നടത്തിയെന്നും റിസള്‍ട്ട് പോസിറ്റീവാണെന്നും നാരായണ്‍ പറഞ്ഞു. കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ഹോം ഐസൊലേഷനില്‍ തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പോകണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചു.

Read More

ഒന്നും പറയാനില്ല; എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സെക്രട്ടറിയോട് ചോദിക്കൂവെന്ന് ജി സുധാകരൻ

  അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയിൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിനെ കുറിച്ച് പ്രതികരിക്കാതെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എ കെ ജി സെന്ററിൽ നിന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന ജി സുധാകരൻ മാധ്യമപ്രവർത്തകരെ തള്ളി മാറ്റി കാറിൽ കയറുകയായിരുന്നു എ കെ ജി സെന്ററിൽ നിന്നും അദ്ദേഹം നേരെ പോയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഗസ്റ്റ്…

Read More

വധ ഗൂഢാലോചനക്കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

  ,,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യൽ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിക്കും. ഇതിന് ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുക. മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ…

Read More

ശബരിമല മണ്ഡല മകരവിളക്കിന് രണ്ടു പ്രധാന പാതകളിലൂടെ മാത്രം തീര്‍ത്ഥാടകര്‍ക്ക് അനുമതി

ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര – പമ്പ, എരുമേലി – പമ്പ വഴി മാത്രമേ യാത്ര അനുവദിക്കൂ. ശബരിമലയിലേക്കെത്തുന്നതിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന മറ്റു കാനന പാതകളിലും അനുമതിയുണ്ടാവില്ല. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ത്ഥാടര്‍ വരുന്ന വഴിയിലും നിലയ്ക്കലിലും കോവിഡ്…

Read More

സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം: പുതിയ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു

  വാഹനങ്ങളുടെ കാലാവധി അടക്കം നിശ്ചയിച്ച് ദേശീയ ഓട്ടോ മൊബൈൽ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തും. ഇതിലൂടെ 35,000 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും വാഹനങ്ങൾ പൊളിക്കാൻ…

Read More

തിരൂരങ്ങാടിയിലെ വീട്ടിൽ നിന്നും 12 പവൻ മോഷ്ടിച്ച കേസ്; പതിനാറുകാരി പിടിയിൽ

  മലപ്പുറം തിരൂരങ്ങാടിയിലെ വീട്ടിൽ നിന്നും 12 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ 16 വയസ്സുള്ള പെൺകുട്ടി പിടിയിൽ. കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായത്. എ ആർ നഗർ സ്വദേശി അബ്ദുൽ ഹമീദിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കഴിഞ്ഞ മാസം മോഷ്ടിക്കപ്പെട്ടത് ഹമീദിന്റെ വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഊട്ടി സ്വദേശിനിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെയാണ് ഊട്ടി സ്വദേശിനിക്കൊപ്പം ഇടയ്ക്ക് വീട്ടിൽ വന്നിരുന്ന പതിനാറുകാരിയാണ് മോഷണം നടത്തിയതെന്ന് മനസ്സിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന്…

Read More